Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിന്നല്‍ പാണ്ഡ്യ, എന്തൊരു ക്യാച്ച്!! അവിശ്വസനീയമെന്ന് ക്രിക്കറ്റ് ലോകം, തിരിച്ചുവരവ് ഗംഭീരം

പാണ്ട്യയുടെ പറക്കും ക്യാച്ച്‌ | Oneindia Malayalam

മൗണ്ട് മൗന്‍ഗനുയ്: ടിവി ഷോയിലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്നു പ്രതിക്കൂട്ടിലാവുകയും സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്ത യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് മോശമാക്കിയില്ല. തിരിച്ചുവരവിനെ ആദ്യ മല്‍സരത്തില്‍ തന്നെ ഒരു അവിശ്വസനീയ ക്യാച്ചുമായി പാണ്ഡ്യ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു.

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലായിരുന്നു താരത്തിന്റെ അവിസ്മരണീയ ക്യാച്ച്. ഈ ക്യാച്ച് മാത്രമല്ല രണ്ടു വിക്കറ്റ് വീഴത്തി ബൗളിങിലും താരം കസറി.

1

ന്യൂസിലാന്‍ഡ് നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനും അവരുടെ ക്യാപ്റ്റനുമായ കെയ്ന്‍ വില്ല്യംസണാണ് പാണ്ഡ്യയുടെ ഫീല്‍ഡിങ് മികവില്‍ സ്തബ്ധനായത്. കളിയുടെ 17ാം ഓവറിലായിരുന്നു പാണ്ഡ്യയുടെ വണ്ടര്‍ ക്യാച്ച്. യുസ്‌വേന്ദ്ര ചഹലിന്റെ ബൗളിങില്‍ ക്രീസിന് പുറത്തേക്കിറങ്ങി ഷോട്ട് കളിച്ച വില്ല്യംസണിന് (28) പിഴച്ചു. മിഡ് വിക്കറ്റില്‍ ഒരു വെടിയുണ്ട കണക്കെ ഇടതുവശത്തേക്ക് മുഴുനീളെ ഡൈവ് ചെയ്ത പാണ്ഡ്യ വില്ല്യംസണിനെ പിടികൂടുകയായിരുന്നു. ടീം ഇന്ത്യക്ക് താന്‍ എത്രത്തോളം വില പിടിപ്പുള്ള താരമാണെന്ന് ഈ ഒരൊറ്റ ക്യാച്ച് കൊണ്ടു തന്നെ അദ്ദേഹം തെളിയിക്കുകയും ചെയ്തു.

2

പാണ്ഡ്യയുടെ ഈ സൂപ്പര്‍ ക്യാച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. താരത്തെ പ്രശംസിച്ചു പലരും രംഗത്തു വരികയും ചെയ്തു. ഇന്ത്യന്‍ ഫീല്‍ഡിങിലെ ആദ്യ സൂപ്പര്‍ ഹീറോകളില്‍ ഒരാളായ മുന്‍ താരം മുഹമ്മദ് കൈഫുള്‍പ്പെടെയുള്ളവര്‍ പാണ്ഡ്യയെ അഭിനന്ദിച്ചു.

Story first published: Monday, January 28, 2019, 11:46 [IST]
Other articles published on Jan 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+