ലോകകപ്പ് ഫുട്‌ബോള്‍; അര്‍ജന്റീനയ്ക്ക് ഐസ്‌ലന്‍ഡിന്റെ മുന്നറിയിപ്പ്; അട്ടിമറി നടന്നേക്കും
മോസ്‌കോ: ലോകകപ്പിലെ കന്നിക്കാരായ ഐസ്‌ലന്‍ഡ് ചെറിയ രാജ്യമാണെങ്കിലും കളിക്കളത്തില്‍ അവരുടെ വീറും വാശിയും യൂറോകപ്പില്‍ കണ്ടതാണ്. അതുകൊണ്ടുതന്നെ ലോകകപ്പില്‍ വമ്പന്മാരെ അട്ടിമറിക്കാനുള്ള ശേഷി മഞ്ഞുരാജ്യത്തിനുണ്ടെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ പറയുന്നത്. തങ്ങളെ ചെറുതായി കാണേണ്ടെന്ന് ലോകകപ്പിന് മുന്നോടിയായി ഐസ്‌ലന്‍ഡും വ്യക്തമാക്കിക്കഴിഞ്ഞു.

ഒരു രാജ്യത്തെയും തങ്ങള്‍ ഭയിക്കില്ലെന്നാണ് ടീം ഗോള്‍ കീപ്പര്‍ റുണാര്‍ അലക്‌സ് റുണാര്‍സണ്‍ പറയുന്നത്. അര്‍ജന്റീന, ക്രൊയേഷ്യ, നൈജീരിയ എന്നിങ്ങനെ ശക്തരായ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഐസ്‌ലന്‍ഡ്. എന്നാല്‍, യൂറോകപ്പില്‍ അട്ടമറികള്‍ നടത്തി ക്വാര്‍ട്ടറിലെത്തിയ ഐസ്‌ലന്‍ഡ് ഏതു ടീമിനും ഭീഷണിയാണ്.
തങ്ങളുടെ മാനസികശേഷിയാണ് മറ്റു ടീമുകളില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. ആദ്യ കളി അര്‍ജന്റീനയ്‌ക്കെതിരെയാണ്. ഒരു സമനിലയോ ജയമോ തങ്ങളുടെ മുന്നോട്ടുള്ള സാധ്യതകളെ സജീവമാക്കുമെന്ന് റുണാര്‍ പറഞ്ഞു. ഗ്രൂപ്പ് കടുപ്പമുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, തങ്ങളുടെ ശക്തി ഫ്രാന്‍സില്‍ തെളിയിക്കപ്പെട്ടതാണ്. ഏതു ടീമിനെയും തങ്ങള്‍ തോല്‍പ്പിക്കും. അത് ലോകകപ്പിലും കാണാമെന്നും താരം മുന്നറിയിപ്പ് നല്‍കുന്നു.
ഏതാണ്ട് മുന്നരലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള മഞ്ഞുരാജ്യമാണ് ഐസ്‌ലന്‍ഡ്. വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും കടുത്ത മഞ്ഞുവീഴ്ചയും തണുത്തകാറ്റുമുള്ളതിനാല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയയത്തില്‍ പരിശീലനം നടത്തിയാണ് ഇവര്‍ ലോകകപ്പോളം എത്തി നില്‍ക്കുന്നത്. ഇന്നേവരെ ലോകകപ്പില്‍ പങ്കെടുത്തിട്ടുള്ളതില്‍വെച്ച് ഏറ്റവും ചെറിയരാജ്യം എന്ന ബഹുമതിയും ഇപ്പോള്‍ ഐസ്‌ലന്‍ഡിനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications