വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഛേത്രിയുടെ വിലയറിഞ്ഞു, ഇന്ത്യയുടെ അപരാജിത കുതിപ്പിന് അന്ത്യം... ബ്രേക്കിട്ടത് കിര്‍ഗിസ്താന്‍

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കിര്‍ഗിസ്താന്‍ ഇന്ത്യയെ കീഴടക്കി

ബിഷെക്: തുടര്‍ച്ചയായി 13 മല്‍സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ബ്രേക്കിട്ട് കിര്‍ഗിസ്താന്‍. എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ യോഗ്യതാ റൗണ്ടിലെ അപ്രസക്തമായ അവസാന കളിയില്‍ കിര്‍ഗിസ്താന്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യയെ മറികടക്കുകയായിരുന്നു. ഇന്ത്യ നേരത്തേ തന്നെ 2019ല്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പിനു യോഗ്യത കരസ്ഥമാക്കിയിരുന്നു.

നാണക്കേടുണ്ടാക്കിയവര്‍ ഇനി ഒപ്പം വേണ്ട, മൂന്നു പേരെയും തിരിച്ചയക്കും... ലേമാന്‍ കോച്ചായി തുടരുംനാണക്കേടുണ്ടാക്കിയവര്‍ ഇനി ഒപ്പം വേണ്ട, മൂന്നു പേരെയും തിരിച്ചയക്കും... ലേമാന്‍ കോച്ചായി തുടരും

അന്ന് ബ്രസീല്‍, ഇന്ന് അര്‍ജന്റീന (1-6)!! നാണംകെട്ടു, ജര്‍മനിയോട് കണക്കുതീര്‍ത്ത് ബ്രസീല്‍അന്ന് ബ്രസീല്‍, ഇന്ന് അര്‍ജന്റീന (1-6)!! നാണംകെട്ടു, ജര്‍മനിയോട് കണക്കുതീര്‍ത്ത് ബ്രസീല്‍

1

മല്‍സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ആന്റണ്‍ സെംലിയാനുകിന്റെ ഗോളില്‍ കിര്‍ഗിസ്താന്‍ മുന്നിലെത്തിയിരുന്നു. 72ാം മിനിറ്റില്‍ ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യതകള്‍ ദുഷ്‌കരമാക്കി മിര്‍ലാന്‍ മുര്‍സേവ് കിര്‍ഗിസ്താന്റെ ലീഡുയര്‍ത്തി. ഫൈനല്‍ വിസിലിന് രണ്ടു മിനിറ്റുളളപ്പോള്‍ ജെജെ ലാല്‍പെഖുലയിലൂടെ ഇന്ത്യ ആദ്യ ഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ കിര്‍ഗിസ്താന്‍ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ ചില തകര്‍പ്പന്‍ സേവുകളാണ് കിര്‍ഗിസ്താന്റെ വിജയമാര്‍ജിന്‍ കുറച്ചത്.

സസ്‌പെന്‍ഷനെ തുടര്‍ന്ന് ഈ മല്‍സരം നഷ്ടമായ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയുടെ അഭാവം ഇന്ത്യന്‍ നിരയില്‍ പ്രകടമായിരുന്നു. നേരത്തേ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഛേത്രിക്കു പുറത്തിരിക്കേണ്ടിവന്നത്. ഛേത്രിയുടെ പകരക്കാരനായി ടീമിലെത്തിയ സ്‌ട്രൈക്കര്‍ ബല്‍വന്ദ് സിങിന് 11 മിനിറ്റിനിടെ രണ്ടു ഗോളുകള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.

Story first published: Wednesday, March 28, 2018, 10:14 [IST]
Other articles published on Mar 28, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X