Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇതാണ് അതിനുള്ള യഥാര്‍ഥ സമയം'; ഇന്ത്യാ പാക് ക്രിക്കറ്റിനെക്കുറിച്ച് ഒടുവില്‍ സച്ചിനും

പ്രതികരണവുമായി സച്ചിന്‍ | Oneindia Malayalam

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ പാക്കിസ്ഥാനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരം ബഹിഷ്‌കരിക്കണോ വേണ്ടയോ എന്ന വിഷയത്തില്‍ പ്രതികരണവുമായി ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കല്‍. പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ഒരുവിഭാഗം മുന്‍ കളിക്കാരും ബിസിസിഐയും നിര്‍ദ്ദേശിക്കുമ്പോഴാണ് സച്ചിന്റെ രംഗപ്രവേശം.

പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കണമെന്നാണ് സച്ചിന്റെ അഭിപ്രായം. ഭീകരവാദത്തെ നിശിതമായി വിമര്‍ശിച്ച സച്ചിന്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കാതിരിക്കുന്നത് ബുദ്ധിയല്ലെന്ന ഗാവസ്‌കറുടെ അഭിപ്രായത്തോട് യോജിക്കുന്ന നിലപാടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കാതിരുന്നാല്‍ രണ്ട് പോയന്റ് നഷ്ടമാകുമെന്ന് അത് അവര്‍ക്ക് നേട്ടമാകുമെന്നുമാണ് ഗാവസ്‌കര്‍ പറഞ്ഞത്.


സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭിപ്രായം

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭിപ്രായം

പാക്കിസ്ഥാനെ തോല്‍പ്പിക്കേണ്ട യഥാര്‍ഥ സമയമാണിതെന്ന് സച്ചിന്‍ പറഞ്ഞു. ലോകകപ്പില്‍ എക്കാലവും ഇന്ത്യയ്ക്കാണ് മേല്‍ക്കൈ. ഒരിക്കല്‍ക്കൂടി അവരെ തോല്‍പ്പിക്കാനുള്ള അവസരമാണിത്. കളിക്കാതിരുന്നാല്‍ അവര്‍ക്ക് രണ്ട് പോയന്റ് സമ്മാനിക്കുന്നതിന് തുല്യമാകും അത്. രണ്ട് പോയന്റ് ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെ സഹായിക്കുമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യം എന്തു തീരുമാനമെടുത്താലും താന്‍ പിന്തുണയ്ക്കുമെന്നും സച്ചിന്‍ വ്യക്തമാക്കി.

ബിസിസിഐയുടെ തീരുമാനം

ബിസിസിഐയുടെ തീരുമാനം

ബിസിസിഐ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനെ വിലക്കാന്‍ ആവശ്യപ്പെട്ട് കത്തയക്കാന്‍ തീരുമാനിച്ചെങ്കിലും അത് അംഗീകരിക്കപ്പെടില്ലെന്ന് ഉറപ്പാണ്. ടൂര്‍ണമെന്റിന്റെ നിയമപ്രകാരം ഇന്ത്യ കളിച്ചില്ലെങ്കില്‍ നഷ്ടമുണ്ടാകുമെന്നാണ് ബിസിസിഐയുടെ നിലപാട്. അതുകൊണ്ടുതന്നെ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കണോ വേണ്ടയോ എന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനാണ് ബോര്‍ഡ് കാത്തിരിക്കുന്നത്.

ഐസിസിയുടെ നിലപാട്

ഐസിസിയുടെ നിലപാട്

ഇന്ത്യയും പാക്സ്ഥാനും തമ്മിലുള്ള കളി നടക്കുമെന്നാണ് ഐസിസി അറിയിച്ചത്. ജൂണില്‍ കളി ആരംഭിക്കുമ്പോഴേക്കും ഇപ്പോഴത്തെ പ്രതിഷേധം തണുക്കുമെന്നാണ് ഐസിസിയുടെ പ്രതീക്ഷ. ലോകകപ്പില്‍ കളിച്ച് പാക്കിസ്ഥാനെ തോല്‍പ്പിക്കണമെന്ന ഒരുവിഭാഗം ഇന്ത്യന്‍ ആരാധകരുടെ ആവശ്യത്തിനും പിന്തുണയേറിവരികയാണ്.

Story first published: Saturday, February 23, 2019, 8:56 [IST]
Other articles published on Feb 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+