For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചൈനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച പോരാട്ടം നടത്താന്‍ കഴിയുമെന്ന് ജോപോള്‍ അഞ്ചേരി

കൊച്ചി: ചൈനയുമായി നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച പോരാട്ടം കാഴ്ചവെക്കാനാകുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജോ പോള്‍ അഞ്ചേരി. ശനിയാഴ്ച ചൈനയിലെ സുഷൗ ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍വെച്ചാണ് ഇന്ത്യ ചൈന പോരാട്ടം. ലോക റാങ്കിങ്ങില്‍ 76-ാം സ്ഥാനക്കാരായ ചൈനയ്ക്ക് ഇന്ത്യ വെല്ലുവിളിയാകുമെന്നാണ് അഞ്ചേരിയുടെ പ്രതീക്ഷ.

Jo Paul Ancheri

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം മികച്ച അനുഭവസമ്പത്ത് നല്‍കുന്നതാകും മത്സരമെന്ന് അഞ്ചേരി പറഞ്ഞു. എഎഫ്‌സി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങുന്ന ചൈന അവരുടെ ശക്തിപ്രകടനത്തിനാകും ശ്രമിക്കുക. ഇന്ത്യയ്ക്ക് തങ്ങളുടെ ബലഹീനത തിരിച്ചറിയാനും തിരുത്താനും കളി അവസരമൊരുക്കും. നിലവില്‍ ഫോമില്‍ കളിക്കുന്ന ഇന്ത്യയ്ക്ക് കടുത്ത പോരാട്ടം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അഞ്ചേരി പറഞ്ഞു.

ഇതാദ്യമായാണ് ഇന്ത്യ ചൈനയില്‍ കളിക്കാനിറങ്ങുന്നത്. ഇതിന് മുന്‍പ് നടന്ന 17 മത്സരങ്ങളില്‍ ഒന്നില്‍പ്പോലും ഇന്ത്യയ്ക്ക് ജയിക്കാനായില്ല. 12 മത്സരങ്ങളില്‍ ജയിച്ച ചൈനയ്ക്കുതന്നെയാണ് മേധാവിത്വം. 2006ല്‍ ഇറ്റലിയെ ലോക ചാമ്പ്യന്മാരാക്കിയ മാഴ്‌സലോ ലിപ്പിയാണ് ചൈനയുടെ പരിശീലകന്‍. അതുകൊണ്ടുതന്നെ ലോക നിലവാരമുള്ള കളി കാഴ്ചവെക്കാന്‍ ചൈനയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിലെ ഒരുക്കം കൂടിയാണ് ഇന്ത്യയ്ക്ക് ചൈനയുമായുള്ള സൗഹൃദ മത്സരം. ബഹ്‌റൈന്‍, തായ്‌ലന്‍ഡ്, യുഎഇ ടീമുകള്‍ ഉള്‍പ്പെട്ട കടുപ്പക്കാരുടെ ഗ്രൂപ്പിലാണ് ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്. എന്നാല്‍, സമീപകാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിലെ നേട്ടങ്ങള്‍ പ്രതീക്ഷാ നിര്‍ഭരമാണ്. അതുകൊണ്ടുതന്നെ, മുന്‍നിര ടീമുകളോട് കളിക്കുമ്പോള്‍ പൊരുതാനാകും പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ കളിക്കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

Story first published: Friday, October 12, 2018, 12:11 [IST]
Other articles published on Oct 12, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+