Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ബംഗ്ലാദേശ് ലോകകപ്പ് യോഗ്യത: സമനിലയുമായി ഇന്ത്യ രക്ഷപ്പെട്ടു (1-1)

India vs Bangladesh, FIFA 2022 World Cup Qualifier HIGHLIGHTS

കൊല്‍ക്കത്ത: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ സമനിലയുമായി രക്ഷപ്പെട്ടു (1-1). 0-1ന്റെ പരാജയം മുന്നില്‍ കണ്ട ഇന്ത്യ കളി തീരാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഡിഫന്‍ഡര്‍ ആദില്‍ ഖാന്‍ നേടിയ ഗോള്‍ നാണക്കേടില്‍ നിന്നു രക്ഷിക്കുകയായിരുന്നു. ബ്രെന്‍‍ഡന്‍ ഫെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെയാണ് ആദില്‍ വലയ്ക്കുള്ളിലാക്കിയത്. ടീമിന്റെ സമനില ഗോള്‍ നേടുന്നതിനൊപ്പം രണ്ടാം പകുതിയില്‍ ഗോള്‍ലൈന്‍ ക്ലിയറന്‍സ് നടത്തിയും ആദില്‍ ഇന്ത്യയുടെ ഹീറോയായി മാറി. യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. മൂന്നു റൗണ്ടുകള്‍ അവസാനിച്ചപ്പോള്‍ രണ്ടു സമനിലയും ഒരു തോല്‍വിയുമാണ് ഇന്ത്യയുടെ സമ്പാദ്യം.

india

കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരം അക്ഷരാര്‍ഥത്തില്‍ തീപാറുന്നതായിരുന്നു. ഒന്നാം പകുതി തീരാന്‍ നാലു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സാദ് ഉദിന്റെ ഹെഡ്ഡര്‍ ഗോളിലാണ് മുന്നിലെത്തുന്നത്. ഇന്ത്യന്‍ പ്രതിരോധത്തിലും ഗോളി ഗുര്‍പ്രീത് സിങ് സന്ധുവിനും സംഭവിച്ച പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. ഇടതു വിങില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ ഫ്രീകിക്ക് ബോക്‌സിനുള്ളിലേക്ക് താഴ്ന്നിറങ്ങിയപ്പോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ഇന്ത്യന്‍ പ്രതിരോധത്തിനും ഗോളിക്കും പിഴച്ചു. വലതു മൂലയിലൂടെ ഓടിക്കയറിയ സാദ് മികച്ചൊരു ഹെഡ്ഡറിലൂടെ ഒഴിഞ്ഞ വലയിലേക്ക് പന്തിനെ നയിക്കുകയായിരുന്നു.

ആവേശകരമായ മല്‍സരത്തില്‍ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. ഫിഫ റാങ്കിങില്‍ തങ്ങളേക്കാള്‍ ഏറെ പിറകിലുള്ള ബംഗ്ലാദേശിനെതിരേ അനായാസം ജയിക്കാമെന്ന പ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു. തുടക്കം മുതല്‍ ചില മിന്നല്‍ നീക്കങ്ങളിലൂടെ ബംഗ്ലാദേശ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുക തന്നെ ചെയ്തു. ഇന്ത്യയുടെ നീക്കങ്ങള്‍ക്കു കൗണ്ടര്‍ അറ്റാക്കുകളിലൂടെയാണ് ബംഗ്ലാദേശ് മറുപടി നല്‍കിയത്. ഗോളിനായി ചില മികച്ച മുന്നേറ്റങ്ങള്‍ ആദ്യപകുതിയില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും അവയൊന്നും ബംഗ്ലാേേദശ് ഗോള്‍കീപ്പര്‍ക്കു കാര്യമായ വെല്ലുവിളിയുയര്‍ത്തുന്നതായിരുന്നില്ല.

യോഗ്യതാ റൗണ്ടില്‍ ആദ്യ ജയം തേടിയാണ് സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഇന്ത്യ ഇറങ്ങിയത്. പരിക്കു കാരണം കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍ഡര്‍ സന്ദേഷ് ജിങ്കാന്റെ സേവനം ഇന്ത്യക്കു ലഭിച്ചില്ല. ആദ്യ റൗണ്ടില്‍ ഒമാനെതിരേ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷം 1-2ന്റെ തോല്‍വിയിലേക്കു വീണ ഇന്ത്യ തൊട്ടുമുമ്പത്തെ കളിയില്‍ കരുത്തരായ ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയിരുന്നു.

Story first published: Tuesday, October 15, 2019, 21:42 [IST]
Other articles published on Oct 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+