സമനില തെറ്റാതെ ഗോകുലം; ജയിക്കാവുന്ന മത്സരം വീണ്ടും കൈവിട്ടു
ഷില്ലോങ്: ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് വീണ്ടും സമനില. ശനിയാഴ്ച നടന്ന മത്സരത്തില്‍ ഷില്ലോങ് ലജോങ് ആണ് കേരള ടീമിനെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. പതിവുപോലെ രണ്ടാം പകുതിയിലെ അലസതയ്ക്ക് ഗോകുലം കനത്ത വിലയാണ് നല്‍കേണ്ടിവന്നത്. സീസണില്‍ 17 മത്സരങ്ങളില്‍ ഗോകുലം എട്ടാമത്തെ സമനിലയാണ് വഴങ്ങിയത്.
'ഇതാണ് അതിനുള്ള യഥാര്‍ഥ സമയം'; ഇന്ത്യാ പാക് ക്രിക്കറ്റിനെക്കുറിച്ച് ഒടുവില്‍ സച്ചിനും
43-ാം മിനിറ്റില്‍ മാര്‍ക്കസ് ജോസഫിന്റെ ഗോളില്‍ ഗോകുലമാണ് ആദ്യ ലീഡ് നേടിയത്. 65-ാം മിനിറ്റില്‍ സാമുവല്‍ ലാല്‍മുവാന്‍പുയ ഷില്ലോങ് ലജോങ്ങിനെ ഒപ്പമെത്തിച്ചു. അനാവശ്യമായി വഴങ്ങിയ പെനാല്‍റ്റിയാണ് ഗോകുലത്തിന്റെ വിധിയെഴുതിയത്. മഹേഷ് സിങ്ങിനെ ഡാനിയല്‍ അഡോ വീഴ്ത്തിയതിനെ തുടര്‍ന്ന് റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു.

അവസാന മിനിറ്റുകളില്‍ ആഞ്ഞടിക്കാനുള്ള ഗോകുലത്തിന്റെ ശ്രമവും പാഴായി. 81-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ഗോകുലം താരം ഫിലിപ്പ് ഡി കാസ്ട്രോ പുറത്തായതോടെ 10 പേരുമായാണ് ടീം മത്സരം അവസാനിപ്പിച്ചത്. സമനിലയോടെ 17 മത്സരങ്ങളില്‍ നിന്ന് 14 പോയന്റുള്ള ഗോകുലം ഒമ്പതാം സ്ഥാനത്താണ്. 11 പോയന്റുമായി ഷില്ലോങ് ലജോങ് 11-ാം സ്ഥാനത്തും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications