Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടിതെറ്റിയാല്‍ ചാംപ്യന്‍മാരും... യുനൈറ്റഡിനു ഷോക്ക്, പിഎസ്ജിയും ബയേണും മുന്നേറി

ലണ്ടന്‍/ പാരീസ്: ഇംഗ്ലീഷ് ലീഗ് കപ്പിന്റെ (കാറബാവോ കപ്പ്) സെമി ഫൈനില്‍ ഇംഗ്ലണ്ടിലെ ബിഗ് ഫോര്‍ പോരിന് അപ്രതീക്ഷിത അന്ത്യം കുറിച്ച് രണ്ടാം ഡിവിഷന്‍ ടീം ബ്രിസ്റ്റള്‍ സിറ്റി. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി. ബ്രിസ്റ്റളിനു മുന്നിലാണ് യുനൈറ്റഡിന് അടിതെറ്റിയത്. മറ്റൊരു കളിയില്‍ ജയത്തോടെ ചെല്‍സി സെമി ഫൈനലിലേക്ക് മുന്നേറി. മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍ ടീമുകള്‍ നേരത്തേ സെമിയില്‍ കടന്നിരുന്നു. ജയിച്ചിരുന്നെങ്കില്‍ സെമി ഫൈനലില്‍ യുനൈറ്റഡ്-സിറ്റി പോരാട്ടമാണ് നടക്കേണ്ടിയിരുന്നത്.

അതേസമയം, ഫ്രഞ്ച് ലീഗില്‍ മുന്‍ ജേതാക്കളായ പിഎസ്ജി, നിലവിലെ ചാംപ്യന്‍മാരായ മൊണാക്കോ എന്നിവര്‍ ജയത്തോടെ മുന്നേറി. ജര്‍മന്‍ കപ്പില്‍ കരുത്തരുടെ പോരില്‍ ബൊറൂസ്യ ഡോട്മുണ്ടിനെ വീഴ്ത്തി ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

ചാംപ്യന്‍മാരുടെ പതനം

ചാംപ്യന്‍മാരുടെ പതനം

ക്വാര്‍ട്ടറില്‍ ഏറ്റവും ദുര്‍ബലരായ എതിരാളികളെ കിട്ടിയ യുനൈറ്റഡ് ഏവരെയും ഞെട്ടിച്ചാണ് തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. ബ്രിസ്റ്റളിനോട് അവരുടെ മൈതാനത്ത് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ജോസ മൊറീഞ്ഞോയുടെ ഡെവിള്‍സ് നാണംകെടുകയായിരുന്നു.
51ാം മിനിറ്റില്‍ മാഞ്ചസ്റ്ററിനെ സ്തബ്ധരാക്കി ജോ ബ്രയാനിലൂടെ ബ്രിസ്റ്റളാണ് ആദ്യം മുന്നിലെത്തുന്നത്. ഏഴു മിനിറ്റിനകം സൂപ്പര്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് യുനൈറ്റഡിനെ ഒപ്പമെത്തിച്ചു. പരിക്കു ഭേദമായി കളിക്കളത്തില്‍ തിരിച്ചെത്തിയ ശേഷം ഇബ്രയുടെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.
മല്‍സരം അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങുമെന്നിരിക്കെയായിരുന്നു ഇഞ്ചുറിടൈമില്‍ മാഞ്ചസ്റ്ററിനെ നടുക്കിയ ബ്രിസ്റ്റളിന്റെ വിജയഗോള്‍. കൊറെയ് സ്മിത്തിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് മാഞ്ചസ്റ്റര്‍ ഗോളി സെര്‍ജിയോ റൊമേറോയെ നിഷ്പ്രഭനാക്കി വലയില്‍ തുളഞ്ഞുകയറുകയായിരുന്നു.

രക്ഷകനായി മൊറാറ്റ

രക്ഷകനായി മൊറാറ്റ

പ്രീമിയര്‍ ലീഗ് ടീമുകള്‍ തമ്മിലുള്ള മല്‍സരത്തില്‍ ബോണ്‍മൗത്തിനെയാണ് ചെല്‍സി തോല്‍പ്പിച്ചത്. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലൂസിന്റെ വിജയം.
ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ 13ാം മിനിറ്റില്‍ ചെല്‍സി മുന്നില്‍ കടന്നിരുന്നു. വില്ല്യന്റെ വകയായിരുന്നു ഗോള്‍. 1-0ന്റെ വിജയത്തിലേക്ക് ചെല്‍സി മാര്‍ച്ച് ചെയ്യുന്നതിനിടെയായിരുന്നു ഇഞ്ചുറിടൈമില്‍ ബോണ്‍മൗത്തിന്റെ സമനില ഗോള്‍. ഡാന്‍ ഗോസ്ലിങാണ് സ്‌കോര്‍ ചെയ്തത്. മല്‍സരം അധികസമയത്തേക്കു നീട്ടി റിസ്‌ക്ക് ഏറ്റെടുക്കാന്‍ ചെല്‍സിക്കു താല്‍പ്പര്യമില്ലായിരുന്നു. ഇഞ്ചുറിടൈമില്‍ തന്നെ ചെല്‍സി വിജയഗോള്‍ നിക്ഷേപിക്കുകയും ചെയ്തു. സ്പാനിഷ് സ്‌ടൈക്കര്‍ അല്‍വാറോ മൊറാറ്റയാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയ ഹീറോയായത്.

ബെര്‍ത്ത് ഡേ ആഘോഷിച്ച് എംബപ്പെ

ബെര്‍ത്ത് ഡേ ആഘോഷിച്ച് എംബപ്പെ

19ാം പിറന്നാള്‍ ദിനം കളിക്കളത്തില്‍ ആഘോഷമാക്കിയ ഫ്രഞ്ച് സെന്‍സേഷന്‍ കെയ്‌ലിയന്‍ എംബപ്പെയാണ് ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്കു മിന്നുന്ന വിജയം സമ്മാനിച്ചത്. 3-1ന് കെയ്‌നിനെ പിഎസ്ജി കെട്ടുകെട്ടിക്കുകയായിരുന്നു. ഒരു ഗോള്‍ നേടുന്നതിനോടൊപ്പം കളം നിറഞ്ഞു കളിക്കുകയും ചെയ്ത എംബപ്പെയാണ് പിഎസ്ജിയുടെ വിജയശില്‍പ്പി. മാന്‍ ഓഫി ദി മാച്ച് പുരസ്‌കാരവും യുവതാരത്തിനാണ്. എഡിന്‍സന്‍ കവാനിയും യുറി ബെര്‍ക്കീഷെയുമാണ് പിഎസ്ജിയുടെ മറ്റു സ്‌കോറര്‍മാര്‍.
ഈ സീസണില്‍ ലീഗില്‍ ഒരു മല്‍സരം മാത്രമേ പിഎസ്ജി തോറ്റിട്ടുള്ളു. 50 പോയിന്റുമായി ലീഗില്‍ തലപ്പത്തു നില്‍ക്കുന്ന പിഎസ്ജി നിലവിലെ ചാംപ്യന്‍മാരായ മൊണാക്കോയേക്കാള്‍ ഒമ്പതു പോയിന്റ് മുന്നിലാണ്.
ലീഗിലെ മറ്റൊരു കളിയില്‍ മൊണാക്കോ 2-0ന് റെന്നസിനെ തോല്‍പ്പിച്ച് രണ്ടാംസ്ഥാനത്തേക്കു കയറി.

ബയേണിന്റെ കുതിപ്പ്

ബയേണിന്റെ കുതിപ്പ്

സീസണില്‍ ട്രിപ്പിള്‍ കിരീടമെന്ന നേട്ടത്തിലേക്ക് ബയേണ്‍ മ്യൂണിക്ക് ഒരു പടി കൂടി അടുത്തു. ഫൈനലിനു തുല്യമായ ജര്‍മന്‍ കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ജേതാക്കള്‍ കൂടിയായ ബൊറൂസ്യ ഡോട്മുണ്ടിനെ ബയേണ്‍ 2-1ന് വീഴ്ത്തുകയായിരുന്നു. ജയിച്ചെങ്കിലും ആധികാരികമായിരുന്നില്ല ബയേണിന്റെ പ്രകടനം. ജെറോം ബോട്ടെങ്, തോമസ് മുള്ളര്‍ എന്നിവരുടെ വകയായിരുന്നു ബയേണിന്റെ ഗോളുകള്‍.
ആന്‍ഡ്രി യര്‍മാലെന്‍കോ ഡോട്മുണ്ടിന്റെ ഗോള്‍ മടക്കുകയായിരുന്നു. മറ്റു മല്‍സരങ്ങളില്‍ ബയേര്‍ ലെവര്‍ക്യുസന്‍ 1-0ന് മോകെന്‍ക്ലാഡ്ബാക്കിനെയും വെര്‍ഡര്‍ ബ്രെമന്‍ 3-2ന് ഫ്രീബര്‍ഗിനെയും ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് 2-1ന് ഹോഫെന്‍ഹെയിമിനെയും തോല്‍പ്പിച്ചു.

 സെവിയ്യയെ ഞെട്ടിച്ച് സോസിഡാഡ്

സെവിയ്യയെ ഞെട്ടിച്ച് സോസിഡാഡ്

സ്പാനിഷ് ലീഗില്‍ കരുത്തരായ സെവിയ്യക്ക് കഴിഞ്ഞ മല്‍സരത്തില്‍ അട്ടിമറിത്തോല്‍വി നേരിട്ടു. റയല്‍ സോസിഡാഡാണ് സ്വന്തം മൈതാനത്ത് സെവിയ്യയെ കെട്ടുകെട്ടിച്ചത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു സോസിഡാഡ് സെവിയ്യയെ വീഴ്ത്തുകയായിരുന്നു.
ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ഗെറ്റാഫെ 2-0ന് ലാസ് പാല്‍മസിനെ പരാജയപ്പെടുത്തി.

Story first published: Thursday, December 21, 2017, 10:35 [IST]
Other articles published on Dec 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+