വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ദാദയുടെ ഫേവറിറ്റുകള്‍ 3 പേര്‍- ലിസ്റ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ ഹീറോ ഹ്യൂമേട്ടനും

ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം മെച്ചപ്പട്ടതായി സൗരവ് ഗാംഗുലി

ഐഎസ്എല്ലിന്റെ ഏഴാം സീസണിന് ഗോവന്‍ മണ്ണില്‍ വിസില്‍ മുഴങ്ങാനിരിക്കെ തനിക്കു പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഇതിഹാസ നായകനുമായ സൗരവ് ഗാംഗുലി. മൂന്നു കളിക്കാരാണ് തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചതെന്നു ദാദ പറയുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള ഗ്ലാമര്‍ ക്ലബ്ബും കഴിഞ്ഞ സീസണിലെ ചാംപ്യന്മാരുമായ എടിക്കെയുടെ സഹ ഉടമകളിലൊരാള്‍ കൂടിയാണ് ഗാംഗുലി. ഈ സീസണില്‍ എടിക്കെയും മോഹന്‍ ബഗാനും ഒന്നായി എടിക്കെ മോഹന്‍ ബഗാനെന്ന പേരിലാണ് അങ്കത്തട്ടിലിറങ്ങുക. ഇന്നു രാത്രി കേരള ബ്ലാസ്റ്റേഴ്‌സും എടിക്കെ മോഹന്‍ ബഗാനും തമ്മിലാണ് ഐഎസ്എല്ലിലെ ഉദ്ഘാടന മല്‍സരം.

1

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ കനേഡിയന്‍ ഗോള്‍മെഷീന്‍ ഇയാന്‍ ഹ്യൂം, എടിക്കെ മോഹന്‍ ബഗാന്റെ ഫിജി സ്‌ട്രൈക്കര്‍ റോയ് കൃഷ്ണ, ചെന്നൈയ്ന്‍ എഫ്‌സിയുടെ മുന്‍ താരവും കൊളംബിയന്‍ വംശജനുമായ സ്റ്റീവന്‍ മെന്‍ഡോസ എന്നിവരാണ് തന്റെ ഫേവറിറ്റുകളെന്നു ഗാംഗുലി വ്യക്തമാക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐസിസി ടെസ്റ്റ്ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയെ മറികടന്ന് ഓസ്‌ട്രേലിയ തലപ്പത്ത്, ജൂണില്‍ ചാമ്പ്യനെ അറിയാംഐസിസി ടെസ്റ്റ്ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയെ മറികടന്ന് ഓസ്‌ട്രേലിയ തലപ്പത്ത്, ജൂണില്‍ ചാമ്പ്യനെ അറിയാം

ഇന്ത്യ-ഓസീസ് പരമ്പര: 'വിരാട് കോലി സ്‌പെഷ്യലാണ്', വാനോളം പ്രശംസിച്ച് മുന്‍ ഓസീസ് നായകന്‍ഇന്ത്യ-ഓസീസ് പരമ്പര: 'വിരാട് കോലി സ്‌പെഷ്യലാണ്', വാനോളം പ്രശംസിച്ച് മുന്‍ ഓസീസ് നായകന്‍

ഐഎസ്എല്ലിന്റെ വരവോടെ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം ഉയര്‍ന്നിട്ടുണ്ടെന്നു ഗാംഗുലി ചൂണ്ടിക്കാട്ടി. എടിക്കെ മോഹന്‍ ബഗാനില്‍ ചില മികച്ച കളിക്കാര്‍ ഞങ്ങള്‍ക്കുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ വളരെയധികം മെച്ചപ്പെട്ടു കഴിഞ്ഞു. നിങ്ങളേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള താരങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍ നിങ്ങളുടെയും നിലവാരവും ഉയരുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

2

ചെന്നൈയ്ന്‍ എഫ്‌സിക്കു വേണ്ടി കളിച്ച ശേഷം മെന്‍ഡോസ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലേക്കും ചേക്കേറിയിരുന്നു. ഐഎസ്എല്ലിന്റെ നിലവാരം അത്രയേറെ ഉയര്‍ന്നിട്ടുണ്ടെന്നതിന് തെളിവാണിതെന്നും ദാദ പറയുന്നു. കഴിഞ്ഞ സീസണിലെ ഐഎസ്എല്ലില്‍ ചെന്നൈയെ തോല്‍പ്പിച്ചായിരുന്നു എടിക്കെയുടെ കിരീട വിജയം. അതേസമയം, കഴിഞ്ഞ സീസണിലെ ഐ ലീഗ് ഫുട്‌ബോളിലെ ചാംപ്യന്മാരാണ് മോഹന്‍ ബഗാന്‍. ഈ സീസണിനു മുന്നോടിയായാണ് എടിക്കെയും ബഗാനും ലയിച്ച് എടിക്കെ മോഹന്‍ ബഗാനെന്ന പുതിയ ക്ലബ്ബായി മാറിയത്.

Story first published: Friday, November 20, 2020, 13:39 [IST]
Other articles published on Nov 20, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X