Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുത്ത ദെഷാംപ്‌സിനെ കാത്തിരിക്കുന്നത് ഒരു റെക്കോര്‍ഡ്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സിനെ കാത്തിരിക്കുന്നത് ഒരു റെക്കോര്‍ഡ്. 2018 ഫിഫ ലോകകപ്പിന്റെ ഫൈനലില്‍ എത്തിനില്‍ക്കുകയാണ് ഫ്രാന്‍സ്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ 1-0ന് ബെല്‍ജിയത്തെ തകര്‍ത്താണ് ഫ്രഞ്ച് ടീം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

1998, 2006 എന്നീ വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാമത്തെ ഫൈനലാണ് ഫ്രാന്‍സിനെ കാത്തിരിക്കുന്നത്. രണ്ട് പ്രധാന ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ ദേശീയ ടീമിനെ എത്തിച്ച റെക്കോര്‍ഡ് ദെഷാംപ്‌സ് ഇതിനകം കരസ്ഥമാക്കിക്കഴിഞ്ഞു. 2016ലെ യൂറോ കപ്പിന് പുറമെയാണ് ഈ വര്‍ഷത്തെ ലോകകപ്പ് ഫൈനല്‍. ജൂലൈ 15ന് അരങ്ങേറുന്ന ഫൈനലില്‍ ഫ്രാന്‍സ് കപ്പുയര്‍ത്തുന്നത് കാത്തിരിക്കുകയാണ് കോച്ച്. 98'ലെ ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു ദെഷാംപ്‌സ്.

didierdeschamps

ലോകകപ്പ് നേടിയാല്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ക്യാപ്റ്റനായും, കോച്ചായും കിരീടം നേടിയ മൂന്നാമനായി ദെഷാംപ്‌സ് മാറും. ബ്രസീല്‍ ഇതിഹാസം മാരിയോ സഗാലോയാണ് ഈ റെക്കോര്‍ഡ് നേടിയ ആദ്യ വ്യക്തി. 1958, 1962 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ സഗാലോ 1970'ല്‍ മാനേജര്‍ പദവിയില്‍ ഇരുന്നും ഈ നേട്ടം ആവര്‍ത്തിച്ചു.

1994 എഡിഷനില്‍ അസിസ്റ്റന്റ് മാനേജറായും സഗാലോ കിരീട നേട്ടത്തിന്റെ ഭാഗമായി. ജര്‍മ്മന്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കെന്‍ബോവറാണ് രണ്ടാമന്‍. 1974'ല്‍ ക്യാപ്റ്റനായും, 90'ല്‍ കോച്ചായും ബെക്കെന്‍ബോവര്‍ ഈ റെക്കോര്‍ഡിന് ഉടമയായി. ഇനി ദിദിയര്‍ ദെഷാംപ്‌സിന്റെ ഊഴമാണ്. ടീമിനെ കിരീട നേട്ടത്തിലേക്ക് നയിക്കുമ്പോള്‍ കോച്ചിന്റെ റോളില്‍ അമരക്കാരനായി ദെഷാംപ്‌സ് നിലയുറപ്പിക്കുമ്പോള്‍ റെക്കോര്‍ഡ് പുസ്തകത്തില്‍ ആ പേര് എഴുതിച്ചേര്‍ക്കപ്പെടും, ഒരു ഫ്രഞ്ച് വിജയം മാത്രം അകലെയാണ് ആ റെക്കോര്‍ഡ്.

Story first published: Wednesday, July 11, 2018, 16:59 [IST]
Other articles published on Jul 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+