Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്; ചെന്നൈ സിറ്റിയോട് ഗോകുലം പൊരുതിത്തോറ്റു, മോഹന്‍ ബഗാന് ജയം

കോഴിക്കോട്: ഐ ലീഗില്‍ സ്വന്തം തട്ടകത്തില്‍ പൊരുതിവീണ് ഗോകുലം കേരള എഫ്‌സി. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്‌സിയോട് 3-2നാണ് ഗോകുലം കീഴടങ്ങിയത്. മൂന്ന് റെഡ്കാര്‍ഡ് കണ്ട ആവേശോജ്ജ്വല മത്സരത്തില്‍ അവസാന സമയത്ത് ഗോകുലം ശക്തമായി പൊരുതിയെങ്കിലും ഭാഗ്യം തുണച്ചില്ല. ഹെന്റി കിസേക്കയേയും മാര്‍ക്കസ് ജോസഫിനെയും മുഖ്യായുധമാക്കി 3-5-1-1 ഫോര്‍മേഷനില്‍ ഗോകുലം ഇറങ്ങിയപ്പോള്‍ 4-3-1-2 ഫോര്‍മേഷനിലാണ് ചെന്നൈ ബൂട്ടണിഞ്ഞത്.

കളിയില്‍ ആദ്യം ലീഡെടുത്തത് ചെന്നൈയായിരുന്നു.44ാം മിനുട്ടില്‍ ഫിറ്റോ മിറാന്‍ഡയാണ് ചെന്നൈയ്ക്കായി വലകുലുക്കിയത്. 54ാം മിനുട്ടില്‍ പ്രവിറ്റോ രാജുവിലൂടെ ചെന്നൈ ലീഡുയര്‍ത്തി. 76ാം മിനുട്ടില്‍ ശ്രീറാമും ചെന്നൈയ്ക്കായി വലകുലുക്കിയതോടെ നിലവിലെ ചാമ്പ്യന്മാര്‍ അനായാസ ജയം സ്വപ്‌നം കണ്ടു. എന്നാല്‍ 84ാം മിനുട്ടില്‍ ഷിബില്‍ മുഹമ്മദിലൂടെ ഗോകുലം ആദ്യ ഗോള്‍ മടക്കി. 90ാം മിനുട്ടില്‍ ഷിബില്‍ ഗോകുലത്തിനായി രണ്ടാം ഗോള്‍ നേടിയതോട മത്സരം കടുത്തു. ആക്രമണ ശൈലിയിലേക്ക് കളിമാറിയതോടെ അധിക സമയത്തിന്റ ആദ്യ മിനുട്ടില്‍ ഗോകുലത്തിന്റെ മുഹമ്മദ് ഇര്‍ഷാദിന് ചുവപ്പുലഭിച്ചു. മൂന്ന്മിനുട്ടിനുള്ളില്‍ ഹരോണ്‍ അമിറിക്കും ചുവപ്പ് ലഭിച്ചതോടെ ഗോകുലം ഒമ്പത് പേരായി ചുരുങ്ങി.

ileaguechennaifcvsgokulamfc

ഇതോട ടീമിന്റെ പ്രതീക്ഷയും അസ്തമിച്ചു. 96ാം മിനുട്ടില്‍ ചെന്നൈയുടെ മഷൂര്‍ ഷെറീഫിനും ചുവപ്പ് ലഭിച്ചു. സീസണിലെ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയ ഗോകുലം ഏഴ് പോയിന്റോടെ ഏഴാം സ്ഥാനത്താണ്. നേരത്തെ മോഹന്‍ ബഗാനോടാണ് ഗോകുലം തോറ്റത്. ഗോകുലത്തേക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ച ചെന്നൈ എട്ട് പോയിന്റോടെ ആറാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനെ ഏകപക്ഷീയമായ ഒരു ഗോളിന് മോഹന്‍ ബഗാന്‍ തോല്‍പ്പിച്ചു. 19ാം മിനുട്ടില്‍ ഡാനൈല്‍ സൈറസാണ് മോഹന്‍ ബഗാന്റെ വിജയഗോള്‍ നേടിയത്. ആറ് മത്സരത്തില്‍ നിന്ന് 13 പോയിന്റുള്ള മോഹന്‍ ബഗാന്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ്.

Story first published: Friday, January 10, 2020, 10:18 [IST]
Other articles published on Jan 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+