Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞാനെങ്ങോട്ടും പോകുന്നില്ല: ലയണല്‍ മെസ്സി

ബാഴ്‌സലോണ: ഒടുവില്‍ ലയണല്‍ മെസ്സി വാ തുറന്നു. ക്ലബ് മാറ്റത്തെക്കുറിച്ച്. ഒരു മാസത്തോളമായി ഫുട്‌ബോള്‍ ആരാധകരുടെ ഉറക്കം കെടുത്തുന്ന ചോദ്യമാണ് ഇത്. ലയണല്‍ മെസ്സി ബാഴ്‌സ വിടുമോ. മെസ്സി പോയാല്‍ പിന്നെ ബാഴ്‌സയുടെ സ്ഥിതിയെന്താകും. എവിടേക്കാണ് മെസ്സി പോകുക. ചെല്‍സിയിലേക്കാണോ. അല്ലെങ്കില്‍ പിന്നെ എന്തിനാണ് മെസ്സി ചെല്‍സിയുടെ ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യാന്‍ തുടങ്ങിയത്.

messi

ഞാനെവിടേക്കും പോകുന്നില്ല എന്നാണ് മെസ്സി അഭ്യൂഹങ്ങളോട് പ്രതികരിച്ചത്. ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി മാനേജ്‌മെന്റുകളോട് ഞാന്‍ സംസാരിച്ചതായി വാര്‍ത്തകളില്‍ നിന്ന് ഞാനും കേട്ടു. എന്നാല്‍ അങ്ങനെ ഒരു സംഭവമില്ല. എല്ലാം പച്ചക്കള്ളമാണ് - നാല് തവണ ലോക ഫുട്‌ബോളര്‍ പട്ടം ചൂടിയ അര്‍ജന്റീന താരം പറഞ്ഞു. ഈ വാര്‍ത്തകള്‍ ഞാന്‍ നിരസിക്കുന്നു. സത്യമെന്താണെന്ന് എല്ലാവരും അറിയട്ടെ.

messi

എന്റെ സ്ഥാനം ഉറപ്പാക്കാന്‍ വേണ്ടി ഞാന്‍ ഒരു ഡിമാന്‍ഡും വെച്ചിട്ടില്ല. കാരണം എവിടെയും പോകാന്‍ ഞാന്‍ ആലോചിച്ചിട്ടില്ല - ഞായറാഴ്ചത്തെ കളിക്ക് ശേഷം ബാഴ്‌സ ടി വിയോട് സംസാരിക്കുകയായിരുന്നു മെസ്സി. ഇപ്പോഴെങ്കിലും എന്നോട് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചതിന് നന്ദി. അടുത്ത ആറ് മാസക്കാലം ക്ലബ്ബിന് വളരെ പ്രധാനപ്പെട്ടതാണ്. ആരാധകരും കളിക്കാരും ഒരുമിച്ച് നില്‍ക്കണം.

messi

ചെല്‍സിയുടെയും രണ്ട് ചെല്‍സി കളിക്കാരുടെയും ഇന്‍സ്റ്റഗ്രാം പേജുകള്‍ മെസ്സി ഫോളോ ചെയ്യാന്‍ തുടങ്ങിയതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. ഫുട്‌ബോളിലെ മിശിഹ എന്ന് വിളിപ്പേരുള്ള ഈ അര്‍ജന്റീന ക്യാപ്റ്റന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോര്‍ഡിനുടമയാണ്. ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്ട്ര മത്സരങ്ങളിലും ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോര്‍ഡും മെസ്സിയുടെ പേരിലാണ്.

messi
Story first published: Monday, January 12, 2015, 12:01 [IST]
Other articles published on Jan 12, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+