Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ടോപ് സ്‌കോററായാല്‍ ഇന്ത്യ തോറ്റിരിക്കും; ഒന്നും രണ്ടും തവണയല്ല, ന്യൂസിലന്‍ഡിനെതിരെയും

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ തോറ്റപ്പോള്‍ ധോണിക്ക് ആരും ആഗ്രഹിക്കാത്ത ഒരു റെക്കോര്‍ഡ്. ധോണി ടോപ് സ്‌കോററായ ടി20 മത്സരങ്ങളില്‍ ഇന്ത്യ തോല്‍ക്കുന്നത് അഞ്ചാംതവണ. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ധോണി 39 റണ്‍സടിച്ചെങ്കിലും ഇന്ത്യ 80 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് വഴങ്ങിയത്.

ഐഎസ്എല്‍: രണ്ടു ഗോള്‍ ലീഡ് കൈവിട്ട് ബ്ലാസ്‌റ്റേഴ്‌സ്, ബെംഗളൂരുവുമായി സമനില മാത്രം
ആദ്യ ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തപ്പോള്‍ 19.2 ഓവറില്‍ ഇന്ത്യ 139 റണ്‍സിന് എല്ലാവരും പുറത്തായി. ഒട്ടേറെ ഏകദിനങ്ങളില്‍ ഇന്ത്യയുടെ വിജയശില്‍പിയായി ഫിനിഷര്‍ എന്ന് വിളിപ്പേരുള്ള ധോണിക്ക് ടി20യില്‍ അത്ര മികച്ച റെക്കോര്‍ഡല്ല. വെല്ലിങ്ടണിലും ധോണിയുടെ ടോപ് സ്‌കോര്‍ ഇന്ത്യയുടെ രക്ഷയ്‌ക്കെത്താത്തതോടെ സോഷ്യല്‍ മീഡിയയിലും ട്രോളുകള്‍ തുടങ്ങിയിട്ടുണ്ട്.

dhoni

2012ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 മത്സരത്തിലാണ് ധോണിയുടെ ടോപ് സ്‌കോറും തോല്‍വിയും ആദ്യമായി ഒരുമിച്ചെത്തിയത്. അന്ന് ധോണി പുറത്താകാതെ 48 റണ്‍സെടുത്തെങ്കിലും ഇന്ത്യ 31 റണ്‍സിനു തോറ്റു. പിന്നീട് അതേവര്‍ഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെയും ഇത് ആവര്‍ത്തിച്ചു. ധോണി 38 റണ്‍സെടുത്തപ്പോള്‍ ടീമിന്റെ തോല്‍വി 31 റണ്‍സിന്.

നാലു വര്‍ഷത്തിനുശേഷം 2016ല്‍ വീണ്ടും ധോണിയും തോല്‍വിയും കണ്ടുമുട്ടി. ന്യൂസീലന്‍ഡിനെതിരായ നാഗ്പൂര്‍ മത്സരത്തില്‍ ധോണി 30 റണ്‍സാണെടുത്തപ്പോള്‍ ഇന്ത്യ 47 റണ്‍സിനു തോറ്റു. 2017ല്‍ കാണ്‍പുരിലും ഇന്ത്യ തോറ്റപ്പോള്‍ ധോണി ടോപ് സ്‌കോററായി. ഇംഗ്ലണ്ടിനെതിരെ ധോണി 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മത്സരം ഏഴു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഏറ്റവും ഒടുവിലായി ന്യൂസിലന്‍ഡിനെതിരെ വീണ്ടും ഇന്ത്യ തോറ്റതോടെ ധോണിയുടെ ടോപ് സ്‌കോര്‍ വീണ്ടും തോല്‍പ്പിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

Story first published: Thursday, February 7, 2019, 8:41 [IST]
Other articles published on Feb 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+