ടൈറ്റാനിയത്തെ തകര്‍ത്ത് പോലീസ് സെമിയില്‍
തിരുവനന്തപുരം: ജിവി രാജ ഫുട്‌ബോളില്‍ ടൈറ്റാനിയത്തെ തകര്‍ത്ത് കേരള പോലീസ് ടീം സെമിഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പോലീസ് ടീമിന്റെ വിജയം.
രണ്ട് ഗോളുകളും വിജയവും... അതായിരുന്നു സെമിയിലെത്താന്‍ കേരള പോലീസിന് ആവശ്യം. തുടക്കം മുതലേ ഈ ലക്ഷ്യത്തിന് വേണ്ടിയായിരുന്നു അവരുടെ പരിശ്രമം. അത് വിജയം കാണുകയും ചെയ്തു. മഞ്ഞയും കറുപ്പും അണിഞ്ഞ് പോലീസും, വെള്ളയും കറുപ്പും അണിഞ്ഞ് ടൈറ്റാനിയവും.
കാണികള്‍ക്ക് ആവേശകരമായ ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമാണ് കേരള പോലീസ് ടീമും ടൈറ്റാനിയവും കാഴ്ചവച്ചത്. കളി തുടങ്ങി 18-ാം മിനിട്ടില്‍ തന്നെ കേരള പോലീസിന്റെ ജിമ്മി ജോര്‍ജ്ജ് ടൈറ്റാനിയത്തിന്റെ ഗോള്‍വല ഭേദിച്ചു. ഇടവേളക്ക് ശേഷം കളിയുടെ 67-ാം മിനിട്ടില്‍ ഒരിക്കല്‍ക്കൂടി പോലീസുകാര്‍ ഞെട്ടിച്ചു. പോലീസിന്റെ അനീഷ് ടൈറ്റാനിയത്തിന്റെ വല കുലുക്കി.
ഉണര്‍ന്ന് കളിച്ച ടൈറ്റാനിയം ഏത് വിധേനയും മത്സരം തിരിച്ച് പിടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 78-ാം മിനിട്ടില്‍ അഫ്‌സല്‍ നേടിയ ഗോളോടെ അവരുടെ പ്രത്യാക്രമണം അവസാനിച്ചു.

തടയാനാകാത്ത മുന്നേറ്റം
കേരള പോലീസിന്റെ ജിപ്‌സണ്‍ ജസ്റ്റിന്റെ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്ന ടൈറ്റാനിയത്തിന്റെ എ ബൈജു. മഞ്ഞയും കറുപ്പും പോലീസിന്, വെള്ളയും കറുപ്പും ടൈറ്റാനിയത്തിന്. ഇതായിരുന്നു ജേഴ്‌സി.

ഫൗള്‍ ആണോ?
കേരള പോലീസിന്റെ സ്‌കോറര്‍ മാരില്‍ ഒരാളായ അനീഷിനെ തടയുന്ന ടൈറ്റാനിയത്തിന്റെ അഫ്‌സല്‍. ടൈറ്റാനിയം തിരച്ചടിച്ച ഒരേ ഒരു ഗോള്‍ പിറന്നത് അഫ്‌സലിന്റെ കാലില്‍ നിന്നാണ്.

അനീഷും അഫ്‌സലും
അനീഷും അഫ്‌സലും തമ്മില്‍ വീണ്ടും ഒരു ഏറ്റുമുട്ടല്‍.

ഗോളാകുമോ?
ജിവി രാജ ഫുട്‌ബോളിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിന്ന്

കൈകൊണ്ട് പിടിക്കരുത്
കേരള പോലീസിന്റെ താരം താഴെ വീണപ്പോള്‍ ബോളുമായി മുന്നേറാന്‍ ശ്രമിക്കുന്ന ടൈറ്റാനിയം താരം ബൈജു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications