Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Happy Birthday Ronaldo: 40 കിമി വേഗം, കളിക്കളത്തിലെ തീയുണ്ട! റോണോയുടെ വേഗതയ്ക്കു കാരണമറിയാം

ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ പോര്‍ച്ചുഗീസ് വിസ്മയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു ഇന്നു മധുരപ്പിറന്നാള്‍. 39ാം വയസ്സിലേക്കു കടന്നിരിക്കുന്ന പറങ്കിപ്പടയുടെ കപ്പിത്താന്‍ കളിക്കളത്തില്‍ മാജിക്കല്‍ പ്രകടനങ്ങളിലൂടെ ലോകത്തെ ഇപ്പോഴും അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പ് കീഴടക്കിയ ശേഷം ഇപ്പോള്‍ സൗദി പ്രോ ലീഗിലൂടെ ഏഷ്യയിലും കിങായി വിലസുകയാണ് റോണോ.

ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരമടക്കം അത്യുജ്വലമായ കരിയറില്‍ ഒരു താരം സ്വപ്‌നം കാണുന്ന നേട്ടങ്ങളെല്ലാം എത്തിപ്പിടിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. മൈതാനത്തു റൊണാള്‍ഡോയുടെ ഏറ്റവും വലിയ തുറുപ്പുചീട്ടുകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ചീറ്റപ്പുലിയെ ഓര്‍മിപ്പിക്കുന്ന വേഗതയാണ്. കണ്ണടച്ചു തുറക്കുന്ന വേഗതയിലാണ് അദ്ദേഹം സ്വന്തം ഗോള്‍മുഖത്തു നിന്നും എതിര്‍ ഗോള്‍മുഖത്തേക്കു പറന്ന് എത്താറുള്ളത്. എതിര്‍ ടീം ഡിഫന്‍മാരെ എല്ലായ്‌പ്പോഴും ഭയപ്പെടുത്തുന്നതും റോണോയുടെ ഈ മിന്നല്‍ വേഗം തന്നെയാണ്.

CRISTIANO RONALDO

മണിക്കൂറില്‍ 40 കിമി വേഗത്തില്‍ വരെ ചില മല്‍സരങ്ങളില്‍ റൊണാള്‍ഡോ ചീറിപ്പാഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. യഥാര്‍ഥത്തില്‍ എങ്ങനെയാണ് അദ്ദേഹത്തിനു മൈതാനത്തു ഇത്രയുമധികം വേഗത കൈവരിക്കാനാവുന്നത്? അതിനു പിന്നില്‍ ഒരു രഹസ്യമുണ്ടെന്നതാണ് സത്യം. റൊണാള്‍ഡോയുടെ തീര്‍ത്തും വ്യത്യസ്തമായ ഒരു പരിശീലന രീതിയാണ് ഇതിനു കാരണം. എന്താണ് ഇതെന്നു നമുക്കു പരിശോധിക്കാം.

പൂളില്‍ വെള്ളത്തിനകത്ത് ഇറങ്ങി നിന്നുകൊണ്ട് ഓടുന്ന പരിശീലനമാണ് ക്രിസ്റ്റ്യാനോ തന്റെ വേഗത വര്‍ധിപ്പിക്കാന്‍ പ്രധാനമായും ചെയ്യുന്നത്. വെള്ളത്തിനകത്ത് ഒരു മെഷീനോ, ട്രേഡ് മില്ലോയാണ് അദ്ദേഹം ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. സ്വന്തം പൂളിന് അടിയില്‍ റൊണാള്‍ഡോ ഇത്തരം ട്രെഡ് മില്ലും സ്ഥാപിച്ചിട്ടുണ്ട്. അതിനു മുകളില്‍ നിന്ന് ഏറെ നേരെ വെള്ളത്തിനകത്തു ഓടുകയെന്നത് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പരിശീലന രീതികളിലൊന്നാണ്. ഇതിന്റെ ഫലമാണ് കളിക്കളത്തില്‍ കാണുന്ന റൊണാള്‍ഡോയുടെ അതിശയിപ്പിക്കുന്ന വേഗത.

കായിക ലോകത്തെ ഏറ്റവും കഠിനാധ്വാനിയായ അത്‌ലറ്റുമാരില്‍ ഒരാളാണ് റൊണാള്‍ഡോ. 40ാം വയസ്സിലേക്കു കടക്കവെയും അദ്ദേഹം പുലര്‍ത്തുന്ന അസാധാരണ ഫിറ്റ്‌നസിന്റെയും കളിമികവിന്റെയും രഹസ്യവും ഇതു തന്നെയാണ്. മണിക്കൂറുകളോളമാണ് സ്വയം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി റൊണാള്‍ഡോ പരിശീലനവും വ്യായാമവും നടത്തിക്കൊണ്ടിരിക്കുന്നത്.

കളിക്കളത്തില്‍ 90 മിനിറ്റും ഒരേ ഊര്‍ജത്തോടെ, ആത്മവിശ്വാസത്തോടെ പെര്‍ഫോം ചെയ്യാന്‍ അദ്ദേഹത്തിനു കഴിയുന്നതും ഈ കാരണത്താല്‍ തന്നെയാണ്. കഴിഞ്ഞ ലോകകപ്പിനു ശേഷം റോണോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോഴും കളി തുടരുകയാണ്.

CRISTIANO RONALDO

ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന യൂറോ കപ്പായിരിക്കും റൊണാള്‍ഡോയുടെ അവസാനത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റെന്നാണ് സൂചനകള്‍. ഇതിനകം ഒരു തവണ യൂറോ കപ്പ് നേട്ടം ആഘോഷിച്ചെങ്കിലും വീണ്ടുമൊരു ട്രോഫി കൂടി തന്റെ പേരിലേക്കു ചേര്‍ത്ത് രാജകീയമായി പടിയിറങ്ങാനായിരിക്കും അദ്ദേഹത്തിന്റെ ആഗ്രഹം. പോര്‍ച്ചുഗലിനു വേണ്ടി 205 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 128 ഗോളുകള്‍ അടിച്ചുകൂട്ടുകയും ചെയ്തു.

ക്ലബ്ബ് കരിയറെടുത്താല്‍ ഹോം ടീമായ സ്‌പോര്‍ട്ടിങ് ലിസ്ബണിലൂടെ തുടങ്ങിയ കരിയര്‍ ഇപ്പോള്‍ സൗദി പ്രോ ലീഗിലെ അല്‍ നസെറില്‍ എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവര്‍ക്കൊപ്പം ചേര്‍ന്ന അദ്ദേഹം 34 മല്‍സരങ്ങളില്‍ നിന്നും 34 ഗോളുകള്‍ അടിച്ചെടുത്തു കഴിഞ്ഞു. റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, യുവന്റസ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളില്‍ പന്തു തട്ടിയ ശേഷമാണ് ഇപ്പോള്‍ ഏഷ്യന്‍ മണ്ണിലും റൊണാള്‍ഡോ തന്റെ സാന്നിധ്യമറിയിച്ചത്.

Story first published: Monday, February 5, 2024, 12:22 [IST]
Other articles published on Feb 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+