Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിന് മുട്ടുകുത്തിച്ച് ഗോകുലം കേരള; അമ്പരന്ന് കാണികള്‍

കോഴിക്കോട്: ഐ ലീഗില്‍ സ്വന്തം തട്ടകത്തില്‍ കരുത്തരായ കൊല്‍ക്കത്തന്‍ രാജാക്കന്‍മാരെ ഞെട്ടിച്ച് ഗോകുലം കേരള എഫ് സി പുതിയ ചരിത്രം കുറിച്ചു. ഐ ലീഗിലെ നിര്‍ണായകമത്സരത്തില്‍ പ്രബലരായ ഈസ്റ്റ് ബംഗാളിനോട് ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ട ശേഷം രണ്ടാംപകുതിയില്‍ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു ഗോകുലം കേരള. ഇതോടെ ഗ്രൂപ്പിലെ പ്രബലരായ മോഹന്‍ബഗാനേയും ഈസ്റ്റ്ബംഗാളിനേയും ലജോംഗിനേയും വീഴ്ത്തിയ ഗോകുലം ഐ ലീഗിലെ ചാംപ്യന്‍ടീമുകളെ നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണായക ടീമായി മാറി.

വിജയത്തില്‍ ഭാര്യ അനുഷ്‌കയ്ക്കും പങ്കുണ്ടെന്ന് വിരാട് കോലിയുടെ വെളിപ്പെടുത്തല്‍

ഈസ്റ്റ് ബംഗാള്‍ കേളീപെരുമക്കൊത്ത പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ ഗോകുലത്തിന് സാധിച്ചു. ആദ്യപകുതിയുടെ പത്താംമിനുട്ടില്‍ ഗോകുലത്തിന്റെ മലയാളി താരം സല്‍മാന്റെ പാസില്‍ ഉഗാണ്ടന്‍ താരം ഹെന്‍ട്രിയുടെ ഷോട്ട് ഗോളി സേവ് ചെയ്തു. ഗോകുലത്തിന്റെ ഇര്‍ഷാദിന്റെ ക്രോസില്‍ ഹെന്റിയുടെ ഷോട്ട് വീണ്ടും മിസ് ചെയ്തു. ഈസ്റ്റ്ബംഗാളിന്റെ ലാല്‍ഡാംമാവിയയുടെ ക്രോസ് ഗോകുലം ഡിഫന്‍സില്‍ തട്ടി നിന്നു.#ം ഗോകുലത്തിന് ലഭിച്ച ഫ്രീകിക്ക് മുതലാക്കാനായില്ല. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ഈസ്റ്റ്ബംഗാളിന്‌റെ കാവിയന്‍ പീറ്ററിനെ ഗോകുലത്തിന്റെ ഇമ്മാനുവല്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാട്ടില്‍ ഈസ്‌ററ് ബംഗാളിന്റെ ജപ്പാന്‍ താരം കത്സുമി യൂസയാണ് ആദ്യഗോള്‍ സ്‌കോര്‍ ചെയ്തത്.

gokulam

രണ്ടാപകുതിയുടെ 51ാം മിനുട്ടില്‍ ഗോകുലത്തിന്റെ യുവതാരം കിവി സിമോമി സമനില ഗോള്‍ നേടി. രണ്ടാംപകുതിയില്‍ ഗോകുലത്തിന് അനുകൂലമായി രണ്ട് മനോഹരമായ നീക്കങ്ങള്‍ ലഭിച്ചെങ്കിലും പോസ്റ്റില്‍ തട്ടിമടങ്ങി. കളിതീരാന്‍ മിനുട്ടുകള്‍ ബാക്കി നില്‌ക്കെ മുഹമ്മദ് റാഷിദിന് പകരം ക്യാപ്റ്റന്‍ സുശാന്ത് മാത്യു കളത്തിലിറങ്ങി തൊട്ടുപിന്നാലെ അര്‍ജ്ജുന്‍ ജയരാജിന്റെ ക്രോസ് സഹതാരത്തിന് ലഭിക്കും മുമ്പ് ബംഗാള്‍ താരത്തിന്റെ കാലില്‍ തട്ടി ഗോളായി. ഗോള്‍വീണതോടെ സമ്മര്‍ദ്ദത്തിലായ ഈസ്‌ററ് ബംഗാള്‍ പരുക്കന്‍കളിയിലേക്ക് നീങ്ങി. തുടര്‍ന്നുണ്ടായ കയ്യാങ്കളിയില്‍ ഗോകലും വൈസ് ക്യാപ്റ്റന്‍ ഇര്‍ഷാദും ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റന്‍ അര്‍ണബ് കുമാറും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. അപ്രതീക്ഷിത വിജയത്തില്‍ ആഹ്ലാദിക്കാന്‍ ഗോകുലത്തന് കാണികളുണ്ടാട്ടില്ലെങ്കിലും ഈസ്റ്റ് ബംഗാള്‍ ആരാധകരുടെ രോഷം കാരണം ബംഗാള്‍ കോച്ചിന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. പ്രതിരോധത്തിലെ പിഴവുകളാണ് തോല്‍വിക്ക് കാരണമെന്ന് ഈസ്റ്റ് ബംഗാള്‍ കോച്ച് ഖാലിദ് അഹമ്മദ് ജാമില്‍ പറഞ്ഞു. അതേസമയം ഭംഗിയേറിയ കളിയാണ് ഗോകുലം താരങ്ങള്‍ കാഴ്‌വെക്കുന്നതെന്ന് കോച്ച് പറഞ്ഞു. താഴ്ന്നനിലവാരത്തിലുള്ള താരങ്ങളെ വെച്ച് കുറഞ്ഞ സമയം കോണ്ട് റിസല്‍ട്ടുണ്ടാക്കാന്‍ സാധിക്കുന്നു. ബാള്‍ പൊസിസിഷന്‍ നിലനിര്‍ത്താന് സാധിച്ചു. പരിശീലന ചിട്ടകള്‍ പുലര്‍ത്തുന്നു. അര്‍ജജുന്റെ കിവിയുടേയും വേഗത ഗുണം ചെയ്യുന്നു. ഇര്‍ഷാദിനെ ഫുള്‍ബാക്കിലേക്ക് മാറ്റി പരീക്ഷത് ഫലം കണ്ടു. അടുത്ത മത്സരം മിനര്‍വ പഞ്ചാബിനോടാണ്. ബിലാല്‍ ഹുസൈനാണ് കളിയിലെ താരം.

Story first published: Sunday, February 18, 2018, 10:08 [IST]
Other articles published on Feb 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+