Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിനെര്‍വ പഞ്ചാബ് ഇനിയില്ല, മുന്‍ ചാംപ്യന്‍മാരെ ഇനി പുതിയ പേരില്‍ ഐ ലീഗില്‍ കാണാം...

മൊഹാലി: മുന്‍ ചാംപ്യന്‍മാരായ മിനെര്‍വ പഞ്ചാബ് എഫ്‌സിയെ ഇനി ഐ ലീഗ് ഫുട്‌ബോളില്‍ കാണാനാവില്ല. പകരം പുതിയ പേരിലാവും മിനെര്‍വ ഐ ലീഗില്‍ പന്ത് തട്ടുക. പഞ്ചാബ് ഫുട്‌ബോള്‍ ക്ലബ്ബെന്ന (പിഎഫ്‌സി) പേരിലാവും ഇനി അവര്‍ ഐ ലീഗില്‍ കളിക്കുക. റൗണ്ട് ഗ്ലാസ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റുമായുള്ള കരാര്‍ ഒപ്പു വച്ച ശേഷമാണ് ക്ലബ്ബിന്റെ പേര് മാറ്റിയത്.

foou

മിനെര്‍വ ഫുട്‌ബോള്‍ ക്ലബ്ബിലെ അണ്ടര്‍ 11 മുതല്‍ അണ്ടര്‍ 18 വരെയുള്ള ടീമുകളിലെ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഗ്രാസ്‌റൂട്ട് തലത്തിലുള്ള ടാലന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് കമ്പനി ക്ലബ്ബുമായി ധാരണയിലെത്തിയത്. തിരഞ്ഞെടുക്കപ്പെട്ട കളിക്കാര്‍ ഇതിനകം യുവേഫ, എഫ്‌സി, എഐഎഫ്എഫ് അംഗീകാരമുള്ള കോച്ചുമാര്‍ക്കു കീഴില്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

ഐ ലീഗിന്റെ 2017-18 സീസണിലെ ചാംപ്യന്‍മാരായിരുന്നു മിനെര്‍വ പഞ്ചാബ് എഫ്‌സി. കഴിഞ്ഞ സീസണില്‍ പക്ഷെ അവര്‍ക്കു പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ജൂനിയര്‍ തലത്തില്‍ മിനെര്‍വയുടെ ആധിപത്യമാണ് കണ്ടത്. കഴിഞ്ഞ നാലു വര്‍ഷമായി എഐഎഫ്എഫ് സംഘടിപ്പിച്ചിരുന്ന അണ്ടര്‍ 13, അണ്ടര്‍ 15, അണ്ടര്‍ 18 ലീഗുകളിലെല്ലാം മിനെര്‍വയ്ക്കായിരുന്നു കിരീടം. തുടര്‍ച്ചയായി നാലു വര്‍ഷം അണ്ടര്‍ 15 ജൂനിയര്‍ ദേശീയ ലീഗിലും അവര്‍ ജേതാക്കളായിട്ടുണ്ട്.

Story first published: Thursday, October 31, 2019, 15:41 [IST]
Other articles published on Oct 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+