Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍ 6: വരുന്നു ഹൈദരാബാദ് എഫ്‌സി... ഇതാവും ലുക്ക്, ജഴ്‌സി പുറത്തിറക്കി അരങ്ങേറ്റക്കാര്‍

ഹൈദരാബാദ്: ഐഎസ്എല്ലിന്റെ ആറാം സീസണില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്ന ഹൈദരാബാദ് എഫ്‌സി തങ്ങളുടെ ജഴ്‌സി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. മഞ്ഞയും കറുപ്പോടും കൂടിയ ജഴ്‌സിയാണ് ഹൈദരാബാദ് എഫ്‌സി പുതിയ സീസണില്‍ ധരിക്കുക. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, തെലുങ്ക് സൂപ്പര്‍ താരം വെങ്കിടേഷ്, ഹൈദരാബാദ് ടീമിന്റെ സഹ ഉടമകളായ വരുണ്‍ ത്രിപുനേനി, വിജയ് മദുരി, മുഖ്യ കോച്ച് ഫില്‍ ബ്രൗണ്‍ എന്നിവര്‍ ചേര്‍ന്നാണ് ജഴ്‌സി പ്രകാശനം ചെയ്തത്.

hyderabad fc

ജഴ്‌സി അവതരിപ്പിക്കുന്നതിനൊപ്പം ഹൈദരാബാദ് എഫ്‌സിയെയും ചടങ്ങില്‍ ഇവര്‍ പരിചയപ്പെടുത്തി. ഹൈദരാബാദ് നഗരത്തെ പ്രതിനിധീകരിച്ചാണ് ടീം ഐഎസ്എല്ലിന്റെ പുതിയ സീസണില്‍ പന്ത് തട്ടുക. ഹൈദരാബാദിന്റെ മഹത്തായ സംസ്‌കാരം വിളിച്ചോതുന്ന ജഴ്‌സി നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് തങ്ങളെന്നും കളിക്കളത്തിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ടീം തയ്യാറായിക്കഴിഞ്ഞതായും സഹ ഉടമകളിലൊരാളായ വരുണ്‍ വ്യക്തമാക്കി.

ഐഎസ്എല്ലില്‍ നിന്നും കഴിഞ്ഞ സീസണിനു ശേഷം പിന്‍വാങ്ങിയ പൂനെ സിറ്റിക്കു പകരമാണ് ഹൈദരാബാദ് എഫ്‌സിയുടെ വരവ്. അരങ്ങേറ്റ സീസണില്‍ തന്നെ തങ്ങളുടെ സാന്നിധ്യമറിയിക്കാനുള്ള പടയൊരുക്കത്തിലാണ് ഹൈദരാബാദ് ടീം. ഐഎസ്എല്ലിലൂടെ ശ്രദ്ധേയനായ ബ്രസീലിയന്‍ സൂപ്പര്‍ താരം മാര്‍സെലീഞ്ഞോയടങ്ങുന്ന മികച്ച കളിക്കാരെ ഹൈദരാബാദ് തങ്ങളുടെ കൂടാരത്തിലെത്തിച്ചു കഴിഞ്ഞു.

Story first published: Monday, September 30, 2019, 9:30 [IST]
Other articles published on Sep 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+