For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

'കാട്ടില്‍' വീണ് ആഴ്‌സനല്‍ പുറത്ത്... ബാഴ്‌സയുടെ കുതിപ്പ്, സിക്‌സറടിച്ച് പിഎസ്ജി

നോട്ടിങ്ഹാം ഫോറസ്റ്റ് 2-4ന് ആഴ്സനലിനെ ഞെട്ടിക്കുകയായിരുന്നു

By Manu

ലണ്ടന്‍: നിലവിലെ ചാംപ്യന്‍മാരായ ആഴ്‌സനലിനു എഫ്എ കപ്പ് ഫുട്‌ബോളില്‍ ഞെട്ടിക്കുന്ന തോല്‍വി. മൂന്നാറൗണ്ടില്‍ രണ്ടാം ഡിവിഷന്‍ ടീമായ നോട്ടിങ്ങാം ഫോറസ്റ്റിനോടാണ് ഗണ്ണേഴ്‌സ് അട്ടിമറിത്തോല്‍വിയേറ്റുവാങ്ങിയത്. ഗോള്‍വര്‍ഷം കണ്ട മല്‍സരത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഫോറസ്റ്റിന്റെ വിജയം.

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ വിജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ കിരീടപ്രതീക്ഷകള്‍ക്ക് സമനിലയോടെ തിരിച്ചടി നേരിട്ടു.

ഫ്രഞ്ച് കപ്പില്‍ ഗോള്‍മഴ പെയ്യിച്ചാണ് ഗ്ലാമര്‍ ടീം പിഎസ്ജി കരുത്തുകാട്ടിയത്. താരസമ്പന്നമായ പിഎസ്ജി റെന്നസിനെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു മുക്കുകയായിരുന്നു. ഫ്രഞ്ച് ലീഗിലെ ആധിപത്യം കപ്പിലും പിഎസ്ജി ആവര്‍ത്തിച്ചപ്പോള്‍ എതിരാളികള്‍ നിലംപരിശാവുകയായിരുന്നു.

 നാണംകെട്ട് ചാംപ്യന്‍മാര്‍

നാണംകെട്ട് ചാംപ്യന്‍മാര്‍

കോച്ച് പോലുമില്ലാത്ത നോട്ടിങ്ഹാം ഫോറസ്റ്റിനോടേറ്റ ദയനീയ പരാജയം ആഴ്‌സനലിനു ശരിക്കും ഷോക്കായി മാറി. ഇരുപകുതികളിലായി രണ്ടു ഗോളുകള്‍ വീതം ഗണ്ണേഴ്‌സിന്റെ വലയിലേക്ക് അടിച്ചുകയറ്റിയാണ് നോട്ടിങ്ഹാം ടൂര്‍ണമെന്റിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന തങ്ങളുടെ പേരില്‍ കുറിച്ചത്.
എറിക്ക് ലിച്ചായുടെ ഇരട്ടഗോളില്‍ ആദ്യപകിയില്‍ നോട്ടിങ്ഹാം 2-1ന് മുന്നിലായിരുന്നു. 23ാം മിനിറ്റില്‍ പെര്‍ മെര്‍റ്റസാക്കറാണ് ആഴ്‌സനലിന്റെ ഗോള്‍ മടക്കിയത്. രണ്ടാംപകുതിയില്‍ ഗോള്‍ തിരിച്ചടിച്ച് കൡയിലേക്ക് തിരിച്ചുവരാനുള്ള ആഴ്‌സനലിന്റെ പ്രതീക്ഷകള്‍ക്കു മേല്‍ ഇടിത്തീ പോലെയാണ് 64ാം മിനിറ്റില്‍ ബെന്‍ ബ്രെര്‍റ്റന്‍ മൂന്നാം ഗോള്‍ നിക്ഷേപിച്ചത്. 79ാം മിനിറ്റില്‍ ഡാനി വെല്‍ബെക്കിലൂടെ ആഴ്‌സനല്‍ രണ്ടാം ഗോള്‍ തിരിച്ചടിച്ചെങ്കിലും ഫൈനല്‍ വിസിലിന് അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ കീരന്‍ ഡവെല്‍ നോട്ടിങ്ഹാമിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
മറ്റൊരു കളിയില്‍ വിംബിള്‍ഡണിനെ 3-0ന് തകര്‍ത്തു ടോട്ടനം ഹോട്‌സ്പര്‍ നാലാം റൗണ്ടിലേക്കു മുന്നേറി

കോട്ടീഞ്ഞോയുടെ വരവ് ആഘോഷിച്ച് ബാഴ്സ

കോട്ടീഞ്ഞോയുടെ വരവ് ആഘോഷിച്ച് ബാഴ്സ

റെക്കോര്‍ഡ് തുകയ്ക്ക് ലിവര്‍പൂളില്‍ നിന്നെത്തിയ ബ്രസീലിയന്‍ സ്റ്റാര്‍ ഫിലിപ്പെ കോട്ടീഞ്ഞോയുടെ വരവ് ജയത്തോടെയാണ് സ്പാനിഷ് ലീഗില്‍ ബാഴ്‌സ ആഘോഷിച്ചത്. ഹോംഗ്രൗണ്ടില്‍ ലെവന്റെയെ ബാഴ്‌സ 3-0ന് മുക്കുകയായിരുന്നു.
ഒന്നാംപകുതിയില്‍ തന്നെ ബാഴ്‌സ കളി വരുതിയിലാക്കി. സൂപ്പര്‍ താരം ലയണല്‍ മെസ്സിയിലൂടെ മുന്നിലെത്തിയ ബാഴ്‌സ 38ാം മിനിറ്റില്‍ ലൂയിസ് സുവാറസിലൂടെ ലീഡുയര്‍ത്തി. ബാഴ്‌സ ജഴ്‌സിയില്‍ മെസ്സിയുടെ 400ാം മല്‍സരമായിരുന്നു ഇത്. ക്ലബിനു വേണ്ടി 365ാം ഗോളാണ് താരം ഈ കളിയില്‍ നേടിയത്.
90ാം മിനിറ്റില്‍ പൗലീഞ്ഞോ ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. ജയത്തോടെ ഒന്നാമതുള്ള ബാഴ്‌സയ്ക്ക് ഒമ്പതു പോയിന്‍റിന്റെ വ്യക്തമായ ലീഡ് ലഭിച്ചു. ബാഴ്‌സയ്ക്കു 48ഉം രണ്ടാംസ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിന് 39ഉം പോയിന്റാണുള്ളത്.

കിരീടം അകലുന്നു

കിരീടം അകലുന്നു

സമനിലയോടെ സ്പാനിഷ് ലീഗ് കിരീടം റയലില്‍ നിന്നും അകലുകയാണ്. എവേ മല്‍സരത്തില്‍ സെല്‍റ്റാവിഗോ റയലിനെ 2-2ന് പിടിച്ചുനിര്‍ത്തുകയായിരുന്നു. 33ാം മിനിറ്റില്‍ ഡാനിയേല്‍ വാസ്സിന്റെ ഗോളില്‍ സെല്‍റ്റയാണ് ആദ്യം മുന്നിലെത്തിയതെങ്കിലും രണ്ടു മിനിറ്റിനിടെ രണ്ടു ഗോള്‍ നേടി സൂപ്പര്‍ താരം ഗരെത് ബേല്‍ റയലിനെ മുന്നിലെത്തിച്ചു. 36, 38 മിനിറ്റുകളിലാണ് ബേല്‍ ലക്ഷ്യം കണ്ടത്.
72ാം മിനിറ്റില്‍ സെല്‍റ്റ് അനുകൂലമായി പെനല്‍റ്റി ലഭിച്ചു.
എന്നാല്‍ ഇയാഗോ അസ്പാസിന്റെ പെനല്‍റ്റി ഗോളി നവാസ് വിഫലമാക്കിയതോടെ റയലിന് ശ്വാസം നേരെ വീണു. പക്ഷെ സെല്‍റ്റ വിട്ടുകൊടുത്തില്ല. 82ാം മിനിറ്റില്‍ മാക്‌സിമിലിയാനോ ഗോമസിലൂടെ സെല്‍റ്റ റയലിനെ സ്തബ്ധരാക്കി സമനില ഗോള്‍ കണ്ടെത്തി. ബാഴ്‌സയേക്കാള്‍ 16 പോയിന്റിനു പിന്നിലായ റയലിന് ഇനി കിരീടം നിലനിര്‍ത്താനാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.

ഗോള്‍ദാഹം തീരാതെ പിഎസ്ജി

ഗോള്‍ദാഹം തീരാതെ പിഎസ്ജി

ലീഗില്‍ മാത്രമല്ല ഫ്രഞ്ച് കപ്പിലും ഗോള്‍ദാഹമടങ്ങാതെ പിഎസ്ജി എതിരാളികള തരിപ്പണമാക്കി മുന്നേറുകയാണ്. റെന്നസിനെ 6-1നാണ് പിഎസ്ജിയുടെ താരക്കൂട്ടം മുക്കിയത്. സൂപ്പര്‍ താരം നെയ്മര്‍, എയ്ഞ്ചല്‍ ഡി മരിയ, കെയ്‌ലിയന്‍ എംബപ്പെ എന്നിവരുടെ ഇരട്ടഗോളാണ് പിഎസ്ജിക്കു വമ്പന്‍ ജയം സമ്മാനിച്ചത്. ജയത്തോടെ ഫ്രഞ്ച് കപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് പിഎസ്ജി ടിക്കറ്റെടുക്കുകയും ചെയ്തു.

Story first published: Monday, January 8, 2018, 10:16 [IST]
Other articles published on Jan 8, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+