വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജയിച്ച ടീമിലെ താരത്തിന് ഗോള്‍ഡന്‍ ബോള്‍ ലഭിക്കില്ല?; ഇത്തവണ ലൂക്കാ മോഡ്രിച്ചോ?

മോസ്‌കോ: റഷ്യ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ഇത്തവണ ആര്‍ക്കായിരിക്കും. ഫൈനലില്‍ കളിക്കുന്ന ഫ്രാന്‍സിന്റെ കൈലിയന്‍ എംബാപ്പെയും ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചുമെല്ലാം പുരസ്‌കാര സാധ്യതാ പട്ടികയിലുണ്ട്. സെമിയില്‍ തോറ്റ ബെല്‍ജിയത്തിന്റെ ഈദന്‍ ഹസാര്‍ഡും, ഇംഗ്ലണ്ടിന്റെ ഹാരി കെയിനും മികച്ച കളിക്കാര്‍ക്കുള്ള പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഫൈനലില്‍ തോറ്റ ടീമിലെ താരത്തിനാണ് 1998 മുതല്‍ പുരസ്‌കാരം നല്‍കിവരുന്നത്. 2014ല്‍ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിക്കായിരുന്നു ഗോള്‍ഡന്‍ ബോള്‍. ഇത്തവണ അത് ലൂക്കാ മോഡ്രിച്ചിനാകാനാണ് കൂടുതല്‍ സാധ്യത. ക്രൊയേഷ്യ കിരീടം നേടിയാലും ഇല്ലെങ്കിലും ടീമിനെ ഫൈനല്‍വരെ എത്തിക്കുന്നതില്‍ മോഡ്രിച്ചിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

luka

ഫ്രാന്‍സിന്റെ തുരുപ്പുചീട്ടായ കൈലിയന്‍ എംബാപ്പെ അര്‍ജന്റീനയ്‌ക്കെതിരായ പ്രകടനത്തോടെയാണ് ശ്രദ്ധനേടിയത്. വേഗതയിലും കളിമിടുക്കിലും പ്രതിഭ തെളിയിച്ച എംബാപ്പെയ്ക്ക് പുറമെ, ഫ്രാന്‍സിന്റെ എന്‍ഗോളോ കാന്റെയും സ്വര്‍ണപ്പന്ത് പുരസ്‌കാരത്തിന് അര്‍ഹനാണ്.

ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയിന്‍ ആണ് ഗോള്‍ഡന്‍ ബോളിന് സാധ്യതയുള്ള മറ്റൊരു കളിക്കാരന്‍. എന്നാല്‍, കൂടുതല്‍ ഗോളുകള്‍ നേടിയ താരത്തിന് നല്‍കുന്ന ഗോല്‍ഡന്‍ ബൂട്ട് അവാര്‍ഡ് കെയിന്‍ സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലഭിക്കാന്‍ ഇടയില്ല.

ബെല്‍ജിയത്തിന്റെ ഈദന്‍ ഹസാര്‍ഡും മികച്ച പ്രകടനമാണ് റഷ്യയില്‍ പുറത്തെടുത്തത്. ശക്തരായ ബ്രസീലിനെതിരെ ബെല്‍ജിയത്തിന് വിജയം നേടിക്കൊടുത്തതില്‍ ഹസാര്‍ഡിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റില്‍ മൂന്നു ഗോളുകള്‍ നേടിയ ഹസാര്‍ഡ് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാര പട്ടികയില്‍ മുന്‍പിലുണ്ട്.

Story first published: Sunday, July 15, 2018, 14:13 [IST]
Other articles published on Jul 15, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X