Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഷ്യയിലെ ഗോള്‍ മെഷീന്‍ ആരാവും? സുവര്‍ണ താരമാവാന്‍ മൂന്നു പേര്‍... തലപ്പത്ത് കെയ്ന്‍

ഗോൾഡൻ ബൂട്ട് ആര് നേടും? ഗോൾഡൻ പന്ത് ഇവരിൽ ഒരാൾ നേടും | Oneindia Malayalam

മോസ്‌കോ: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. കിരീട ഫേവറിറ്റുകളെല്ലാം കടപുഴകി വീണ ലോകകപ്പില്‍ ഇനി സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളാണ് നടക്കാനിരിക്കുന്നത്. മുന്‍ ജേതാക്കളായ ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവരെക്കൂടാതെ കന്നിക്കിരീടം മോഹിച്ച് ബെല്‍ജിയവും ക്രൊയേഷ്യയുമാണ് ഇനി രംഗത്തുള്ളത്.

ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ആര് നേടുമെന്നതാണ് ഇപ്പോള്‍ ഫുട്‌ബോല്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഒന്നിലധികം താരങ്ങള്‍ ഒരേ ഗോള്‍ വീതം നേടി ടോപ്‌സ്‌കോററായാല്‍ കുറഞ്ഞ സമയം കളിച്ചു ഗോള്‍ നേടിയ താരത്തിനാവും ഗോള്‍ഡന്‍ ബൂട്ട് ലഭിക്കുക. ഗോള്‍ഡന്‍ ബൂട്ടിനായി രംഗത്തുള്ള താരങ്ങള്‍ ആരാക്കെയെന്നു നോക്കാം.

ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്)

ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്)

നിലവിലെ അതേ ഗോള്‍ നില തന്നെ തുടര്‍ന്നാണ് ഇംഗ്ലണ്ട് നായകനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ ഹാരി കെയ്‌നിനാണ് ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിന് അവകാശിയാവുക. ടീമിനെ മുന്നില്‍ നിന്നു നയിച്ച കെയ്ന്‍ ഇതിനകം ആറു ഗോളുകള്‍ നേടിക്കഴിഞ്ഞു. പാനമയ്‌ക്കെതിരായ ഹാട്രിക്കും ഇതിലുള്‍പ്പെടുന്നു. ഗോള്‍വേട്ടയില്‍ തലപ്പത്ത് നില്‍ക്കുന്നതും അദ്ദേഹം തന്നെയാണ്.
ഇംഗ്ലണ്ടിന്റെ സെറ്റ് പീസുകളില്‍ എതിര്‍ ടീമിന്റെ പെനല്‍റ്റി ബോക്‌സിലെ ഏറ്റവും അപകടകാരിയായ താരമാണ് കെയ്ന്‍.

റൊമേലു ലുക്കാക്കു (ബെല്‍ജിയം)

റൊമേലു ലുക്കാക്കു (ബെല്‍ജിയം)

ലോകകപ്പിലെ അപ്രതീക്ഷിത സെമി ഫൈനലിസ്റ്റുകളായ ബെല്‍ജിയത്തിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവാണ് ഗോള്‍വേട്ടയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. നാലു ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. കൂടാതെ നാലു കളികളില്‍ നിന്ന് ഒരു ഗോളവസരമൊരുക്കാനും ലുക്കാക്കുവിന് സാധിച്ചു.
ഗോള്‍ നേടുന്നതിനൊപ്പം എതിര്‍ ടീം പ്രതിരോധനിരയുടെ പേടിസ്വപ്‌നമാണ് ലുക്കാക്കു. അദ്ദേഹത്തിന് പന്ത് കിട്ടിയാല്‍ അത് ഗോളില്‍ കലാശിക്കുമെന്ന ഭീതിയാണ് എതിര്‍ ടീമുകള്‍ക്കുള്ളത്. അസാമാന്യമായ പന്തടക്കവും ശാരീരിക മികവുമാണ് അ ലുക്കാക്കുവിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്.

അന്റോണിയോ ഗ്രീസ്മാന്‍ (ഫ്രാന്‍സ്)

അന്റോണിയോ ഗ്രീസ്മാന്‍ (ഫ്രാന്‍സ്)

ഫ്രാന്‍സിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാനാണ് ഗോള്‍ഡന്‍ ബൂട്ട് ലക്ഷ്യമിടുന്ന മറ്റൊരു താരം. ഒരു സ്‌ട്രൈക്കറുടെ ആകാരമികവോ കരുത്തോ ഇല്ലാതിരുന്നിട്ടും ഡ്രിബ്ലിങും അപാരമായ വേഗവും ഷൂട്ടിങ് പാടവവും എല്ലാമാണ് ഗ്രീസ്മാന്റെ കരുത്ത്. മൂന്നു ഗോളുകള്‍ നേടിയ അദ്ദേഹം മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.
മികച്ചൊരു ടീം പ്ലെയര്‍ കൂടിയാണ് ഗ്രീസ്മാന്‍. 125 പാസുകളിലാണ് ഇതിനകം താരം പങ്കാളിയായത്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Monday, July 9, 2018, 13:15 [IST]
Other articles published on Jul 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+