വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്ത്യന്‍ ലോകകപ്പ് മോഹം പൊലിഞ്ഞു... ലക്ഷ്യത്തിനരികെ പൊരുതി വീണു, കൊറിയന്‍ ജയം 1-0ന്

രണ്ടാംപകുതിയിലാണ് കൊറിയ മല്‍സരവിധി നിര്‍ണയിച്ച ഗോള്‍ നേടിയത്

By Manu

ക്വലാലംപൂര്‍: 2019ല്‍ പെറുവില്‍ നടക്കാനിരിക്കുന്ന ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിനു യോഗ്യത നേടുകയെന്ന ഇന്ത്യയുടെ മോഹം പടിവാതില്‍ക്കെ പൊലിഞ്ഞു. എഎഫ്‌സി അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏഷ്യന്‍ പവര്‍ഹൗസുകളായ ദക്ഷിണ കൊറിയക്കു മുന്നില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ പൊരുതി വീഴുകയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കൊറിയന്‍ വിജയം. 67ാം മിനിറ്റില്‍ ജിയോങ് സാങ് ബിന്നാണ് മല്‍സരവിധി നിര്‍ണയിച്ച കൊറിയയുടെ വിജയഗോള്‍ കണ്ടെത്തിയത്. ജയത്തോടെ സെമി ഫൈനലിലേക്കും അടുത്ത വര്‍ഷം പെറുവില്‍ നടക്കാനിരിക്കുന്ന കൗമാര ലോകപ്പിലേക്കും കൊറിയ യോഗ്യത നേടി.

1

നേരത്തേ പ്രവചിക്കപ്പെട്ടിരുന്നതു പോലെ കൊറിയ തന്നെയായിരുന്നു ഇന്ത്യക്കെതിരേ മികച്ച ടീം. എന്നാല്‍ കോച്ച് ബിബിയാനോ ഫെര്‍ണാണ്ടസ് കിക്കോഫിനു മുമ്പ് ഉറപ്പ് നല്‍കിയതു പോലെ തന്നെ ഇന്ത്യ അവസാന നിമിഷം വരെ പൊരുതിയാണ് കീഴടങ്ങിയത്. ടൂര്‍ണമെന്റിലെ തൊട്ടുമുമ്പത്തെ മൂന്നു കളികളില്‍ 12 ഗോളുകള്‍ അടിച്ചുകൂട്ടിയ കൊറിയയുടെ വിജയമാര്‍ജിന്‍ ഒരു ഗോൡലൊതുക്കിയത് ഇന്ത്യന്‍ മികവ് തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഒന്നാംപകുതിയില്‍ പ്രതിരോധാത്മക ശൈലിയിലാണ് ഇന്ത്യ കളിച്ചത്. ഒരിക്കല്‍ മാത്രമേ കൊറിയന്‍ ഗോള്‍കീപ്പറെ പരീക്ഷിക്കാന്‍ ഇന്ത്യക്കായുള്ളൂ. എന്നാല്‍ മറുഭാഗത്ത് ഇന്ത്യന്‍ ഗോളിക്ക് നീരജിന് പിടിപ്പത് പണിയായിരുന്നു. കൊറിയയുടെ നിരവധി ഷോട്ടുകളാണ് നീരജിന്റെ മിടുക്കിനു മുന്നില്‍ വിഫലമായത്.

ആദ്യപകുതിയില്‍ നിന്നും വ്യത്യസ്തമായി രണ്ടാംപകുതിയില്‍ ഇന്ത്യ അറ്റാക്കിങ് ഫുട്‌ബോളാണ് കാഴ്ചവച്ചത്. ചില മികച്ച നീക്കങ്ങളിലൂടെ ഇന്ത്യ കൊറിയയെ സമ്മര്‍ദ്ദത്തിലാക്കി. കൊറിയയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ മല്‍സരം ആവേശകരമായി മാറി. 67ാം മിനിറ്റില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്ത് സാങ് ബിന്നിലൂടെ കൊറിയ മുന്നിലെത്തുകയായായിരുന്നു. പകരക്കാരനായി ഇറങ്ങിയ താരത്തിന്റെ ആദ്യ ഷോട്ട് നീരജ് തട്ടിയകറ്റിയെങ്കിലും ഓടിയടുത്ത ബിന്‍ റീബൗണ്ട് ചെയ്ത പന്ത് വലയിലേക്കു തട്ടിയിടുകയായിരുന്നു.

ഇവര്‍ ടീം ഇന്ത്യക്ക് അധികപ്പറ്റ്!! ഏകദിന ടീമില്‍ ഇനിയും വേണോ? സ്ഥാനം തെറിച്ചേക്കും...ഇവര്‍ ടീം ഇന്ത്യക്ക് അധികപ്പറ്റ്!! ഏകദിന ടീമില്‍ ഇനിയും വേണോ? സ്ഥാനം തെറിച്ചേക്കും...

ക്യാപ്റ്റന്‍ കോലിയെ ടീം ഇന്ത്യക്കു വേണ്ട!! നായകനായി ടെസ്റ്റില്‍ മാത്രം... കാരണങ്ങള്‍, ഒന്നിലേറെ ക്യാപ്റ്റന്‍ കോലിയെ ടീം ഇന്ത്യക്കു വേണ്ട!! നായകനായി ടെസ്റ്റില്‍ മാത്രം... കാരണങ്ങള്‍, ഒന്നിലേറെ

ഇന്ത്യ ഒരിക്കല്‍ മാത്രമാണ് അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ചത്. 2017ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ ആതിഥേയരെന്ന നിലയില്‍ ഇന്ത്യ നേരിട്ടു യോഗ്യത നേടുകയായിരുന്നു. ഇത്തവണ യോഗ്യതാ കടമ്പ മറികടന്ന് ലോകകപ്പില്‍ കളിക്കുകയെന്ന ഇന്ത്യന്‍ സ്വപ്‌നമാണ് കൊറിയക്കു മുന്നില്‍ പൊലിഞ്ഞത്. 16 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയും കൊറിയയും നേരത്തും മുഖാമുഖം വന്നിരുന്നു. അന്നും കൊറിയക്കായിരുന്നു ജയം. 3-1നാണ് കൊറിയ അന്നു വെന്നിക്കൊടി പാറിച്ചത്.

Story first published: Monday, October 1, 2018, 20:31 [IST]
Other articles published on Oct 1, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X