വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരാണ് ഹെയ്ഡന്‍ വാല്‍ഷ്? സാക്ഷാല്‍ കോട്‌നി വാല്‍ഷിന്റെ മകനോ? തുറന്നുപറഞ്ഞ് താരം...

ലെഗ് സ്പിന്നറാണ് 27കാരനായ ഹെയ്ഡന്‍ വാല്‍ഷ്

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസ് ടീമിലെ പുതിയ സാന്നിധ്യമാണ് ലെഗ് സ്പിന്നര്‍ ഹെയ്ഡന്‍ വാല്‍ഷ്. ഇന്ത്യക്കെതിരേ കാര്യവട്ടത്ത് നടന്ന കഴിഞ്ഞ മല്‍സരത്തില്‍ രണ്ടു വിക്കറ്റ് വീഴ്ത്തി ഹെയ്ഡല്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. പേരിലെ വാല്‍ഷെന്ന 'വാല്' കാരണം ഹെയ്ഡനെ വലിയ കൗതുകത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ വീക്ഷിക്കുന്നത്. വിന്‍ഡീസിന്റെ മുന്‍ ഇതിഹാസ പേസര്‍ കോട്‌നി വാല്‍ഷിന്റെ മകനാണോ ഹെയ്ഡനെന്നതായിരുന്നു ഇതിനു കാരണം. ഒടുവില്‍ ഇതിനു വിശദീകരണം നല്‍കിയിരിക്കുകയാണ് 27കാരനായ താരം.

hayden walsh

ആളുകള്‍ കരുതുന്നതു പോലെ തന്റെ പിതാവ് കോട്‌നി വാല്‍ഷല്ലെന്നു ഹെയ്ഡന്‍ വ്യക്തമാക്കി. കാനഡയില്‍ നടന്ന ടി20 ലീഗില്‍ കളിക്കുന്നതിനിടെ ഒരാള്‍ തന്നെ കോട്‌നി വാല്‍ഷെന്ന് വിളിച്ചത് ഓര്‍മയുണ്ടെന്നെന്നു ഹെയ്ഡന്‍ ചിരിയോടെ പറഞ്ഞു. അന്ന് ആളുകള്‍ക്ക് തന്നെ അത്ര അറിയില്ലായിരുന്നു. ഇപ്പോള്‍ അവര്‍ എല്ലാം മനസ്സിലാക്കിയിട്ടുണ്ടാവും. തന്റെ അച്ഛന്‍ ആരാണെന്നും ഏവരും അറിഞ്ഞിട്ടുണ്ടാവുമെന്നും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ 28 റണ്‍സ് വിട്ടുകൊടുത്താണ് ഹെയ്ഡന്‍ രണ്ടു വിക്കറ്റെടുത്തത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ഉജ്ജ്വലമായി ബാറ്റ് ചെയ്ത ശിവം ദുബെയുടെയും വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

ഫിറ്റ്‌നസില്‍ കോലിയുടെ മാതൃക ദീപിക പള്ളിക്കല്‍! വഴിത്തിരിവായത് 2014ലെ സംഭവം, വെളിപ്പടുത്തി കോച്ച്ഫിറ്റ്‌നസില്‍ കോലിയുടെ മാതൃക ദീപിക പള്ളിക്കല്‍! വഴിത്തിരിവായത് 2014ലെ സംഭവം, വെളിപ്പടുത്തി കോച്ച്

നെറ്റ്‌സില്‍ ടീമംഗങ്ങളായ എവിന്‍ ലൂയിസ്, നിക്കോളാസ് പുരാന്‍ എന്നിവര്‍ക്കെതിരേ ഏറെ ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ ദുബെയ്‌ക്കെയ്‌ക്കെതിരേ ബൗള്‍ ചെയ്യുമ്പോള്‍ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും ഹെയ്ഡന്‍ വ്യക്തമാക്കി. ഇപ്പോഴത്തെ തന്റെ മികച്ച പ്രകടനത്തിനു കാരണം കരീബിയന്‍ പ്രീമിയര്‍ ലീഗാണെന്നു അദ്ദേഹം പറയുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം താന്‍ കാഴ്ചവച്ചിരുന്നു. ഇതാണ് സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടാന്‍ കാരണം. നെറ്റ്‌സില്‍ ഏറെ നേരം പരിശീലനം നടത്തുന്നത് കളിക്കളത്തില്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, December 9, 2019, 14:37 [IST]
Other articles published on Dec 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X