കോലിയെ പഴിക്കുംമുമ്പ് ഇതറിയണം... എന്തു കൊണ്ട് ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിച്ചില്ല? കാരണമുണ്ട്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്യിച്ച് ജയം നേടാനുള്ള മികച്ച അവസരം ലഭിച്ചിട്ടും അതു ചെയ്യാതിരുന്നതിന്റെ പേരില്‍ പലരും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 443 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് വെറും 151ന് പുറത്തായിരുന്നു. 292 റണ്‍സിന്റെ മികച്ച ലീഡാണ് അപ്പോള്‍ ഇന്ത്യക്കുണ്ടായിരുന്നത്.
ഓസീസിനെ ഫോളോ ഓണിന് അയക്കാതെ ഇന്ത്യ രണ്ടാമിന്നിങിസില്‍ ബാറ്റിങിന് ഇറങ്ങുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയും ചെയ്തു. രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങാതെ ഓസീസിനെ വീണ്ടും അയക്കുകയായിരുന്നു കോലി ചെയ്യേണ്ടിയിരുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ കോലി വീണ്ടും ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതില്‍ ചില കാരണങ്ങളുണ്ട്.

ബൗളര്‍മാര്‍ക്ക് ഒരു ബ്രേക്ക്
ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് വെറും 66.5 ഓവറിലാണ് അവസാനിച്ചത്. ഈ പരമ്പരയില്‍ ഇതിനകം 300ന് അടുത്ത് ഓവറുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞു കഴിഞ്ഞു.
സിഡ്‌നിയില്‍ നാലാം ടെസ്റ്റിന് മൂന്നു ദിവസം മാത്രം ശേഷിക്കെ ബൗളര്‍മാര്‍ക്കു വിശ്രമം ആവശ്യമായിരുന്നു. തങ്ങളുടെ പ്രധാന ബൗളര്‍മാരില്‍ ആരെങ്കിലും പരിക്കു മൂലം അടുത്ത ടെസ്റ്റില്‍ പുറത്തിരിക്കണമെന്നു കോലി ആഗ്രഹിക്കുന്നില്ല. ഇതു കൂടി മുന്നില്‍ കണ്ടാവാം അവര്‍ക്ക് കൂടുതല്‍ വിശ്രമം ലഭിക്കുന്നതിനായി ഓസീസിനെ ഫോളോഓണ്‍ ചെയ്യിക്കാതെ അദ്ദേഹം വീണ്ടും ബാറ്റിങിന് ഇറങ്ങാനുള്ള കാരണങ്ങളിലൊന്ന്.

പിച്ചിന്‍റെ സ്വഭാവം
മെല്‍ബണിലെ പിച്ച് ഓരോ ദിവസം കഴിയുന്തോറും വേഗം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പന്ത് വളരെ താഴ്ന്നു വന്നതു കൊണ്ടു മാത്രം ഇന്ത്യന്‍ ഇന്നിങ്‌സില്‍ ചില കളിക്കാരും പുറത്താവുന്നത് കണ്ടു കഴിഞ്ഞു. പിച്ചിന്റെ ഈ സ്വഭാവം തിരിച്ചറിഞ്ഞാണ് കോലി ഫോളോഓണ്‍ ചെയ്യിക്കാതെ വീണ്ടും ബാറ്റ് ചെയ്യാനുള്ള കാരണങ്ങളില്‍ മറ്റൊന്ന്.
സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്കു പിച്ചില്‍ നിന്നും ആദ്യ ഇന്നിങ്‌സിനേക്കാള്‍ രണ്ടാമിന്നിങ്‌സില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം കണക്കുകൂട്ടി. അവസാന ദിവസങ്ങളില്‍ ജഡേജയുടെ കറങ്ങുന്ന പന്തുകള്‍ക്കു മുന്നില്‍ ഓസീസ് തകരുമെന്ന് കോലി മുന്‍കൂട്ടി കാണുകയും ചെയ്തിട്ടുണ്ടാവാം.

രണ്ടാമത് ബാറ്റിങ് ദുഷ്‌കരം
എത്ര ചെറിയ വിജയലക്ഷ്യമാണെങ്കില്‍ പോലും വിദേശത്തു രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നത് എളുപ്പമല്ലെന്നു സമീപകാലത്തെ പ്രകടനങ്ങള്‍ കോലിയെ ഓര്‍മിപ്പിച്ചിട്ടുണ്ടാവും. കേപ്ടൗണ്‍, സെഞ്ചൂറിയന്‍, എഡ്ബാസ്റ്റണ്‍, സതാംപ്റ്റന്‍, പെര്‍ത്ത് എന്നീവിടങ്ങളിലെല്ലാം നടന്ന ടെസ്റ്റുകളില്‍ ജയിക്കാവുന്ന ലക്ഷ്യമായിട്ടും രണ്ടാമിന്നിങ്‌സിലെ തകര്‍ച്ച ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടിരുന്നു.
രണ്ടാമിന്നിങ്‌സില്‍ ഒരുപക്ഷെ 100 റണ്‍സിന്റെ വിജയലക്ഷ്യമാണെങ്കില്‍ പോലും പിന്തുടര്‍ന്നു ജയിക്കുക കടുപ്പമാവുമെന്നുള്ള തിരിച്ചറിവാകാം കോലിയെ ഫോളോഓണ്‍ ചെയ്യിക്കാതിരിക്കാന്‍ പ്രേരിപ്പിച്ച മറ്റൊരു കാരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications