ബ്യൂണസ് ഐറിസ്: കിരീടശാപത്തില്‍പ്പെട്ട് ഉഴലുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഇതിഹാസ താരം ഡിയഗോ മറഡോണ രംഗത്ത്. കോപ്പ അമേരിക്കയിലെ ഫൈനലില്‍ ചിലിയോട് തോറ്റതിന് പിന്നാലെ കോച്ച് ജെറാര്‍ഡോ മാര്‍ട്ടീന രാജിവെച്ച അര്‍ജന്റീനയ്ക്ക് നിലവില്‍ കോച്ച് ഇല്ല. അടുത്ത് നടക്കുന്ന റിയോ ഒളിംപിക്‌സില്‍ താല്‍ക്കാലിക കോച്ച് ജൂലിയോ ഒലാര്‍ട്ടിക്കോഷ്യയുടെ കീഴിലാണ് അര്‍ജന്റീന ഇറങ്ങുക.
Read Also: മെസ്സി തിരിച്ചുവരണമെന്ന് ബ്രസീലിന്റെ 'ബംബം'റാണി... ഈ ചിത്രങ്ങള്‍ കണ്ടാല്‍ വന്നുപോകും!
പണത്തിന് വേണ്ടിയാണ് മറഡോണ കോച്ചിന്റെ കുപ്പായം വീണ്ടും ഇടുന്നതെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. നയാപൈസ പ്രതിഫലം വാങ്ങാതെ അര്‍ജന്റീനയെ പരിശീലിപ്പിക്കാന്‍ തയ്യാറാണ് എന്നാണ് മറഡോണ പറയുന്നത്. ആളുകളുടെ വിചാരം താന്‍ വളരെ ചെലവേറിയ കോച്ചാണ് എന്നാണ്. എങ്കില്‍ മൗറീഞ്ഞോയുടെ കാര്യം എങ്ങനെയാണ് - മറഡോണ ചോദിച്ചു.

മറ്റ് പ്രമുഖ പരിശീലകരെ അപേക്ഷിച്ച് നോക്കുമ്പോള്‍ താന്‍ എത്ര ചെലവേറിയതാണ് എന്ന് തനിക്ക് തന്നെ അറിയില്ല എന്നാണ് താരം പറയുന്നത്. ദേശീയ ടീമിനെ പ്രതിഫലമില്ലാതെ പരിശീലിപ്പിക്കാന്‍ താന്‍ തയ്യാറാണ്. കോച്ചിന്റെ ജോലി എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു. കളിക്കാരുടെ കൂടെ കഴിയുന്നതും ജേര്‍ണലിസ്റ്റുകളോട് തല്ല് കൂടുന്നതും താന്‍ വളരെയധികം മിസ് ചെയ്യുന്നുണ്ട്.
1986 ല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഡിയഗോ മറഡോണ. ലോകത്തെ തന്നെ ഏറ്റവും മികച്ച സോക്കര്‍ താരങ്ങളില്‍ ഒരാളായിട്ടാണ് മറഡോണ വിലയിരുത്തപ്പെടുന്നത്. നേരത്തെ 2008 ല്‍ അര്‍ജന്റീനയുടെ പരിശീലകനായി മറഡോണ എത്തിയിട്ടുണ്ട്. 2010 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജെര്‍മനിയോട് 0 - 4ന് അര്‍ജന്റീന തോറ്റതോടെ മറഡോണയുടെ പരിശീലക സ്ഥാനവും തെറിച്ചു.