ഐ ലീഗ് ഫുട്‌ബോള്‍; കൊല്‍ക്കത്ത ദര്‍ബിയില്‍ ബഗാനെതിരെ ഈസ്റ്റ് ബംഗാളിന് ജയം
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാള്‍ മോഹന്‍ ബഗാനെ തോല്‍പ്പിച്ചു. ചിരവൈരികള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ 2-0 എന്ന മാര്‍ജിനിലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം. വിജയികള്‍ക്കായി ജാമി സാന്റോസ്(35), ജോബി ജസ്റ്റിന്‍(75) എന്നിവര്‍ ഗോള്‍ നേടി. കൊല്‍ക്കത്ത ദര്‍ബിയിലെ ജയത്തോടെ ഈസ്റ്റ് ബഗാള്‍ ലീഗ് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. ഈസ്റ്റ് ബംഗാളിന് 13 മത്സരങ്ങളില്‍നിന്നും 25 പോയന്‍ുണ്ട്. 14 മത്സരങ്ങളില്‍നിന്നും 21 പോയന്റുള്ള മോഹന്‍ ബഗാന്‍ ആറാം സ്ഥാനത്താണ്.
മിന്നല്‍ പാണ്ഡ്യ, എന്തൊരു ക്യാച്ച്!! അവിശ്വസനീയമെന്ന് ക്രിക്കറ്റ് ലോകം, തിരിച്ചുവരവ് ഗംഭീരം
ഇരു പകുതികളിലും ബഗാനെ കവച്ചുവെയ്ക്കുന്ന പ്രകടനമാണ് വിജയികള്‍ പുറത്തെടുത്തത്. അര്‍ധാവസരങ്ങള്‍ ലഭിച്ചെങ്കിലും ബഗാന് അത് മുതലെടുക്കാനായില്ല. മലയാളിയായ ജോബി ഈസ്റ്റ് ബംഗാളിനായി മികച്ച കളി കാഴ്ചവെച്ചു. മത്സരത്തിന്റെ തുടക്കത്തില്‍തന്നെ ഗോളവസരം ലഭിച്ചെങ്കിലും ജോബിക്ക് മുതലെടുക്കാനായില്ല. ഐ ലീഗില്‍ ഇക്കുറി കൂടുതല്‍ ഗോളുകള്‍ നേടിയ ഇന്ത്യന്‍ താരവും ജോബിയാണ്. എട്ടു ഗോളുകള്‍ താരം നേടിക്കഴിഞ്ഞു.

ഞായറാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ നെരോക്ക എഫ്‌സിയും ഐസ്വാള്‍ എഫ്‌സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്റെ 48-ാം മിനിറ്റില്‍ നെരോക്കയുടെ എഡ്വേഡോ ഫെരാരിയ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായെങ്കിലും അവസരം മുതലെടുക്കാന്‍ ഐസ്വാളിന് കഴിഞ്ഞില്ല. ലീഗില്‍ നെരോക്ക അഞ്ചാം സ്ഥാനത്തും ഐസ്വാള്‍ 10-ാം സ്ഥാനത്തുമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications