For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇത്തവണ ലോകകപ്പ് ചാമ്പ്യന്മാര്‍ ബെല്‍ജിയമോ?; കണക്കുകളും ചരിത്രവും അതെയെന്ന് പറയുന്നു

മോസ്‌കോ: റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ ആരാണ് ചാമ്പ്യന്മാരാവുകയെന്നത് അപ്രവചനീയമാണ്. ഓരോ ദിവസത്തേയും കളിയാണ് ഓരോ ടീമിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത്. കളിക്കളത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളും പിഴവുകളുമെല്ലാം ടീമുകളുടെ ജയപരാജയത്തെ സ്വാധീനിക്കും. എന്നിരുന്നാലും സമീപകാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തി ചാമ്പ്യന്മാരെ പ്രവചിക്കുന്നത് താരതമ്യേനെ എളുപ്പമാണ്.


ബിസിസിയുടെ കായികവിഭാഗം ലോകകപ്പ് ആര് നേടുമെന്നത് സംബന്ധിച്ച് നടത്തിയ വ്യത്യസ്തമായ ഒരു വിലയിരുത്തല്‍ ശ്രദ്ധേയമാണ്. ചരിത്രവും കണക്കുകളും ഉദ്ധരിച്ച് അവര്‍ അവരതരിപ്പിച്ച പ്രവചനം ബെല്‍ജിയത്തിന് അനുകൂലമാണ്. മറ്റു ടീമുകളെല്ലാം ഓരോ അവസരത്തില്‍ പിന്തള്ളപ്പെടുമെന്ന് അവര്‍ നിരീക്ഷിക്കുന്നുണ്ട്. ബിബിസിയുടെ വിലയിരുത്തല്‍ ഇങ്ങനെയാണ്,

സീഡ് ചെയ്യപ്പെടുന്ന രാജ്യം വിജയിക്കും

സീഡ് ചെയ്യപ്പെടുന്ന രാജ്യം വിജയിക്കും

ഫിഫ ലോകകപ്പില്‍ 32 ടീമുകളെ എട്ടു ഗ്രൂപ്പുകളായി തിരിച്ചുതുടങ്ങിയ 1998 മുതല്‍ സീഡ് ചെയ്യപ്പെട്ട ടീമുകളിലൊരാളാണ് ചാമ്പ്യന്മാരായതെന്നുകാണാം. 1986ല്‍ അര്‍ജന്റീനയാണ് ഏറ്റവും ഒടുവില്‍ സീഡ് ചെയ്യപ്പെടാത്ത രാജ്യം ജേതാവായത്. സീഡിന്റെ കാര്യം പരിഗണിച്ചാല്‍, ഇത്തവണ ഫ്രാന്‍സ്, ജര്‍മനി, ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം, പോളണ്ട്, റഷ്യ എന്നിവര്‍ക്കാണ് സാധ്യത.

ആതിഥേയ രാജ്യം ജയിക്കില്ല

ആതിഥേയ രാജ്യം ജയിക്കില്ല

അതേസമയം, ലോകകപ്പിനെത്തുന്ന ടീമുകളില്‍ റാങ്കിങ്ങില്‍ ഏറ്റവും പിന്നിലുള്ള രാജ്യമാണ് ആതിഥേയരായ റഷ്യ. ആതിഥേയ ടീം ചാമ്പ്യന്മാരാകുന്ന ചരിത്രം പൊതുവെ ലോകകപ്പില്‍ കുറവാണ്. 1998ല്‍ ഫ്രാന്‍സ് ജേതാവായശേഷം മറ്റൊരു രാജ്യത്തിനും സ്വന്തം നാട്ടിലെ ടൂര്‍ണമെന്റില്‍ കിരീടവിജയം നേടാനായിട്ടില്ല.

കൂടുതല്‍ ഗോള്‍ വഴങ്ങിയ രാജ്യത്തിന് കിരീട സാധ്യതയില്ല

കൂടുതല്‍ ഗോള്‍ വഴങ്ങിയ രാജ്യത്തിന് കിരീട സാധ്യതയില്ല

സീഡിങ് രാജ്യങ്ങളില്‍ നിന്നും റഷ്യയെ ഒഴിവാക്കിയാല്‍ ഫ്രാന്‍സ്, ജര്‍മനി, ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം, പോളണ്ട് എന്നിവര്‍ക്കാണ് സാധ്യത. ക്വാളിഫൈയിങ് മത്സരത്തിലെ അവസാന ഏഴു കളികളില്‍ നാലു ഗോളുകളില്‍ കൂടുതല്‍ വഴങ്ങുന്നവര്‍ 1998ന് ശേഷം ലോകകപ്പ് നേടിയിട്ടില്ല. ഇതോടെ കൂടുതല്‍ ഗോളുകള്‍ നേടിയ പോളണ്ടിനെ ഒഴിവാക്കാം.

ലാറ്റിനമേരിക്കക്കാര്‍ക്ക് യൂറോപ്പ് ബാലികേറാമല

ലാറ്റിനമേരിക്കക്കാര്‍ക്ക് യൂറോപ്പ് ബാലികേറാമല

സാധ്യത പിന്നെ ഫ്രാന്‍സ്, ജര്‍മനി, ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം ടീമുകളിലേക്ക് ചുരുങ്ങുന്നു. ഇവയില്‍ ബ്രസീല്‍, അര്‍ജന്റീന ടീമുകള്‍ ലോകകപ്പ് നേടില്ലെന്നാണ് ബിബിസി വിലയിരുത്തല്‍. കാരണം യൂറോപ്പില്‍നിന്നും ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തിന് കപ്പുമായി മടങ്ങുക എളുപ്പമല്ല എന്നതുതന്നെ. 1958ല്‍ ബ്രസീല്‍ മാത്രമാണ് ഇതിനൊരപവാദം.

ഗോള്‍ കീപ്പറുടെ പ്രകടനം

ഗോള്‍ കീപ്പറുടെ പ്രകടനം

ബ്രസീലിനെയും, അര്‍ജന്റീനയെയും ഒഴിവാക്കിയാല്‍ പിന്നീട് നാലു ടീമുകളായി. ഇവയില്‍ പോര്‍ച്ചുഗലിന് സാധ്യത കുറവാണ്. ഗോള്‍ കീപ്പറുടെ പ്രകടനമാകും പോര്‍ച്ചുഗലിന് വിനയാകുക. മികച്ച ഗോള്‍ കീപ്പര്‍മാരുള്ള ടീമുകളാണ് സമീപകാലത്ത് ലോകകപ്പ് നേടിയിട്ടുള്ളതെന്നുകാണാം.

കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ടീം അംഗങ്ങള്‍

കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ടീം അംഗങ്ങള്‍

ശേഷിക്കുന്ന മൂന്നു ടീമുകളില്‍ ഫ്രാന്‍സാണ് പിന്നീട് സാധ്യത കുറവുള്ള ടീം. കാരണം, ടീം അംഗങ്ങള്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രാജ്യമാണ് 1998നുശേഷം ലോകകപ്പ് നേടിയിട്ടുള്ളത്. മറ്റു ടീമുകളെ അപേക്ഷിച്ച് ഫ്രാന്‍സ് കളിക്കാര്‍ക്ക് ഒരുമിച്ചു കളിച്ച പരിചയ സമ്പന്നത കുറവാണ്.

ബെല്‍ജിയം ചാമ്പ്യന്മാരാകും

ബെല്‍ജിയം ചാമ്പ്യന്മാരാകും

ഒടുവിലായി ശേഷിക്കുന്നത് ജര്‍മനിയും ബെല്‍ജിയവും. ഇതില്‍ സമീപകാലത്തൊന്നും ഒരു ടീമും ലോകകപ്പ് നിലനിര്‍ത്തിയിട്ടില്ല എന്നതിനാല്‍ ബെല്‍ജിയത്തിനാകും സാധ്യത. 1958ലും 1962ലും ബ്രസീല്‍ മാത്രമാണ് തുടരെ ലോകകപ്പ് നേടിയിട്ടുള്ളത്. ഇങ്ങനെ, കണക്കുകളുടെ കളിയില്‍ ബെല്‍ജിയത്തിനാണ് സാധ്യത. കളിക്കളത്തിലെ മികവില്‍ ഇനി ആരായിരിക്കും വിജയി എന്ന് കാത്തിരുന്നുകാണാം.


Story first published: Wednesday, June 13, 2018, 15:12 [IST]
Other articles published on Jun 13, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+