വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐസ്‌ലാന്‍ഡിന് വഴിയൊരുക്കാന്‍ ക്രൊയേഷ്യ 'കളിക്കുമോ'?; അര്‍ജന്റീന ആരാധകര്‍ക്ക് ചങ്കിടിപ്പ്

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ഡി യിലെ പോരാട്ടത്തില്‍ ഐസ്‌ലാന്‍ഡും ക്രൊയേഷ്യയും ചൊവ്വാഴ്ച ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 11.30ന് റസ്‌തോവ് അരീനയിലാണ് മത്സരം നടക്കുക. ഇതിനകം തന്നെ പ്രീക്വാര്‍ട്ടറില്‍ കടന്ന ക്രൊയേഷ്യയും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി ഇറങ്ങുന്ന ഐസ്‌ലാന്‍ഡും തമ്മിലുള്ള മത്സരം ശ്രദ്ധേയമാകും.

iceland

കിരീട പ്രതീക്ഷയുമായെത്തിയ അര്‍ജന്റീനയെ മൂന്നു ഗോളുകള്‍ക്ക് ഞെട്ടിച്ച ക്രൊയേഷ്യ ഐസ്‌ലാന്‍ഡിനെതിരെ ഏതു രീതിയില്‍ കളിക്കുമെന്നതാണ് ലോകം ഉറ്റു നോക്കുന്നത്. പ്രീക്വാര്‍ട്ടറിന് മുന്‍പ് പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയായിരിക്കും ക്രൊയേഷ്യ ഇറങ്ങുക എന്ന് സൂചനയുണ്ട്. അങ്ങിനെയെങ്കില്‍ ഐസ്‌ലാന്‍ഡിന് ജയിക്കാനുള്ള സാധ്യത തുറന്നിടാനായിരിക്കും ക്രൊയേഷ്യയുടെ ശ്രമം. ഇതുവഴി അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം തടയുകയും ചെയ്യാം. എന്നാല്‍ സ്വാഭാവിക കളി പുറത്തെടുക്കുമെന്നാണ് ക്രൊയേഷ്യന്‍ ക്യാപ്റ്റന്റെ പ്രതികരണം. ലൂക്കാ മോഡ്രിച്ച്, ഇവാന്‍ റാക്കിട്ടിച്ച് സഖ്യം ഐസ് ലാന്‍ഡിനെതിരെ കളിക്കാന്‍ ഇടയില്ല.

ക്രോയേഷ്യയോട് അർജന്റീന തോറ്റത് ഈ കാരണം കൊണ്ട് | Oneindia Malayalam

ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യതയുള്ളതിനാല്‍ അട്ടിമറി വീരന്മാരായ ഐസ്‌ലാന്‍ഡ് രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടമാകും നടത്തുക. കന്നി ലോകകപ്പില്‍ തന്നെ പ്രീക്വാര്‍ട്ടറിലെത്തിയാല്‍ രാജ്യത്തിന് വലിയ നേട്ടമാകും അതെന്നും ഉറപ്പാണ്. പ്രധാന താരങ്ങളെല്ലാം ക്രൊയേഷ്യയ്‌ക്കെതിരെ ഇറങ്ങും. ജയം മാത്രമാണ് ലക്ഷ്യമെന്ന് ടീം പ്രഖ്യാപിച്ചു കഴിഞ്ഞു. നേരിയ മാര്‍ജിനില്‍ ക്രൊയേഷ്യ ജയിക്കുമെന്നാണ് പ്രവചനം.

Story first published: Tuesday, June 26, 2018, 13:50 [IST]
Other articles published on Jun 26, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X