Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: അവസാന മിനുട്ടില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ വീഴ്ത്തി ഗോകുലം, ട്രാവു എഫ്‌സിക്കും ജയം

മഗ്ഡാവ്: ഐ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഗോകുലം കേരള എഫ്‌സി. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ 2-1നാണ് ഗോകുലം വീഴ്ത്തിയത്. തുടര്‍ച്ചയായ രണ്ട് സമനിലക്കുരുക്കിന് ശേഷമായിരുന്നു ഗോകുലത്തിന്റെ ആശ്വാസ ജയം. ആതിഥേയരുടെ 3-5-2 ഫോര്‍മേഷനെതിരേ 5-3-2 ഫോര്‍മേഷനിലിറങ്ങിയ ഗോകുലം തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തി. 31ാം മിനുട്ടില്‍ ജോസഫ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ നധാനിയല്‍ ഗാര്‍ഷ്യയ്ക്ക് പിഴച്ചില്ല. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ 1-0ന്റെ ലീഡ് ഗോകുലത്തിനായിരുന്നു. രണ്ടാം പകുതിയില്‍ പകരക്കാരെ ഇറക്കി ലീഡ് നേടാന്‍ ഗോകുലം ശ്രമിച്ചെങ്കിലും ചര്‍ച്ചില്‍ ശക്തമായി പ്രതിരോധിച്ചു. 72ാം മിനുട്ടില്‍ ചര്‍ച്ചില്‍ സമനില പിടിച്ചു.

ലാല്‍ക്കാപുയിമാവിയയാണ് ആതിഥേയര്‍ക്കായി വലകുലുക്കിയത്. അവസാന മിനുട്ടുകളിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഭാഗ്യം ഗോകുലത്തിനൊപ്പം നിന്നു. 91ാം മിനുട്ടില്‍ ജോസഫ് വീണ്ടും ഗോളിന് വഴിയൊരുക്കിയപ്പോള്‍ ഹെന്റി കിസേക്ക ലക്ഷ്യം പിഴക്കാതെ പന്ത് വലയിലാക്കി. കളിക്കണക്കിലും മുന്നിട്ട് നിന്ന ഗോകുലം 51 ശതമാനം പന്തടക്കിവെച്ച് നാലിനെതിരേ ആറ് ഗോള്‍ശ്രമം നടത്തി.ജയത്തോടെ 15 മത്സരത്തില്‍ നിന്ന് ആറ് ജയവും നാല് സമനിലയും അഞ്ച് തോല്‍വിയുമടക്കം 22 പോയിന്റുമായി ഗോകുലം അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. തുല്യ മത്സരത്തില്‍ നിന്ന് 20 പോയിന്റുള്ള ചര്‍ച്ചില്‍ ഏഴാം സ്ഥാനത്താണ്.

ileaguegokulamfcvschurchilbrothers

മറ്റൊരു മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനെ ഏകപക്ഷീയമായ ഒരു ഗോളിന് ട്രാവു എഫ്‌സിയും പരാജയപ്പെടുത്തി. 4-4-2 ഫോര്‍മേഷനിലിറങ്ങിയ ആരോസിനെ 3-5-2 ഫോര്‍മേഷനിലിറങ്ങിയാണ് ട്രാവു തളച്ചത്. മത്സരം സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ചെങ്കിലും 89ാം മിനുട്ടില്‍ ദീപക് ദേവ്‌റാണി ട്രാവുവിന് വിജയഗോള്‍ സമ്മാനിക്കുകയായിരുന്നു. 51 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നത് ആരോസാണെങ്കിലും മൂന്നിനെതിരേ നാല് ഗോള്‍ശ്രമവുമായി ട്രാവു ആക്രമണത്തില്‍ മുന്നിട്ട് നിന്നു. 22 പോയിന്റുള്ള ട്രാവു നാലാം സ്ഥാനത്തും ഒമ്പത് പോയിന്റുള്ള ആരോസ് 11ാം സ്ഥാനത്തുമാണ്.

Story first published: Monday, March 9, 2020, 9:34 [IST]
Other articles published on Mar 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+