ബ്രസീല്‍ എങ്ങനെയാണ് സെമി ഫൈനലില്‍ ജര്‍മനിയോട് തോറ്റത്. വെറും തോല്‍വിയായിരുന്നില്ലല്ലോ അത്. ഏഴ് ഗോളടിച്ച്, കൊന്ന് കൊല വിളിക്കുകയായിരുന്നില്ലേ...
അതോടെ ബ്രസീലിന്റെ ആരാധകരെ സോഷ്യല്‍ മീഡിയകളില്‍ താറടിക്കുകയയി അര്‍ജന്റീന ഫാന്‍സുകാരുടെ പരിപാടി. സൗണ്ട് ക്ലൗഡ് വഴി റെക്കോര്‍ഡ് ചെയ്ത കരച്ചില്‍ അതില്‍ ഒന്നാണ്. സംഭവം എന്തായാലും ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറല്‍ ആണ്.
'നെയ്മറില്ല...നെയ്മറിണ്ടെങ്കിലല്ലേ ഞങ്ങള് ജയിക്ക്യാ...നെയ്മറിന് തണ്ടല് വേദന്യാണ്.' ഇങ്ങനെ തനി മലപ്പുറം ഭാഷയിലാണ് വിശദീകരണം തുടങ്ങുന്നത്. ഇത് പിന്നെ ഒടുക്കം കരച്ചിലിലേക്കെത്തും.
' പിന്നെ സില്‍വ... സില്‍വ ഞങ്ങടെ ഡിഫന്‍സിലെ മുത്തല്ലേ...സില്‍വല്യങ്കി പിന്നെങ്ങന്യാ ഡിഫന്‍സ് അടിപൊളിയാവാ... സില്‍വേം നെയ്മറും ഉണ്ടായിരുന്നെങ്കി ഞങ്ങളെന്താലും ജയിച്ചേനെ.' ചോദ്യങ്ങളും വിശദീകരണങ്ങളും തീരുന്നില്ല.
' പിന്നെ, ഫ്രെഡിനും ഹള്‍ക്കിനൊന്നും കളിക്കാന്‍ വയ്യ. ഓല്ക്ക് രണ്ടാക്കും ജലദോഷാണ്. ജലദോഷം വച്ചിട്ടെങ്ങന്യാ ഫ്രെഡും ഹല്‍ക്കും കളിക്യാ...ഓര്‍ക്ക് ഓടാന്‍ വയ്ക്കണ്ടെ....'
' എന്താ ജര്‍മനിക്കാര്‌ടെ വിചാരന്താ...ഇതെന്താ പടിഞ്ഞാറങ്ങാടീത്തെ പാടത്ത് നടക്കണ കള്യാ...ഇങ്ങനെ ഏഴ് ഗോളൊക്കെ അടിക്യാന്....' അന്താരാഷ്ട്ര കളിയില്‍ ഇങ്ങനെ ഏഴ് ഗോളൊക്കെ അടിക്കുന്നത് ശരിയാണോ, നാല് ഗോളില്‍ നിറുത്താമായിരുന്നില്ലേ...
ഇത്രയും പറഞ്ഞു കഴിയുമ്പോഴേക്കും ബ്രസീല്‍ ആരാധകന്റെ തൊണ്ട ഇടറിക്കഴിഞ്ഞിരുന്നു. പിന്നെ കരച്ചിലാണ്....