For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്ത്യന്‍ ഫുട്‌ബോളിന് പച്ചക്കൊടി, വിലക്ക് നീക്കി ഫിഫ!, അണ്ടര്‍ 17 ലോകകപ്പും നടക്കും

ബാഹ്യ ഇടപെടലുകളെ തുടര്‍ന്നായിരുന്നു വിലക്ക്

1

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഫെഡറേഷനില്‍ ബാഹ്യ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈ മാസം 16നു ഇന്ത്യക്കു മേല്‍ ഫിഫ അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ഒക്ടോബറില്‍ ഇന്ത്യ വേദിയാവേണ്ടിയിരുന്ന ഫിഫയുടെ അണ്ടര്‍ 17 ലോകകകപ്പും അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെ ടൂര്‍ണമെന്റ് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഫിഫയുടെ ബ്യൂറോ കൗണ്‍സിലാണ് ഇന്ത്യക്കു മേല്‍ ചുമത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. നേരത്തേ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയായിരുന്നു ഫെഡറേഷനെ നിയന്ത്രിച്ചിരുന്നത്. പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതു വരെയായിരുന്നു താല്‍ക്കാലിക ഭരണസമിതിക്കു സുപ്രീം കോടതി കടിഞ്ഞാണ്‍ നല്‍കിയത്. ഇതിനിടെ നേരത്തേ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട പ്രഫുല്‍ പട്ടേല്‍ ഫെഡറേഷനില്‍ നിയമവിരുദ്ധമായി ഇടപെടലുകള്‍ നടത്തുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇവയെല്ലാം പരിഗണിച്ചായിരുന്നു എഐഎഫ്എഫിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഫിഫ തീരുമാനിച്ചത്.

2

എന്നാല്‍ അടുത്തിടെ എഐഎഫ്എഫ് പുതിയ നിര്‍ദേശങ്ങളുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയുടെ (സിഒഎ) കാലാവധി അവസാനിപ്പിക്കണമെന്നതായിരുന്നു. കോടതി ഇതു അംഗീകരിക്കുകയും ഫെഡറേഷന്റെ പൂര്‍ണ നിയന്ത്രണം എഐഎഫ്എഫിനെ തന്നെ തിരികെ ഏല്‍പ്പിക്കുകയുമായിരുന്നു. ഇക്കാര്യം ഫെഡറേഷന്‍ ഫിഫയെ അറിയിക്കുകയും ചെയ്തിരുന്നു. എഐഎഫ്എഫിന്റെ ദൈനംദിന കാര്യങ്ങള്‍ ഇനി താല്‍ക്കാലിക ജനറല്‍ സെക്രട്ടറി നിര്‍വഹിക്കുമെന്നും എഐഎഫ്എഫ് രേഖാമൂലം അറിയിച്ചു.

ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ വിലക്ക് പിന്‍വലിക്കുന്നതായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ഫിഫയും എഎഫ്‌സിയും തുടര്‍ന്നും സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയും സമയമബന്ധിതമായി പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനായി എഐഎഫ്എഫിനു എല്ലാ വിധ പിന്തുണയും നല്‍കുകയും ചെയ്യും.

Story first published: Friday, August 26, 2022, 23:20 [IST]
Other articles published on Aug 26, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+