Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2020 ലോകകപ്പ് യോഗ്യത: ഇന്ത്യ- ഒമാന്‍ പോര് സപ്തംബര്‍ 5ന്, ടിക്കറ്റ് വില്‍പ്പന തുടങ്ങി

ഗുവാഹത്തി: 2020ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ പന്ത് തട്ടുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ സത്പംബര്‍ അഞ്ചിന് ഇറങ്ങും. ഏഷ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം ഒമാനെതിരേയാണ്. ഗുവാഹത്തിയാണ് മല്‍സരത്തിനു വേദിയാവുക. കളിയുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു കഴിഞ്ഞു. 50, 100, 200 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്‍.

india

കഴിഞ്ഞ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഇന്ത്യക്കു കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. കഴിഞ്ഞ തവണ യോഗ്യതാ റൗണ്ടില്‍ കരുത്താരായ ഇറാനുള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. തുര്‍ക്‌മെനിസ്താന്‍, ഒമാന്‍, ഗുവാം എന്നിവരായിരുന്നു മറ്റു ടീമുകള്‍. അന്നു ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഇത്തവണ ഒമാനെക്കൂടാതെ ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തര്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇത്തവണ യോഗ്യതാ റൗണ്ടില്‍ എട്ടു മല്‍സരങ്ങളാണ് ഇന്ത്യക്കുള്ളത്. ഒമാനെതിരായ മല്‍സരത്തിനു ശേഷം ഖത്തര്‍ (സപ്തംബര്‍ 10, എവേ), ബംഗ്ലാദശ് (15, ഹോം), അഫ്ഗാനിസ്താന്‍ (നവംബര്‍ 14, എവേ), ഒമാന്‍ (19, എവേ), ഖത്തര്‍ (മാര്‍ച്ച് 26 2020, ഹോം), ബംഗ്ലാദേശ് (ജൂണ്‍ 4, എവേ), അഫ്ഗാനിസ്താന്‍ (ജൂണ്‍ 9, ഹോം) എന്നിവരുമായും ബ്ലൂ ടൈഗേഴ്‌സ് ഏറ്റുമുട്ടും.

Story first published: Tuesday, August 27, 2019, 16:42 [IST]
Other articles published on Aug 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+