Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അത്രമേല്‍ വേദനിപ്പിക്കുന്ന തോല്‍വി'; വാക്കുകള്‍ മുറിഞ്ഞ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയിന്‍

തോൽവിയെ കുറിച്ച് ഹാരി കെയ്‌നു പറയാനുള്ളത് | Oneindia Malayalam

മോസ്‌കോ: വിശ്വസിക്കാനാകുന്നില്ല ഇംഗ്ലണ്ടുകാര്‍ക്കും ആരാധകര്‍ക്കും ലോകകപ്പ് സെമിയിലെ ഞെട്ടിക്കുന്ന തോല്‍വി. ഉറപ്പിച്ചതായിരുന്നു അവര്‍ ഫൈനല്‍ പ്രവേശവും കിരീടവും. എല്ലാം കൈവിട്ടുപോയ നിമിഷത്തെ ഓര്‍ത്ത് പരിതപിക്കുകയാണിപ്പോള്‍ ഇംഗ്ലീഷ് ടീം. ജയിക്കാവുന്ന കളി എതിരാളികള്‍ക്ക് കാഴ്ചവെച്ചതില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയിനിന്റെ വേദന ചെറുതല്ല.

സഹിക്കാവുന്നതിലും അപ്പുറമാണ് ഈ തോല്‍വിയെന്നാണ് കെയിന്‍ കളിക്കുശേഷം പ്രതികരിച്ചത്. അത്യധികം വേദനിപ്പിക്കുന്നതാണ് ഈ തോല്‍വി. ഏറെനാള്‍ ഈ വേദന തങ്ങിനില്‍ക്കുമെങ്കിലും സെമിയില്‍ എത്തിയതില്‍ അഭിമാനിക്കുന്നു. തങ്ങള്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്നും ഹാരി പറഞ്ഞു.

harrykane

രാജ്യത്തെ പ്രതിനിധാനം ചെയ്ത് ലോകകപ്പില്‍ കളിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി കരുതുന്നെന്ന് ടീം അംഗം ജെസ്സി ലിങ്ഗാര്‍ഡ് പറഞ്ഞു. തലയുയര്‍ത്തിപ്പിടിച്ച് മടങ്ങാന്‍ തങ്ങള്‍ക്കു കഴിയും. ഇത്രത്തോളം തങ്ങളെ പിന്തുണച്ചതിന് നന്ദി. ഇതോടെ തങ്ങള്‍ ഒന്നും മതിയാക്കിയിട്ടില്ലെന്നും ലിങ്ഗാര്‍ഡ് പറഞ്ഞു.

പരിശീലകന്‍ ഗാരി സൗത്ത്‌ഗേറ്റിന് ഈ ടീമിനെക്കുറിച്ച് അഭിമാനമുണ്ട്. യുവതാരങ്ങളുടെ പ്രകടനത്തില്‍ തൃപ്തനുമാണ്. മുന്നോട്ടുള്ള പ്രയാണം തുടങ്ങിയിട്ടേയുള്ളൂ എന്നാണ് സൗത്ത്‌ഗേറ്റിന് പറയാനുള്ളത്. കളിക്കാരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു. ഫൈനലിലെത്തിയ ക്രൊയേഷ്യയെ അഭിനന്ദിക്കാനും സൗത്ത്‌ഗേറ്റ് മടിച്ചില്ല.

Story first published: Thursday, July 12, 2018, 11:46 [IST]
Other articles published on Jul 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+