ഫുട്‌ബോളില്‍ ഇന്ത്യക്ക് ചരിത്രനിമിഷം!!!ഒടുവില്‍ അതും സാധിച്ചു... ഇനി ലോകകപ്പ്
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഒരിക്കല്‍ ലോകകപ്പ് കളിക്കുമെന്ന് സ്വപ്‌നം കണ്ട ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ലോകകപ്പിനൊനന്നും യോഗ്യത നേടിയില്ലെങ്കിലും അധികം വൈകാതെ തന്നെ അതിനു സാധിക്കുമെന്നതിന്റെ സൂചന നല്‍കി ടീമിന്റെ മുന്നേറ്റം. ഫിഫ റാങ്കിങില്‍ വന്‍ കുതിപ്പാണ് ഇന്ത്യ നടത്തിയത്.

പുതുതായി പ്രഖ്യാപിച്ച റാങ്കിങില്‍ ആദ്യ 100നുള്ളില്‍ ഇന്ത്യ ഇടം നേടി. റാങ്കിങില്‍ 100ാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം. ഇന്ത്യയെക്കൂടാതെ നിക്കരാഗ്വ, ലിത്ത്വാനിയ, എസ്റ്റോണിയ ടീമുകളും 100ാം സ്ഥാനത്തുണ്ട്.

21 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഫിഫ റാങ്കിങില്‍ 100 റാങ്കിനുള്ളില്‍ ഇടംപിടിക്കുന്നത്. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പരിശീലിപ്പിക്കുന്ന ടീമിനെ സമീപകാലത്തെ മികച്ച പ്രകടനമാണ് മുന്നേറാന്‍ സഹായിച്ചത്.

ഇതിനു മുമ്പ് ഫിഫ റാങ്കിങില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കുതിപ്പ് കണ്ടത് 1996ലായിരുന്നു. അന്നു 94ാം സ്ഥാനത്തെത്താന്‍ ഇന്ത്യക്കായിരുന്നു.

അടുത്തിടെ നടന്ന സൗഹൃദ മല്‍സരങ്ങളില്‍ ഇന്ത്യ ജയം കൊയ്തിരുന്നു. കംബോഡിയ, മ്യാന്‍മര്‍ എന്നീ ടീമുകളെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ജൂണ്‍ ഏഴിന് ലബ്‌നാനെതിരേയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. 2019ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തിനു മുന്നോടിയായുള്ള സന്നാഹം കൂടിയാണിത്.ജൂണ്‍ 13ന് കിര്‍ഗിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യ യോഗ്യതാ മല്‍സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications