Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: രണ്ടു ഗോള്‍ ലീഡ് കൈവിട്ട് ബ്ലാസ്‌റ്റേഴ്‌സ്, ബെംഗളൂരുവുമായി സമനില മാത്രം

ബെംഗളൂരുവുമായി സമനില

ബെംഗളൂരു: ഐഎസ്എല്ലില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിയെ അട്ടിമറിക്കാനുള്ള സുവര്‍ണാവസരം കേരള ബ്ലാസ്‌റ്റേഴ്‌സ് കൈവിട്ടു. ആദ്യപകുതിയില്‍ 2-0ന്റെ മികച്ച ലീഡുമായി ആരാധകരെ പോലും അമ്പരിപ്പിച്ച മഞ്ഞപ്പട രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ വഴങ്ങി സ്വപ്‌നതുല്യമായ ജയം കൈവിടുകയായിരുന്നു. സ്ലാവിസ സ്റ്റൊയാനോവിച്ച് (16ാം മിനിറ്റ്), കറേജ് പെക്ക്യൂസന്‍ (40) എന്നിവരുടെ ഗോളുകളില്‍ മഞ്ഞപ്പട 2-0ന് മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്ന ബെംഗളൂരു ഉദാന്ത സിങ് (69), സുനില്‍ ഛേത്രി (85) എന്നിവരുടെ ഗോളുകളില്‍ തോല്‍വിയില്‍ നിന്നും കരകയറി.

1

അപ്രതീക്ഷിത പ്രകടനമാണ് ബെംഗളൂരുപവിനെതിരേ അവരുടെ മൈതാനത്ത് ബ്ലാസ്‌റ്റേഴ്‌സ് കാഴ്ചവച്ചത്. കളിയുടെ തുടക്കം മുതല്‍ ബെംഗളൂരുവിനെതിരേ സ്തബ്ധരാക്കുന്ന കളിയാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. 16ാം മിനിറ്റില്‍ ആതിഥേയരെ സ്തബ്ധരാക്കി ബ്ലാസ്റ്റേഴ്‌സ് മുന്നിന്നിലെത്തുകയും ചെയ്തു. റാക്കിപ്പിന്റെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് ബെംഗളൂരു താരം കീന്‍ ലെവിസിന്റെ കൈയില്‍ തട്ടിയതിനെ തുടര്‍ന്ന് റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. സ്റ്റൊയാനോവിച്ച് പെനല്‍റ്റി അനായാസം ഗോളാക്കുകയും ചെയ്തു.

29ാം മിനിറ്റില്‍ എറിക്ക് പാര്‍ത്താലുവിലൂടെ ബെംഗളൂരു ഗോള്‍ മടക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. ഒന്നാം പകുതി അവസാനിക്കാന്‍ അഞ്ചു മിനിറ്റ് ശേഷിക്കെ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തി. ലെന്‍ ഡൊംഗെലിന്റെ പാസ് സ്വീകരിച്ച് 30 വാര അകലെ നിന്നും പെക്ക്യൂസന്‍ തൊടുത്ത ഷോട്ട് ഗോളി ഗുര്‍പ്രീതിനെ കാഴ്ചക്കാരനാക്കി വലയില്‍ തറഞ്ഞുകയറുകയായിരുന്നു.

രണ്ടാംപകുതിയില്‍ ഗോള്‍ മടക്കാന്‍ ബെംഗളൂരു കൈയ്‌മെയ് മറന്നു പൊരുതിയതോടെ ബ്ലാസ്‌റ്റേഴ്‌സിന് പ്രതിരോധത്തിലേക്കു വലിയേണ്ടി വരികയായിരുന്നു. 69ാം മിനിറ്റില്‍ ഇടതു മൂലയില്‍ നിന്നും പാര്‍ത്താലു നല്‍കിയ ക്രോസ് മുന്നോട്ട് ഡൈവ് ചെയ്ത് ഉദാന്ത് വലയ്ക്കുള്ളിലാക്കിയതോടെ ബെംഗളൂരു സ്‌കോര്‍ 1-2ന് ആക്കി. നിശ്ചിത സമയം തീരാന്‍ അഞ്ചു മിനിറ്റ് ബാ്ക്കിയുള്ളപ്പോള്‍ ഉദാന്തയുടെ ക്രോസ് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ച് ഛേത്രി ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ജയം തട്ടിയെടുക്കുകയും ചെയ്തു.

Story first published: Wednesday, February 6, 2019, 21:38 [IST]
Other articles published on Feb 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+