ഐ ലീഗ്: വിജയക്കുതിപ്പ് തുടര്‍ന്ന് മോഹന്‍ ബഗാന്‍, ചര്‍ച്ചിലിനെ എതിരില്ലാതെ തകര്‍ത്തു

മഡ്ഗാവ്: ഐ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കരുത്തരായ മോഹന്‍ ബഗാന്‍. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബഗാന്‍ തകര്‍ത്ത്. തുടക്കം മുതല്‍ കളം അടക്കിവാണ ബഗാന് മുന്നില്‍ ചര്‍ച്ചിലിന് അടിപതറുകയായിരുന്നു. ആറാം മിനുട്ടില്‍ത്തന്നെ മോഹന്‍ ബഗാന്‍ അക്കൗണ്ട് തുറന്നു. ഫ്രാന്‍സിസ്‌കോ ഗോണ്‍സാലസ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ സെനഗല്‍ താരം ബാബയാണ് വലകുലുക്കിയത്. എന്നാല്‍ ആദ്യ പകുതിയില്‍ ഒരു ഗോളുകൊണ്ട് ബഗാന് തൃപ്തിപ്പെടേണ്ടി വന്നു.

51ാം മിനുട്ടില്‍ വി പി സുഹൈര്‍ ബഗാന് രണ്ടാം ഗോള്‍ സമ്മാനിച്ചു. 56ാം മിനുട്ടില്‍ കോംറോന്‍ ടുര്‍സുനോവാണ് ബഗാന് വേണ്ടി മൂന്നാം ഗോള്‍ നേടിയത്. ഇരു ടീമും 4-4-2 ഫോര്‍മേഷനാണ് പിന്തുടര്‍ന്നത്. കളിക്കണക്കുകളിലും ബഗാന് വ്യക്തമായ ആധിപത്യമുണ്ട്. 55 ശതമാനം പന്തടക്കിവെച്ച ബഗാന്‍ 10 ഗോള്‍ശ്രമം നടത്തിയപ്പോള്‍ മറുപടിയായി മൂന്ന് തവണ മാത്രമാണ് ചര്‍ച്ചിലിന് ഗോള്‍ശ്രമം നടത്താനായത്.

ലിവര്‍പൂളേ... ദയവായി ഒന്ന് തോല്‍ക്കൂ; കത്തെഴുതി യുണൈറ്റഡിന്റെ കുട്ടി ആരാധകന്‍

ജയത്തോടെ 32 പോയിന്റുമായി ബഗാന്‍ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിന് 21 പോയിന്റാണുള്ളത്. 19 പോയിന്റുള്ള ചര്‍ച്ചില്‍ മൂന്നാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ നെറോക്കയോട് തോറ്റെങ്കിലും 17 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്തുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, February 23, 2020, 8:26 [IST]
Other articles published on Feb 23, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X