Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗില്‍ മോഹന്‍ ബഗാനെ തകര്‍ത്ത് ചര്‍ച്ചില്‍; ഈസ്റ്റ് ബംഗാളിന് സമനില

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ മോഹന്‍ ബഗാന് സ്വന്തം മൈതാനത്ത് അപ്രതീക്ഷിത തോല്‍വി. ചര്‍ച്ചല്‍ ബ്രദേഴ്‌സ് ആണ് 4-2 എന്ന സ്‌കോറിന് ബഗാനെ ഞെട്ടിച്ചത്. കൊല്‍ക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനും ജയം സ്വന്തമാക്കാനായില്ല. മിനര്‍വയുമായുള്ള മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. സീസണിലെ ആദ്യ രണ്ട് മത്സരത്തിലും ഈസ്റ്റ് ബംഗാള്‍ സമനില വഴങ്ങി. 2 കളികളില്‍നിന്നും 6 പോയന്റ് വീതമുള്ള ചര്‍ച്ചില്‍ ഒന്നാം സ്ഥാനത്തും ഗോകുലം രണ്ടാം സ്ഥാനത്തുമാണുള്ളത്.

വില്ലിസ് പ്ലാസ(2, 36)യുടെ ഇരട്ടഗോളാണ് ചര്‍ച്ചലിന് ജയം അനായാസമാക്കിയത്. റോബര്‍ട്ട് പ്രിമസ്(28), അബുബക്കര്‍(76) എന്നിവരും ടീമിനായി സ്‌കോര്‍ ചെയ്തു. ഗോണ്‍സാലോ മിനോസ്(33), ശുഭ ഘോഷ്(90) എന്നിവരാണ് മോഹന്‍ ബഗാനുവേണ്ടി രണ്ടുഗോള്‍ മടക്കിയത്. മത്സരത്തിലുടനീളം ആധിപത്യം നേടിയത് ചര്‍ച്ചിലാണ്. ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ മോഹന്‍ ബഗാന് രണ്ട് കളികളില്‍നിന്നും ഒരു പോയന്റാണ് സമ്പാദ്യം.

churchill brothers

ആരാണ് ഹെയ്ഡന്‍ വാല്‍ഷ്? സാക്ഷാല്‍ കോട്‌നി വാല്‍ഷിന്റെ മകനോ? തുറന്നുപറഞ്ഞ് താരം...
മറ്റൊരു മത്സരത്തില്‍ മിനര്‍വയോട് 1-1നാണ് ഈസ്റ്റ് ബംഗാള്‍ രക്ഷപ്പെട്ടത്. 12-ാം മിനിറ്റില്‍ ഡാനിലോ ക്വിപാപ നേടിയ ഗോളില്‍ മിനര്‍വ ജയപ്രതീക്ഷ പുലര്‍ത്തിയതാണ്. എന്നാല്‍ 84-ാം മിനിറ്റില്‍ യുവാന്‍ മെരാ ഗോണ്‍സാലെസ് നേടിയ ഗോളില്‍ ഈസ്റ്റ് ബംഗാള്‍ സമനിലപിടിച്ചുപറ്റി. ആദ്യ രണ്ട് മത്സരത്തിലും സമനില നേടിയ ഈസ്റ്റ് ബംഗാളിന് രണ്ടും ഒരു തോല്‍വിയും സമനിലയുമായി മിനര്‍വയ്ക്ക് ഒരു പോയന്റുമാണുള്ളത്.

Story first published: Monday, December 9, 2019, 14:20 [IST]
Other articles published on Dec 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+