Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: പഞ്ചാബ്-ഈസ്റ്റ് ബംഗാള്‍ മത്സരം സമനിലയില്‍

കൊല്‍ക്കത്ത: ഐ ലീഗില്‍ ഈസ്റ്റ് ബംഗാള്‍-പഞ്ചാബ് മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍വീതമാണ് നേടിയത്. ഈസ്റ്റ് ബംഗാളിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ലീഡെടുക്കാനും ആതിഥേയര്‍ക്കായി. ഒമ്പതാം മിനുട്ടില്‍ അന്‍സുമാന ക്രൊമാഹാണ് ബംഗാളിനെ മുന്നിലെത്തിച്ചത്. മികച്ച പ്രതിരോധം പുറത്തെടുത്ത ആതിഥേയര്‍ക്ക് മുന്നില്‍ അല്‍പ്പനേരം പഞ്ചാബ് ബുദ്ധിമുട്ടിയെങ്കിലും 40ാം മിനുട്ടില്‍ സമനില പിടിച്ചു. ഗിരിക്ക് മഹേഷ് ഗോസ്ലയാണ് പഞ്ചാബിനുവേണ്ടി വലകുലുക്കിയത്. രണ്ടാം പകുതിയില്‍ ഇരു ടീമും പകരക്കാരെ ഇറക്കി ലീഡെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ബംഗാള്‍ 4-4-2 ഫോര്‍മേഷനിലിറങ്ങിയപ്പോള്‍ 3-5-2 ഫോര്‍മേഷനിലാണ് പഞ്ചാബിറങ്ങിയത്. 52 ശതമാനം പന്തടക്കവുമായി ബംഗാള്‍ മുന്നിട്ട് നിന്നെങ്കിലും എട്ടിനെതിരേ 16 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ പഞ്ചാബ് കൈയടി വാങ്ങി. 12 മത്സരം പൂര്‍ത്തിയാക്കിയ പഞ്ചാബ് 18 പോയിന്റോടെ രണ്ടാം സ്ഥാനത്തും 11 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള ബംഗാള്‍ ഒമ്പതാം സ്ഥാനത്തുമാണ്. പഞ്ചാബ് അടുത്ത മത്സരത്തില്‍ റിയല്‍ കശ്മീരിനെ നേരിടുമ്പോള്‍ ഇന്ത്യന്‍ ആരോസാണ് ഈസ്റ്റ് ബംഗാളിന്റെ എതിരാളികള്‍.

ileagueeastbengalvsminerwapunjab

11 മത്സരത്തില്‍ നിന്ന് 26 പോയിന്റുള്ള മോഹന്‍ ബഗാനാണ് പട്ടികയില്‍ തലപ്പത്ത്. 11 മത്സരത്തില്‍ നിന്ന് 17 പോയിന്റുള്ള ഗോകുലം കേരള എഫ്‌സി മൂന്നാം സ്ഥാനത്തും. നെറോക്കയ്‌ക്കെതിരായ അടുത്ത മത്സരം ഗോകുലം ജയിച്ചാല്‍ പഞ്ചാബിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താം.

Story first published: Friday, February 14, 2020, 9:22 [IST]
Other articles published on Feb 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+