ഐ ലീഗ് ഫുട്‌ബോള്‍; ഗോകുലത്തിന് വീണ്ടും നിരാശ, കാശ്മീരിനോടും തോറ്റു
ശ്രീനഗര്‍: ഐ ലീഗ് ഫുട്‌ബോളില്‍ ജയം കിട്ടാക്കനിയായ ഗോകുലം കേരളയ്ക്ക് വീണ്ടും തോല്‍വി. ഇത്തവണ കാശ്മീരിന്റെ പ്രതിനിധികളായ റിയല്‍ കാശ്മീര്‍ ആണ് ഗോകുലത്തെ തോല്‍പ്പിച്ചത്. ഗോള്‍ രഹിതമായ ഒന്നാം പകുതിക്കുശേഷം നോഹറെ ക്രിസോ മത്സരത്തിന്റെ 51-ാം മിനിറ്റില്‍ കാശ്മീരിനായി വിജയഗോള്‍ നേടി. ഇതോടെ 16 മത്സരങ്ങളില്‍നിന്നും 32 പോയന്റുമായി കാശ്മീര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
ധോണി ടോപ് സ്‌കോററായാല്‍ ഇന്ത്യ തോറ്റിരിക്കും; ഒന്നും രണ്ടും തവണയല്ല, ന്യൂസിലന്‍ഡിനെതിരെയും
ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരായ അവസാനത്തെ മത്സരം സമനിലയിലായതിനെ തുടര്‍ന്ന് ടീമില്‍ ഒരു മാറ്റവുമായാണ് കാശ്മീര്‍ കളിക്കിറങ്ങിയത്. റിത്വിക് ദാസിന് പകരം നോഹറെ ക്രിസോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. ഈ മാറ്റം കാശ്മീരിന് വിജയമെത്തിക്കുകയും ചെയ്തു. അതേസമയം, മോഹന്‍ ബഗാനുമായി സമനിലയില്‍ പിരിഞ്ഞ ടീമില്‍ കാര്യമായ അഴിച്ചുപണിയുമായാണ് ഗോകുലം ഇറങ്ങിയത്.

സമനിലകളും തോല്‍വിയുമായി വലയുന്ന ഗോകുലത്തിന് കാശ്മീരിനോട് ജയം നേടാനായില്ല. ആദ്യ പകുതിയില്‍ കളിയിലെ മേധാവിത്വം കാശ്മീരിനായിരുന്നു. സ്വന്തം മൈതാനത്താണ് കളിയെന്നതിന്റെ ആനുകൂല്യവും അവര്‍ മുതലെടുത്തു. ഫിബ്രുവരി 10ന് റിയല്‍ കാശ്മീര്‍ ഈസ്റ്റ് ബംഗാളിനെയും ഗോകുലം എഫ്‌സി ഐസ്വാള്‍ എഫ്‌സിയേയും നേരിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications