Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ബ്ലാസ്റ്റേഴ്‌സിന് പിറകെ ഗോകുലവും സൂപ്പര്‍ കപ്പിന്... നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തു

ഭുവനേശ്വര്‍: കേരള ബ്ലാസ്റ്റേഴ്‌സിനു പിന്നാലെ കേരളത്തിന് അഭിമാനമായി ഗോകുലം എഫ്‌സിയും പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഐഎസ്എല്‍ ടീം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ഐ ലീഗ് ടീം ഗോകുലം തകര്‍ത്തത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ടീമിന്റെ രണ്ടു ഗോളും ഹെന്റി കിസേക്കയുടെ വകയായിരുന്നു.

1

മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഗോകുലം അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. നോര്‍ത്ത് ഈസ്റ്റിനെ ആദ്യ വിസില്‍ മുതല്‍ പ്രതിരോധത്തിലാക്കുന്ന പ്രകടനമാണ് ഗോകുലത്തിന്റെ മഞ്ഞക്കുപ്പായക്കാര്‍ കാഴ്ചവച്ചത്. ഫിനിഷിങില്‍ കുറച്ചു കൂടി മികവ് പുലര്‍ത്തിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ മികച്ച സ്‌കോറിനു ഗോകുലം ജയിക്കുമായിരുന്നു. 43ാം മിനിറ്റിലാണ് കിസേക്കയിലൂടെ ഗോകുലം അക്കൗണ്ട് തുറന്നത്. വലതുവിങില്‍ നിന്നും സഹതാരം നല്‍കിയ മനോഹരമായ ത്രൂബോളുമായി ബോക്‌സിലേക്കു കയറി കിസേക്ക തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി പി രഹനേഷിനെ കാഴ്ചക്കാരനാക്കി വലയില്‍ തറയ്ക്കുകയായിരുന്നു.

75ാം മിനിറ്റിലാണ് ഗോകുലത്തിന്റെ വിജയവും പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തും ഉറപ്പാക്കി കിസേക്ക ടീമിന്റെ രണ്ടാം ഗോള്‍ നിക്ഷേപിച്ചത്. മികച്ച ഒരു മുന്നേറ്റത്തിനൊടുവില്‍ വലതുവിങില്‍ നിന്നും അര്‍ജുന്‍ ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് വലയിലേക്കു തട്ടിയിടേണ്ട ചുമതല മാത്രമേ കിസേക്കയ്ക്കുണ്ടായിരുന്നുള്ളൂ. ഏപ്രില്‍ ഒന്നിനു നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ കരുത്തരായ ബെംഗളൂരു എഫ്‌സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍.

യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് ഐഎസ്എല്‍ ടീമിനുമേല്‍ ഐ ലീഗ് ക്ലബ്ബ് വെന്നിക്കൊടി പാറിക്കുന്നത്. വൈകീട്ട് നടന്ന മറ്റൊരു മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ 2-1ന് ഞെട്ടിച്ച് ചര്‍ച്ചില്‍ ബ്രദേഴ്‌സും നോക്കൗട്ട്‌റൗണ്ടിലേക്കു ടിക്കറ്റെടുത്തിരുന്നു.

Story first published: Thursday, March 15, 2018, 22:14 [IST]
Other articles published on Mar 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+