Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍ ആരവമടങ്ങിയില്ല, ഇന്ത്യ വീണ്ടും പന്തിനുപിറകെ, എന്താണ് സംഭവം

ഐഎസ്എല്ലിന്റെ ആരവങ്ങള്‍ കേരളത്തിലും ഇന്ത്യയിലും ഇതുവരെ നിലച്ചിട്ടില്ല. അതിനു മുമ്പ് തന്നെ വരുന്നു മറ്റൊരു ഫുട്‌ബോള്‍ കാര്‍ണിവല്‍.

രാജ്യത്തെ ഏറ്റവും വലിയ ക്ലബ്ബ് ചാംപ്യന്‍ഷിപ്പെന്നു വിലയിരുത്തപ്പെടുന്ന ഐ ലീഗിന്റെ പുതിയ സീസണിന് 2017 ജനുവരിയില്‍ തുടക്കമാവും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് പുതിയ സീസണിലെ ഫികസ്ചര്‍ പ്രഖ്യാപിച്ചത്.

നിലവിലെ ചാംപ്യന്‍മാരായ ബംഗളൂരു എഫ്‌സിയും ലജോങ് ഷില്ലോങും തമ്മിലാണ് ടൂര്‍ണമെന്റിലെ ഉദ്ഘാടനമല്‍സരം. 2017 ജനുവരി ഏഴ്-എട്ട് തിയ്യതികളിലാണ് സീസണിലെ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ നടക്കുന്നത്.

കിരീടത്തിനായി 10 ക്ലബ്ബുകള്‍

രാജ്യത്തെ 10 മുന്‍നിര ക്ലബ്ബുകളാണ് ഐ ലീഗിന്റെ പുതിയ സീസണില്‍ അണിനിരക്കുക.
മുഴുവന്‍ ടീമുകളും 2017 ജനുവരി ഏഴ്, എട്ട് തിയ്യതികളിലായി തങ്ങളുടെ ആദ്യ പോരിനിറങ്ങുന്നുണ്ട്.

ആദ്യറൗണ്ടില്‍ ബഗാന്‍-ചര്‍ച്ചില്‍ ത്രില്ലര്‍

ഐ ലീഗിന്റെ പുതിയ സീസണില്‍ത്തന്നെ ഒരു ക്ലാസിക് പോരാട്ടമുണ്ട്. മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്തയിലെ മോഹന്‍ ബഗാനും ഗോവയിലെ ചര്‍ച്ചില്‍ ബ്രദേഴ്‌സും തമ്മിലാണ് ഈ ത്രില്ലര്‍. ജനുവരി എട്ടിനാണ് ഈ കളി.

ചെന്നൈയും മിനെര്‍വയും അരങ്ങേറ്റക്കാര്‍

ഐ ലീഗിന്റെ പുതിയ സീസണില്‍ രണ്ടു പുതിയ ക്ലബ്ബുകള്‍ കൂടി അരങ്ങേറ്റം കുറിക്കും. ചെന്നൈ സിറ്റിയും മിനെര്‍വ പഞ്ചാബ് എഫ്‌സിയുമാണ് ഇവര്‍. ലേലത്തിലൂടെയണ് ഇരു ക്ലബ്ബുകളും ഐ ലീഗിലേക്ക് എന്‍ട്രി നേടിയത്.

ചര്‍ച്ചിലിന്‍റെ മടങ്ങിവരവ്

ഗോവയില്‍ നിന്നെത്തി ഇന്ത്യന്‍ ഫുട്‌ബോളിലെ ശക്തികളായി മാറിയ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്‍റെ മടങ്ങിവരവാണ് സീസണിന്‍റെ പ്രധാന ആകര്‍ണം.
1988ല്‍ രൂപീകൃതമായ ക്ലബ്ബ് ഐ ലീഗില്‍ ഒരു തവണയും ഡ്യൂറന്‍ഡ് കപ്പില്‍ മൂന്നു തവണയും ജേതാക്കളായിട്ടുണ്ട്.

ഗോവന്‍ ക്ലബ്ബുകളുടെ പിന്മാറ്റം

ഗോവയില്‍ നിന്നുള്ള മൂന്നു പ്രമുഖ ക്ലബ്ബുകളാണ് ഐ ലീഗിന്‍റെ പുതിയ സീസണില്‍ നിന്നു പിന്‍മാറിയത്.
സാല്‍ഗോക്കര്‍, സ്‌പോര്‍ട്ടിങ്, ഡെംപോ എന്നിവരാണ് അടുത്ത സീസണില്‍ കളിക്കില്ലെന്ന് അറിയിച്ചത്.

ബംഗളൂരുവിനെ തടയാനാവുമോ

നിലവിലെ ചാംപ്യന്‍മാരായ ബംഗളൂരു എഫ്‌സിയെ ഇത്തവണ ആര് പിടിച്ചുകെട്ടുമെന്നതാണ് പ്രധാന ചോദ്യം. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം രൂപീകൃതമായ ഈ ക്ലബ്ബിന്‍റെ നേട്ടങ്ങള്‍ അദ്ഭുതപ്പെടുത്തുന്നതാണ്.
കളിച്ച മൂന്നു സീസണില്‍ രണ്ടു വട്ടവും അവര്‍ ചാംപ്യന്‍മാരായി. മാത്രമല്ല ഈ വര്‍ഷം എഎഫ്‌സി കപ്പില്‍ റണ്ണറപ്പായതോടെ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ ക്ലബ്ബാവുകയും ചെയ്തു.

Story first published: Wednesday, December 21, 2016, 13:21 [IST]
Other articles published on Dec 21, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+