Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍ കീഴടക്കാന്‍ ഈസ്റ്റ് ബംഗാളും വരുന്നു!! ഇനി പോരാട്ടം മുറുകും... ഐ ലീഗിന്റെ ഭാവി?

മുംബൈ: ഇന്ത്യന്‍ ഫുട്ബോളിന് പുത്തന്‍ ഊര്‍ജമേകിയ ടൂര്‍ണമെന്റായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. 2014ല്‍ തുടക്കമിട്ട ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെയാണ് മാറ്റിമറിച്ചത്. ക്രിക്കറ്റ് ജ്വലം ബാധിച്ച ഇന്ത്യയെ ഫുട്‌ബോള്‍ കാണാന്‍ പ്രേരിപ്പിച്ചതില്‍ ഐഎസ്എല്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കു മാത്രം നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയങ്ങള്‍ ഫുട്‌ബോളിലും ഹൗസ്ഫുള്ളായി മാറിയത് ഐഎസ്എല്ലിന്റെ വരവോടെയാണ്.

ദേശീയ ലീഗായ ഐ ലീഗില്‍ നിന്നുള്ള ടീമുകളും ഇപ്പോള്‍ ഐഎസ്എല്ലിലേക്കു ചേക്കേറുകയാണ്. കഴിഞ്ഞ സീസണില്‍ ബെംഗളൂരു എഫ്‌സിയാണ് ഇതിനു തുടക്കമിട്ടത്. വരും സീസണുകളില്‍ കൂടുതല്‍ ടീമുകള്‍ ഐഎസ്എല്ലിന്റെ ഭാഗമാവുമെന്നാണ് കരുതുന്നത്. ഈസ്റ്റ് ബംഗാള്‍ കൂടി വിടുന്നതോടെ ഐ ലീഗിന്‍റെ നിലനില്‍പ്പ് തന്നെ കൂടുതല്‍ അവതാളത്തിലാവും.

ഈസ്റ്റ് ബംഗാള്‍ വരുന്നു

ഈസ്റ്റ് ബംഗാള്‍ വരുന്നു

ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായന്‍മാരും കൊല്‍ക്കത്തയിലെ വമ്പന്‍ ക്ലബ്ബുകളിലൊന്നുമായ ഈസ്റ്റ് ബംഗാളാണ് ഐ ലീഗിനോടു ഗുഡ്‌ബൈ പറഞ്ഞ് ഐഎസ്എല്ലിലെത്തുന്നത്. തങ്ങള്‍ക്കു ഐഎസ്എല്ലില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഈസ്റ്റ് ബംഗാള്‍ ഇതിനകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
2019ലെ ഐഎസ്എല്ലില്‍ തങ്ങള്‍ക്കും കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഈസ്റ്റ് ബംഗാള്‍.

 എഐഎഫ്എഫിനെ സമീപിച്ചു

എഐഎഫ്എഫിനെ സമീപിച്ചു

അടുത്തിടെ ഈസ്റ്റ് ബംഗാളിന്റെ തലപ്പത്ത് മാറ്റമുണ്ടായിരുന്നു. ഉടമസ്ഥാവകാശം സ്വന്തമാക്കിയവര്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനെ സന്ദര്‍ശിക്കുകയും ഐഎസ്എല്‍ പ്രവേശനത്തിന്റെ സാധ്യതകള്‍ ആരായുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെയാണ് അധികം വൈകാതെ തന്നെ ഈസ്റ്റ് ബംഗാളിനെയും ഐഎ്‌സ്എല്ലില്‍ കാണാനാവുമെന്ന് ഉറപ്പായത്.

ഈ സീസണില്‍ ഉണ്ടായേക്കില്ല

ഈ സീസണില്‍ ഉണ്ടായേക്കില്ല

2018 സീസണിലെ ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍ കളിക്കാന്‍ സാധ്യത കുറവാണ്. കാരണം ടൂര്‍ണമെന്റിന്റെ നടത്തിപ്പുകാരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് ഈ വര്‍ഷം പുതിയ ടീമുകളെ ക്ഷണിക്കാന്‍ സാധ്യത കുറവാണ്.
2019-20 സീസണിലെ ഐഎസ്എല്ലില്‍ കളിക്കാനായിരിക്കും ഇനി ഈസ്റ്റ് ബംഗാള്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ മികച്ച ടീമാവണം

ഇന്ത്യയിലെ മികച്ച ടീമാവണം

ക്വെസ് കോര്‍പ്പെന്ന കമ്പനിയാണ് അടുത്തിടെ ഈസ്റ്റ് ബംഗാളിന്റെ ഓഹരിയുടെ വലിയൊരു ശതമാനം സ്വന്തമാക്കിയത്. ഈസ്റ്റ് ബംഗാളിനെ ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച ടീമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നു ക്വെസ് സിഇഒ സുബ്രതാ നാഗ് വ്യക്തമാക്കി.
ഐഎസ്എല്ലില്‍ കളിക്കുകയാണ് ലക്ഷ്യം. ചിലപ്പോള്‍ ഈ വര്‍ഷം, അല്ലെങ്കില്‍ അടുത്ത വര്‍ഷം ഇതിനു സാധിച്ചേക്കും. ഇനി അതിനു കഴിഞ്ഞില്ലെങ്കിലും ഇന്ത്യയിലെ നമ്പര്‍ വണ്‍ ടീമാക്കിയ ഈസ്റ്റ് ബംഗാളിനെ മാറ്റാനാണ് ശ്രമമെന്നും നാഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, August 2, 2018, 14:09 [IST]
Other articles published on Aug 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+