Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓര്‍മയുണ്ടോ ഈ മുഖം... അന്റോണിയോ ജര്‍മന്‍ വീണ്ടും കേരള ഫുട്‌ബോളിലേക്ക്, ഇനി ഗോകുലത്തിനൊപ്പം

കൊച്ചി: ഐഎസ്എല്ലില്‍ രണ്ടു സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിച്ച് ആരാധകര്‍ക്കു പ്രിയങ്കരനായി മാറിയ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ അന്റോണിയോ ജര്‍മന്‍ വീണ്ടും കേരള ഫുട്‌ബോളിലേക്ക്. ജര്‍മന്റെ മടങ്ങിവരവ് പക്ഷെ ബ്ലാസ്റ്റേഴ്‌സിനൊപ്പമല്ല. ഐ ലീഗില്‍ കേരളത്തിന്റെ ഏക സാന്നിധ്യമായ ഗോകുലം കേരള എഫ്‌സിയിലേക്കാണ് താരം വരുന്നത്. ടീമിന്റെ കുന്തമുനയായ ഹെന്റി കിസേക്ക മോഹന്‍ ബഗാനിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുന്നതിനെ തുടര്‍ന്നാണ് പകരക്കാരനായി ജര്‍മനെ ഗോകുലം കണ്ടുവച്ചിരിക്കുന്നത്.

1

2015ലാണ് ജര്‍മന്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ഭാഗമാവുന്നത്. പ്രഥമ സീസണില്‍ തന്നെ ആറു ഗോളുകള്‍ നേടിയതോടെ 26 കാരനായ താരം തൊട്ടടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സില്‍ സ്ഥാനമുറപ്പിച്ചു. പക്ഷെ 2016ലെ ഐഎസ്എല്‍ സീസണ്‍ ജര്‍മനെ സംബന്ധിച്ചിടത്തോളം ദുരന്തമായിരുന്നു. 14 മല്‍സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ താരം ഇറങ്ങിയെങ്കിലും ഒരു ഗോള്‍ പോലും നേടാന്‍ കഴിഞ്ഞില്ല. ഇതോടെ സീസണിനു ശേഷം ജര്‍മനെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുകയും ചെയ്തു. ഇംഗ്ലീഷ് ഫുട്‌ബോളിലെ ആറാം ഡിവിഷന്‍ ലീഗിലെ ക്ലബ്ബായ ഹെമല്‍ ഹെംസ്‌റ്റെഡ് ടൗണ്‍ എഫ്‌സിക്കു വേണ്ടിയാണ് ജര്‍മന്‍ അവസാനമായി കളിച്ചത്.

2

ജര്‍മനുമായി കരാര്‍ ഒപ്പുവച്ച കാര്യം ഗോകുലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ ഉടന്‍ ഇക്കാര്യം ക്ലബ്ബ് പ്രഖ്യാപിക്കുമെന്നാണ് വിവരം. ആരെങ്കിലും ഗോകുലം എഫ്‌സിയെക്കുറിച്ച് തനിക്കു പറഞ്ഞുതരുമോയെന്ന് ജര്‍മന്‍ ട്വീറ്റ് ചെയ്തിരുന്നു. താരത്തിന്റെ ഇന്ത്യയിലേക്കുള്ള അടുത്ത വരവ് ഗോകുലത്തിനൊപ്പം തന്നെയായിരിക്കുമെന്ന സൂചനയാണ് ഈ ട്വീറ്റ് നല്‍കുന്നത്.

ഐ ലീഗില്‍ ഈ സീസണില്‍ അരങ്ങേറിയം ഗോകുലത്തിന് ആദ്യറൗണ്ട് മല്‍സരങ്ങങളില്‍ മികവ് പുറത്തെടുക്കാനായില്ലെങ്കിലും അവസാന റൗണ്ട് മല്‍സരങ്ങളില്‍ പല വമ്പന്‍മാരെയും അട്ടിമറിച്ച് വിസ്മയം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഐഎസ്എല്‍ ടീം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ വീഴ്ത്തി പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പിന്റെ നോക്കൗട്ട്‌റൗണ്ടിലേക്കും ഗോകുലം യോഗ്യത നേടിയിരുന്നു.

Story first published: Friday, March 23, 2018, 9:30 [IST]
Other articles published on Mar 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+