Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: ഇന്ത്യന്‍ ആരോസിനെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍

ന്യൂഡല്‍ഹി: ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിനെ പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാള്‍. ഒന്നിനെതിരേ മൂന്ന് ഗോളിനാണ് ബംഗാളിന്റെ ജയം. മത്സരത്തിന്റെ ആറാം മിനുട്ടില്‍ ഈസ്റ്റ് ബംഗാള്‍ സ്‌കോര്‍ബോര്‍ഡ് തുറന്നു. സ്പാനിഷ് താരം ജെയ്മി സാന്റോസാണ് ഗോള്‍ നേടിയത്. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ 1-0ന്റെ ലീഡ് ബംഗാള്‍ നിലനിര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കം തന്നെ ഇന്ത്യന്‍ ആരോസ് താരം അവസരം കളഞ്ഞുകുളിച്ചു. ലഭിച്ച പെനാല്‍റ്റി വിക്രം പ്രതാപ് നഷ്ടപ്പെടുത്തി. എന്നാല്‍ ഏഴ് മിനുട്ടിനുള്ളില്‍ പിഴവ് നികത്തി വിക്രം പ്രതാപ് ഗോള്‍ നേടി.

മത്സരം സമനിലയായതോടെ ബംഗാള്‍ നിര കൂടുതല്‍ ഉണര്‍ന്നു. 62ാം മിനുട്ടില്‍ അഷീര്‍ അക്തര്‍ ബംഗാളിനെ വീണ്ടും മുന്നിലെത്തിച്ചു. അഞ്ച് മിനുട്ടിനുള്ളില്‍ ലാല്‍റിണ്ടിക റാല്‍ട്ടെയിലൂടെ ബംഗാള്‍ സ്‌കോര്‍ബോര്‍ഡില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. പിന്നീടങ്ങോട്ട് ബംഗാള്‍ ശക്തമായ പ്രതിരോധം തീര്‍ത്തതോടെ തട്ടകത്തില്‍ ആരോസിന് മുട്ടുമടക്കേണ്ടി വന്നു.

ileagueeastbengalvsindianarrows

കളിക്കണക്കുകളിലും ബംഗാളിനായിരുന്നു ആധിപത്യം. ആരോസിന്റെ 48 ശതമാനം പന്തടക്കത്തിനെതിരേ 52 ശതമാനം ബംഗാള്‍ മുന്നിട്ടുനിന്നു. ആറ് തവണ ആരോസ് ഗോള്‍ശ്രമം നടത്തിയപ്പോള്‍ ബംഗാള്‍ എട്ട് തവണയും ഗോളിനായി ശ്രമിച്ചു. ജയത്തോടെ 15 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ ആറാം സ്ഥാനത്താണ്. സീസണിലെ എട്ടാം തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ആരോസ് അവസാന സ്ഥാനത്താണ്. 29 പോയിന്റുള്ള മോഹന്‍ ബഗാനാണ് തലപ്പത്ത്. 17 പോയിന്റുള്ള ഗോകുലം മൂന്നാം സ്ഥാനത്താണ്.

Story first published: Tuesday, February 18, 2020, 10:25 [IST]
Other articles published on Feb 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+