Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: ഗോകുലത്തിന് വീണ്ടും സമനില, നെറോക്കയുമായി പോയിന്റ് പങ്കിട്ടു (1-1)

ഇംഫാല്‍: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിക്കു തുടര്‍ച്ചയായ രണ്ടാം സമനിലക്കുരുക്ക്. സീസണിലെ ആദ്യ എവേ മല്‍സരത്തില്‍ മണിപ്പൂരില്‍ നിന്നുള്ള നെറോക്ക എഫ്‌സിയുമായാണ് ഗോകുലം 1-1നു പോയിന്റ് പങ്കുവച്ചത്. നേരത്തേ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സീസണിലെ ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്തയിലെ വമ്പന്‍മാരായ മോഹന്‍ ബഗാനുമായും ഗോകുലം 1-1നു സമനില വഴങ്ങിയിരുന്നു.

നെറോക്കയ്‌ക്കെതിരേ മിന്നുന്ന പ്രകടനമാണ് ഗോകുലം കാഴ്ചവച്ചത്. ഒരു ഗോളിന് ലീഡ് നേടിയ ശേഷമാണ് രണ്ടാംപകുതിയില്‍ ഒരു ഗോള്‍ വഴങ്ങി ഗോകുലത്തിന് സമനിലയുമായി തൃപ്തിപ്പെടേണ്ടിവരുന്നത്. 45ാം മിനിറ്റില്‍ ബൊവാറിന്‍ഡാവോ ബോഡോയാണ് ഗോകുലത്തിന്റെ അക്കൗണ്ട് തുറന്നത്. അതിവേഗ ഫ്രീകിക്കിനൊടുവില്‍ ലഭിച്ച ത്രൂബോളുമായി ഓഫ്‌സൈഡ് കുരുക്കില്‍ പെടാതെ ബോക്‌സിലേക്കു പറന്നെത്തിയ ബോഡോ മുന്നോട്ട് കയറി വന്ന ഗോളിയെ വെട്ടിച്ച് ഷോട്ടുതിര്‍ക്കുകയായിരുന്നു.

football

രണ്ടാംപകുതിയില്‍ രണ്ടും കല്‍പ്പിച്ച് നെറോക്ക ആഞ്ഞടിക്കുന്നതാണ് കണ്ടത്. സമനില ഗോളിനായി നിരന്തരം ഗോകുലത്തിന്റെ ഗോള്‍മുഖത്ത് റെയ്ഡ് നടത്തിയ അവര്‍ 59ാം മിനിറ്റില്‍ ഇതിനു ഫലം കാണുകയും ചെയ്തു. ഡിഫന്‍ഡര്‍ എഡ്വാര്‍ഡോ ഫെറേറയാണ് വലകുലുക്കിയത്. സമനില വഴങ്ങിയതോടെ പ്രതിരോധം വിട്ട് ഗോകുലം ആക്രമണത്തിലേക്ക് ഇറങ്ങി. നെറോക്കും ഇതേ ശൈലിയില്‍ തിരിച്ചടിച്ചതോടെ മല്‍സരം ആവേശകരമായി മാറി. അവസാന മിനിറ്റുകളില്‍ വിജയഗോളിനായി ഗോകുലത്തിന് ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും നെറോക്ക ഗോളിയെ മറികടക്കാനായില്ല.

Story first published: Wednesday, October 31, 2018, 16:29 [IST]
Other articles published on Oct 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+