വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗ്: വിജയക്കുതിപ്പ് തുടര്‍ന്ന് മോഹന്‍ ബഗാന്‍, 13 പോയിന്റ് ലീഡുമായി തലപ്പത്ത്

ഇംഫാല്‍: ഐ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മോഹന്‍ ബഗാന്‍. ട്രാവു എഫ്‌സിയെ ഒന്നിനെതിരേ മൂന്ന് ഗോളിനാണ് മോഹന്‍ബഗാന്‍ തോല്‍പ്പിച്ചത്. ആദ്യ പകുതിയിലാണ് മത്സരത്തിലെ നാല് ഗോളും പിറന്നത്. 14ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി ഫ്രാന്‍സിസ്‌കോ ഗോണ്‍സാലസ് മോഹന്‍ ബഗാനെ മുന്നിലെത്തിച്ചു. 22ാം മിനുട്ടില്‍ ജോസിബാ ബീറ്റിയയും തൊട്ടടുത്ത മിനുട്ടില്‍ ബാബയും ബഗാനായി ലക്ഷ്യം കണ്ടു. 34ാം മിനുട്ടില്‍ ജെറാഡ് വില്യംസിലൂടെ ട്രാവു ഒരു ഗോള്‍ മടക്കിയെങ്കിലും നേട്ടം ആവര്‍ത്തിക്കാനായില്ല.

70ാം മിനുട്ടില്‍ കോംറോന്‍ ടുര്‍സനോവിന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ ബഗാന്‍ 10 പേരായി ചുരുങ്ങിയെങ്കിലും അത് മുതലാക്കാന്‍ ട്രാവുവിനായില്ല. 54 ശതമാനം പന്തടക്കത്തില്‍ ബഗാന്‍ മുന്നിട്ട് നിന്നപ്പോള്‍ 11നെതിരേ 12 ഗോള്‍ശ്രമവുമായി ട്രാവു ആക്രമണത്തില്‍ മികച്ച് നിന്നു. 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബഗാന്‍ 35 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ടോട്ടനത്തെ പൊരുതി വീഴ്ത്തി വോള്‍വ്‌സ്, യുണൈറ്റഡിന് സമനിലക്കുരുക്ക്ടോട്ടനത്തെ പൊരുതി വീഴ്ത്തി വോള്‍വ്‌സ്, യുണൈറ്റഡിന് സമനിലക്കുരുക്ക്

ileaguemohunbaganvstraufc

രണ്ടാം സ്ഥാനത്തുള്ള പഞ്ചാബുമായി 13 പോയിന്റ് വ്യത്യാസമാണ് ബഗാനുള്ളത്. സീസണിലെ ഏഴാം തോല്‍വി വഴങ്ങിയ ട്രാവു 16 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഈസ്റ്റ് ബംഗാള്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.18 പോയിന്റുള്ള ഗോകുലം ഏഴാം സ്ഥാനത്താണ്. 8 പോയിന്റുള്ള ഇന്ത്യന്‍ ആരോസാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്.

Story first published: Monday, March 2, 2020, 8:56 [IST]
Other articles published on Mar 2, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X