അവസാന മിനിറ്റില്‍ രണ്ട് ഗോളടിച്ചിട്ടും വീണ്ടും തോല്‍വിയുമായി ഗോകുലം എഫ്‌സി
ഗുവാഹട്ടി: ഐ ലീഗ് ഫുട്ബോളില്‍ കേരളം ടീം ഗോകുലം എഫ്‌സിക്ക് വീണ്ടും തോല്‍വി. നിരാശാജനകമായ പ്രകടനം നടത്തുന്ന ഗോകുലം ഇത്തവണ ഐസ്വാള്‍ എഫ്.സി.യോടാണ് തോറ്റത്. അവസാന മിനിറ്റുകളില്‍ രണ്ടുഗോളടിച്ചിട്ടും ഗോകുലത്തിന് 2-3 എന്ന സ്‌കോറില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. ലീഗില്‍ മോശം ഫോമില്‍ തുടങ്ങിയ ഐസ്വാളിന്റെ രണ്ടാം ജയമാണിത്.
പന്ത് ചുരണ്ടല്‍, ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍, ഇന്ത്യയുടെ കുതിപ്പ്; സംഭവബഹുലമായി 2018ലെ ക്രിക്കറ്റ്
കഴിഞ്ഞ എവെ മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ഗോകുലത്തിന്റെ നാലാം തോല്‍വിയാണിത്. ഒന്നാം പകുതിയില്‍ ഇരു ടീമുകളും ഗോളൊന്നുമടിച്ചിരുന്നില്ല. അമ്പത്തിയൊന്നാം മിനിറ്റില്‍ അന്‍സുമന്‍ ക്രോമയിലൂടെ ഐസ്വാള്‍ ലീഡ് നേടി. പിന്നീട് അറുപത്തിമൂന്നാം മിനിറ്റില്‍ ലാല്‍ഖാവ്പ്യുമാവിയ, എഴുപതാം മിനിറ്റില്‍ റോചാര്‍സെല എന്നിവരിലൂടെ ഐസ്വാള്‍ ജയമുറപ്പിച്ചു.

മത്സരം ഇഞ്ചുറി ടൈമില്‍ കടന്നശേഷമാണ് ഗോകുലം ഉണര്‍ന്നത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലും, നാലാം മിനിറ്റിലും ജോയല്‍ സണ്ടെ ഗോകുലത്തിനായി ഗോള്‍ നേടിയെങ്കിലും സമനില നേടാന്‍ അവസരമുണ്ടായില്ല. പത്ത് കളികളില്‍ നിന്ന് പത്ത് പോയിന്റുള്ള ഗോകുലം എട്ടമതാണ്. ജയത്തോടെ പത്ത് കളികളില്‍ നിന്ന് ഐസ്വാള്‍ ഒന്‍പത് പോയിന്റുമായി ഒന്‍പതാമതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications