അര്‍ജന്റീനയെ തോല്‍പ്പിച്ച വര്‍ഷം; ഇന്ത്യന്‍ ഫുട്‌ബോളിന് ഉയര്‍ച്ചയുടെ 2018

ദില്ലി: ലോക ഫുട്‌ബോളില്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ വര്‍ഷമാണ് 2018. ജൂനിയര്‍, സീനിയര്‍ ടീമുകള്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള രാജ്യങ്ങള്‍ക്കെതിരെ പുറത്തെടുത്ത പ്രകടനം ഭാവിയിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. അര്‍ജന്റീനയ്ക്കും ഇറാനുമെതിരെ കൗമാരനിരയുടെ പ്രകടനം ലോക നിലവാരത്തിലുള്ളതാണെന്ന് പറയാം. സീനിയര്‍ ടീമും പ്രതീക്ഷാനിര്‍ഭരമായ കളിയിലൂടെയാണ് അടുത്തവര്‍ഷത്തേക്ക് കടക്കുന്നത്.
കോലിയെ പഴിക്കുംമുമ്പ് ഇതറിയണം... എന്തു കൊണ്ട് ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിച്ചില്ല? കാരണമുണ്ട്
രണ്ടുതവണ ലോക ചാമ്പ്യന്മരായ അര്‍ജന്റീനയ്‌ക്കെതിരെ ഇന്ത്യയുടെ അണ്ടര്‍ 20 ടീം നേടിയ വിജയമാണ് 2018ലെ പ്രധാന വിജയങ്ങളിലൊന്ന്. മുന്‍ ദേശീയതാരം പാബ്ലോ അയ്മര്‍ പരിശീലിപ്പിക്കുന്ന ടീമിനെതിരെ ഇന്ത്യ 2-1 എന്ന മാര്‍ജിനിലാണ് ജയിച്ചുകയറിയത്. ടൊര്‍നിയോ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ 10 പേരായി ചുരുങ്ങിയിട്ടും ഇന്ത്യ അര്‍ജന്റീന ടീമിനെതിരെ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.

ഇതിന് തൊട്ടുപിന്നാലെ ഏഷ്യന്‍ ശക്തികളായ ഇറാനെതിരെ അണ്ടര്‍ 16 ടീം ജയിച്ചതും വാര്‍ത്തകളില്‍ ഇടം നേടി. 2019ല്‍ നടക്കേണ്ടുന്ന അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യതയ്ക്ക് തൊട്ടടുത്തെത്തിയതാണ് ഇന്ത്യയുടെ കൗമാരക്കാര്‍. നിര്‍ണായക മത്സരത്തില്‍ കൊറിയയോട് ഒരു ഗോളിന് തോറ്റതോടെയാണ് ചരിത്രനേട്ടം അകന്നുപോയത്.
സീനിയര്‍ ടീമും ഉയര്‍ന്ന നിലവാരമുള്ള കളിയാണ് പുറത്തെടുത്തതെന്നുപറയാം. വര്‍ഷങ്ങള്‍ക്കുശേഷം എഎഫ്‌സി ഏഷ്യാകപ്പിന് യോഗ്യത നേടിയ ടീം തയ്യാറെടുപ്പിന്റെ ഭാഗമായി നടന്ന സൗഹൃദ മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ചൈനയ്ക്കും ഒമാനുമെതിരെ നേടിയ സമനില ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തുന്നതാണ്. വരും വര്‍ഷത്തിലും ഇന്ത്യ ശ്രദ്ധേയമായ കളി പുറത്തെടുക്കുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications