Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: ഗോകുലം എഫ്സി- ബഗാന്‍ പോര് ബലാബലം; ഗോകുലത്തിന് രക്ഷയായത് സെല്‍ഫ് ഗോള്‍

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാനും ഗോകുലം കേരള എഫ്‌സിയും തമ്മിലുള്ള മല്‍സരം സമനിലയില്‍ കലാശിച്ചു. കോഴിക്കോട് ഇഎംഎസ് സ്‌റ്റോഡിയത്തില്‍ നടന്ന പോരില്‍ ബഗാനെ 1-1ന് ഗോകുലം സമനിലയില്‍ തളയ്ക്കുകയായിരുന്നു. കളിയുടെ 40ാം മിനിറ്റില്‍ ഹെന്‍ട്രി കിസേക്കയുടെ ഗോളിലൂടെ ബഗാനാണ് ആദ്യം ലക്ഷ്യം കണ്ടത്. എന്നാല്‍, 71ാം മിനിറ്റില്‍ ബഗാന്‍ താരം ലാല്‍ചാന്‍കിമയുടെ സെല്‍ഫ് ഗോള്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഗോകുലത്തിന് സമനില സമ്മാനിക്കുകയായിരുന്നു. സമനിലയോടെ ഇരു ടീമും ഓരോ പോയിന്റ് വീതം പങ്കുവച്ചു.

ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ഈസ്റ്റ് ബംഗാള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നെറോക്കയെ തോല്‍പ്പിച്ചു. ഇരട്ട ഗോള്‍ നേടിയ എന്റിക്വ എസ്‌ക്വാഡയാണ് ബംഗാളിന് വിജയം നേടിക്കൊടുത്തത്. കളിയുടെ 10, 47 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. വിജയത്തോടെ ഈസ്റ്റ് ബംഗാള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. മികച്ച ഗോള്‍ശരാശരിയില്‍ ചെന്നൈ സിറ്റിയാണ് പട്ടികയില്‍ തലപ്പത്ത്. ഗോകുലം മൂന്നാം സ്ഥാനത്തുണ്ട്.

ഗോകുലവും ബഗാനും തമ്മിലുള്ള മല്‍സരത്തില്‍ പന്തടക്കത്തില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍, ഷോട്ട് ഓണ്‍ ടാര്‍ജറ്റിലേക്ക് ഒരു ഷോട്ടു പോലും തൊടുക്കാന്‍ കഴിയാതിരുന്ന ഗോകുലത്തെ സെല്‍ഫ് ഗോള്‍ രക്ഷിക്കുകയായിരുന്നു. എന്നാല്‍, കിട്ടിയ അവസരം ബഗാന്‍ ഗോളാക്കി മാറ്റുകയായിരുന്നു. ഗോകുലത്തിന്റെ മാര്‍ക്വ താരം ആന്റോണിയോ ജര്‍മന്‍ ഉള്‍പ്പെടെയുള്ള വിദേശ താരങ്ങള്‍ ഫോം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ മലയാളി താരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കുകയായിരുന്നു.

മലയാളി താരം അര്‍ജുനാണ് മല്‍സരത്തിലെ ഗോകുലത്തിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. അര്‍ജുന്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനും അര്‍ഹനായത്. കളിയുടെ രണ്ടാംപകുതിയില്‍ മികച്ച മുന്നേറ്റങ്ങിലൂടെ രാജേഷും ഗോകുലം നിരയി്ല്‍ കൈയ്യടി നേടി. ഫ്രീകിക്കിലൂടെയാണ് കിസേക്ക ബഗാനെ മുന്നിലെത്തിച്ചതെങ്കില്‍ ബഗാന്‍ ഗോള്‍മുഖത്തെ കൂട്ടപൊരിച്ചിലാണ് ഗോകുലത്തിന് സെല്‍ഫ് ഗോള്‍ വീണുകിട്ടിയത്.

Story first published: Saturday, October 27, 2018, 23:02 [IST]
Other articles published on Oct 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+