Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീനയെ ബോസ്‌നിയ ഞെട്ടിച്ചത്...ചിത്രങ്ങള്‍

മാരക്കാന: രണ്ട് വട്ടം ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ, തങ്ങളുടെ കന്നി ലോകകപ്പ് മത്സരത്തില്‍ തന്നെ ബോസ്‌നിയ ഞെട്ടിച്ചു. മൂന്നാംമിനിട്ടില്‍ പിണഞ്ഞ സെല്‍ഫ് ഗോള്‍ ഇല്ലാതിരുന്നെങ്കില്‍, ഒരുവേള സമനിലപിടിക്കാനെങ്കിലും ബോസ്‌നിയക്ക് കഴിഞ്ഞേനെ.

അന്താരാഷ്ട്ര മത്സരങ്ങളിലെ പരിചയക്കുറവിന്റെ പ്രശ്‌നം മാത്രമായിരുന്നു ബോസ്‌നിയയെ വലച്ചത്. മെസ്സിയും അഗ്വേറോയും അടക്കമുള്ള ലോകോത്തര താരങ്ങളില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് അവര്‍ നടത്തിയമുന്നേറ്റങ്ങള്‍ ഈ ലോകകപ്പിന്റെ മറക്കാനാകാത്ത കാഴ്ചകളാകുമെന്നുറപ്പ്.

ഗോള്‍ പൊസെഷനിലൊഴികെ, കളിയുടെ ബാക്കി മേഖലകളുടെ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബോസ്‌നിയ അര്‍ജന്റീനയെ കവച്ചുവച്ചു. 15 ഷോട്ടുകള്‍ അവര്‍ ഗോള്‍പോസ്റ്റിനെ ലക്ഷ്യമാക്കി ഉതിര്‍ത്തു. അതില്‍ 10 എണ്ണം പോസ്റ്റിലേക്ക് തന്നെയായിരുന്നു. അര്‍ജന്റീന-ബോസ്‌നിയ മത്സരത്തിന്റെ ദൃശ്യങ്ങള്‍ കാണാം...

ദുരന്ത നിമിഷം

ദുരന്ത നിമിഷം

കളിയുടെ മൂന്നാം മിനിട്ടില്‍ സെല്‍ഫ് ഗോളോടെയായിരുന്നു ബോസ്‌നിയയുടെ തുടക്കം. മെസ്സി പായിച്ച ഫ്രീകിക്ക് സാദ് കൊളാസനാകിന്റെ കാലില്‍ തട്ടി ബോസ്‌നിയയുടെ വലയിലേക്ക്

ഓസിന് കിട്ടിയ ഗോള്‍

ഓസിന് കിട്ടിയ ഗോള്‍

ഓസിന് കിട്ടിയ ഗോളാണെങ്കിലും അര്‍ജന്റീനയുടെ ആഹ്ലാദത്തിന് ഒരു കുറവും ഇല്ല.

ആഹ്ലാദം അലതല്ലും

ആഹ്ലാദം അലതല്ലും

കളിയുടെ മൂന്നാം മിനിട്ടില്‍ തന്നെ ഒരുഗോള്‍, അത് സെല്‍ഫ് ഗോളാണെങ്കില്‍ പോലും അര്‍ജന്റീനക്കാര്‍ ആഹ്ലാദിക്കാതിരിക്കുമോ

മെസ്സിയും ഫൗള്‍ ചെയ്യും

മെസ്സിയും ഫൗള്‍ ചെയ്യും

ബോസ്‌നിയയുടെ മിസിമോവികിനെ മെസ്സി ഫൗള്‍ ചെയ്ത വീഴ്ത്തിയതിങ്ങനെയായിരുന്നു.

സെല്‍ഫ് ഗോളിന്റെ ദുരന്തം പേറി

സെല്‍ഫ് ഗോളിന്റെ ദുരന്തം പേറി

ലോകകപ്പിലെ ാദ്യ മത്സരത്തില്‍ തന്നെ സെല്‍ഫ് ഗോളിന്റെ ദുരന്തം പേറിയ കളിക്കാരനാണ് കൊളാസനാക്. എങ്കിലും കളം നിറഞ്ഞ് കളിച്ചു ആ ബോസ്‌നിയന്‍ താരം.

അര്‍ജന്റീനയുടെ 'ആദ്യ' ഗോള്‍

അര്‍ജന്റീനയുടെ 'ആദ്യ' ഗോള്‍

2014 ലോകകപ്പില്‍ അര്‍ജന്റീന അധ്വാനിച്ചുണ്ടാക്കിയ ഒരേയൊരു ഗോളിന്റെ ഉടമ ഐക്കണ്‍ പ്ലെയര്‍ മെസ്സി തന്നെയായിരുന്നു. കളിയില്‍ സംഭവിച്ച എല്ലാ പോരായ്മകളേയും തൂത്തെറിയുന്നതായിരുന്നു മെസ്സിയുടെ ആ ഗോള്‍.

ഇതാണ് മെസ്സി... നുമ്മ പറഞ്ഞ മെസ്സി

ഇതാണ് മെസ്സി... നുമ്മ പറഞ്ഞ മെസ്സി

ഈ ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ആദ്യ ഗോള്‍ സ്വന്തമാക്കിയ ലയണല്‍ മെസ്സിയുടെ ആഹ്ലാദ പ്രകടനം.

വിജയം ഉറപ്പ്

വിജയം ഉറപ്പ്

വിജയം ഉറപ്പിച്ചതിന്റെ ആഘോഷത്തിലാണ് അര്‍ജന്റീന.

നിര്‍ഭാഗ്യത്തിന്റെ ഫ്രീ കിക്ക്

നിര്‍ഭാഗ്യത്തിന്റെ ഫ്രീ കിക്ക്

പെനാള്‍ട്ടി ബോക്‌സിനടുത്തുവച്ച് ബോസ്‌നിയക്ക് പല തവണ ഫ്രീ കിക്കുകള്‍ കിട്ടി. പക്ഷേ അതൊനനും ഗോളാക്കി മാറ്റുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ആശ്വാസ ഗോള്‍

ആശ്വാസ ഗോള്‍

ബോസ്‌നിയക്ക് വേണ്ടി ഒരേയൊരു ഗോള്‍ സ്വന്തമാക്കിയത് വെദാദ് ഇബിസെവിക് ആയിരുന്നു. അതൊരിക്കലും ഒരു ആശ്വാസ ഗോള്‍ മാത്രമായിരുന്നില്ല. ഒരു രാജ്യത്തിന്റെ അന്തസ്സുയര്‍ത്തിയ ഗോളായിരുന്നു.

Story first published: Monday, June 16, 2014, 6:51 [IST]
Other articles published on Jun 16, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+